ആണും പെണ്ണും തുല്യരായിട്ടുള്ള ഒരു നല്ല കേരളം സൃഷ്ടിക്കാൻ സ്ത്രീകൾ ഒരുമിച്ചു നിന്ന് പോരാടണം : നിലമ്പൂർ ആയിഷ

ആണും പെണ്ണും തുല്യരായിട്ടുള്ള ഒരു നല്ല കേരളം സൃഷ്ടിക്കാൻ സ്ത്രീകൾ ഒരുമിച്ചു നിന്ന് പോരാടണം : നിലമ്പൂർ ആയിഷ

കേരളം വളരേയേറെ മാറിയിട്ടുണ്ടെങ്കിലും ഇവിടെ ഇന്നും സ്ത്രീകൾ പൂർണ്ണമായും സുരക്ഷിതരല്ലെന്നും ആ അവസ്ഥ മാറ്റാൻ സ്ത്രീകളുടെ കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്ന് നിലമ്പൂർ ആയിഷ . പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വനിതാ സാംസ്ക്കാരികോത്സവത്തിന്റെ സമാപന വേദി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നിലമ്പൂർ ആയിഷ.

കലകളെ കൂടുതൽ ജനകീയവത്കരിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കഴിയുമെന്ന് വിശിഷ്ടാതിഥിയായ പ്രശസ്ത നർത്തകി വി.പി. മൻസിയ പറഞ്ഞു.

സമാപന വേദിയിൽ അഡ്വ. ഇ.സിന്ധു അദ്ധ്യക്ഷയായിരുന്നു. എ.എച്ച് റംഷീന സ്വാഗതവും റീസാ പ്രകാശ് നന്ദിയും പറഞ്ഞു ....

രാവിലെ നടന്ന നിയമത്തിനു മുന്നിലെ സ്ത്രീ എന്ന സെമിനാറിൽ  അഡ്വ.സുജാത വർമ്മ, അഡ്വ. ആയിഷ . പി.ജമാൽ എന്നിവരും കില റിസോഴ്സ് പേഴ്സൺ K.G. ശശികല എന്നിവരും സംസാരിച്ചു.

സമാപന ഘോഷയാത്രയോടൊപ്പം നാടൻപാട്ടും ശ്രീജ ആറങ്ങോട്ടുകരയുടെ മണ്ണാത്തി തെയ്യം നാടകവും അവതരിപ്പിച്ചു.

#360malayalam #360malayalamlive #latestnews

കേരളം വളരേയേറെ മാറിയിട്ടുണ്ടെങ്കിലും ഇവിടെ ഇന്നും സ്ത്രീകൾ പൂർണ്ണമായും സുരക്ഷിതരല്ലെന്നും ആ അവസ്ഥ...    Read More on: http://360malayalam.com/single-post.php?nid=7774
കേരളം വളരേയേറെ മാറിയിട്ടുണ്ടെങ്കിലും ഇവിടെ ഇന്നും സ്ത്രീകൾ പൂർണ്ണമായും സുരക്ഷിതരല്ലെന്നും ആ അവസ്ഥ...    Read More on: http://360malayalam.com/single-post.php?nid=7774
ആണും പെണ്ണും തുല്യരായിട്ടുള്ള ഒരു നല്ല കേരളം സൃഷ്ടിക്കാൻ സ്ത്രീകൾ ഒരുമിച്ചു നിന്ന് പോരാടണം : നിലമ്പൂർ ആയിഷ കേരളം വളരേയേറെ മാറിയിട്ടുണ്ടെങ്കിലും ഇവിടെ ഇന്നും സ്ത്രീകൾ പൂർണ്ണമായും സുരക്ഷിതരല്ലെന്നും ആ അവസ്ഥ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്