ജലദിനം: മാറഞ്ചേരിയുടെ തൊഴിലുറപ്പ് തൊഴിലാളികൾ കുഴിച്ച പുതിയ കുളം നാടിന് സമർപ്പിച്ചു

സംസ്ഥാന സർക്കാരിന്റെ നൂറ്ദിന കർമ്മ പരിപാടികളുടെ ഭാഗമായി ലോക ജലദിനത്തോടനുബന്ധിച്ച് 1000 കുളങ്ങളുടെ ഉദ്ഘാടന പരിപാടിയുടെ ഭാഗമായാണ് മാറഞ്ചേരി പഞ്ചായത്തിൽ പുതുതായി കുഴിച്ച കുളം നാടിന് സമർപ്പിക്കുന്ന ചടങ്ങ് നടന്നത്.

സമർപ്പണ ചടങ്ങിന്റെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു നിർവ്വഹിച്ചു.


മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനടീച്ചർ അദ്ധ്യക്ഷയായിരുന്നു.

തൊഴിലുറപ്പ് പദ്ധതിപ്രകാരം നേരത്തെ തന്നെ നൂറ്റി അൻപതിലേറെ കുളങ്ങൾ നിർമ്മിച്ച പഞ്ചായത്താണ് മാറഞ്ചേരി.

തൊഴിലുറപ്പ് പദ്ധതിയെ ജല-ജൈവ ആവാസവ്യവസ്ഥാ പുനസ്ഥാപനത്തിനും, ആസ്ഥി നിർമ്മിതികൾക്കും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിന് ദേശയ തലത്തിലും സംസ്ഥാനതലത്തിലും നിരവധി പുരസ്കാരങ്ങളും അഭിനന്ദങ്ങും മാറഞ്ചേരി നേരത്തെ ലഭ്യമാക്കിയിട്ടു.

മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയായ 1000 കുളം സമർപ്പണത്തിൽ പങ്കെടുക്കുന്ന പെരുമ്പടപ്പ് ബ്ലോക്കിലെ ഏക പഞ്ചായത്തും മാറഞ്ചേരിയാണ് .

ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പറും ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണുമായ നിഷ സ്വാഗതം പറഞ്ഞു.

മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ടിവി അബ്ദുൾ അസീസ്, ആരോഗ്യം സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബൾക്കിസ്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലീന മുഹമ്മദാലി, വാർഡ് മെമ്പർ അഡ്വ: കെഎ ബക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 തൊഴിലുറപ്പു പദ്ധത അക്രഡിറ്റഡ് എഞ്ചിനിയർ വിഎൻ ശ്രീജിത്ത് നന്ദി രേഖപ്പെടുത്തി.


#360malayalam #360malayalamlive #latestnews

സംസ്ഥാന സർക്കാരിന്റെ നൂറ്ദിന കർമ്മ പരിപാടികളുടെ ഭാഗമായി ലോക ജലദിനത്തോടനുബന്ധിച്ച് 1000 കുളങ്ങളുടെ ഉദ്ഘാടന പരിപാടിയുടെ ഭാഗമായാണ് ...    Read More on: http://360malayalam.com/single-post.php?nid=7777
സംസ്ഥാന സർക്കാരിന്റെ നൂറ്ദിന കർമ്മ പരിപാടികളുടെ ഭാഗമായി ലോക ജലദിനത്തോടനുബന്ധിച്ച് 1000 കുളങ്ങളുടെ ഉദ്ഘാടന പരിപാടിയുടെ ഭാഗമായാണ് ...    Read More on: http://360malayalam.com/single-post.php?nid=7777
ജലദിനം: മാറഞ്ചേരിയുടെ തൊഴിലുറപ്പ് തൊഴിലാളികൾ കുഴിച്ച പുതിയ കുളം നാടിന് സമർപ്പിച്ചു സംസ്ഥാന സർക്കാരിന്റെ നൂറ്ദിന കർമ്മ പരിപാടികളുടെ ഭാഗമായി ലോക ജലദിനത്തോടനുബന്ധിച്ച് 1000 കുളങ്ങളുടെ ഉദ്ഘാടന പരിപാടിയുടെ ഭാഗമായാണ് മാറഞ്ചേരി പഞ്ചായത്തിൽ പുതുതായി കുഴിച്ച കുളം നാടിന് സമർപ്പിക്കുന്ന ചടങ്ങ് നടന്നത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്