പിരിശത്തിന്റെ സുഗന്ധക്കാറ്റ് പ്രകാശനം മാർച്ച് 18 ന്

മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക സീനത്ത് മാറഞ്ചേരി രചിച്ച യാത്രാ വിവരണ ഗ്രന്ഥമായ പിരിശത്തിന്റെ സുഗന്ധക്കാറ്റ് പ്രകാശനം മാർച്ച് 18 ന് ശനിയാഴ്ച 2.30 ന് മാറഞ്ചേരി അരുണോദയം റീജൻസിയിൽ  നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് കൂര ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.


 പ്രമുഖ സാഹിത്യകാരൻ പി.സുരേന്ദ്രൻ പ്രകാശനം നിർവ്വഹിക്കും. പത്രപ്രവർത്തകനും എഴുത്തുകാരനുമായ കെ.വി. നദീർ പുസ്തകം ഏറ്റ് വാങ്ങും. പുസ്തകത്തിന് അവതാരിക എഴുതിയ അജിത് കൊളാടി പുസ്തകപരിചയം നടത്തും. മാറഞ്ചേരി സ്കൂൾ ഹെഡ് മിസ്റ്ററസ്സ് സരസ്വതി ടീച്ചർ, നോവലിസ്റ്റ് റഫീസ് മാറഞ്ചേരി, പി.സി.ഡബ്ലിയു എഫ് ഗ്ലോബൽ പ്രസിഡന്റ് സി.എസ്. പൊന്നാനി, കവി രുദ്രൻ വാരിയത്ത്, പി.ടി.എ.പ്രസിഡൻ പ്രസാദ് ചക്കാലക്കൽ എന്നിവർ പങ്കെടുക്കും.സീനത്ത് മാറഞ്ചേരിയുടെ രണ്ടാമത്തെ പുസ്തകമാണ് പിരിശത്തിന്റെ സുഗന്ധക്കാറ്റ്. വെറ്റിലപ്പച്ച എന്ന കവിതാ സമാഹരമാണ് പ്രഥമ കൃതി. ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരിയും ചിന്തകയുമായ ഡോ.സെബ്രീന ലയ് അണ് പ്രകാശനം നിർവ്വഹിച്ചത്. മലപ്പുറം റൈറ്റേഴ്സ് ഫോറം ,പെൺമഷി കൂട്ടായ്മ തുടങ്ങി നിരവധി ഫോറങ്ങൾ നടത്തിയ കവിതാ രചനാ മത്സരങ്ങളിൽ സീനത്ത് മാറഞ്ചേരി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.കാശ്മീർ , യു.എ.ഇ., ആന്റമാൻ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ യാത്രയുടെ അനുഭവങ്ങളാണ് ഈ പുതിയ പുസ്തകത്തിന്റെ ഉള്ളടക്കം. നേരത്തെ ആരാമം മാസികയിൽ ഇത് ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചിരുന്നു.ഹൃദ്യമായ ഭാഷയിൽ രചിച്ച ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് പ്രമുഖ പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ അജിത് കൊളാടിയാണ്.പത്ര സമ്മേളനത്തിൽ സ്വാഗത സംഘം ഭാരവാഹികളായ പ്രസാദ് ചക്കാലക്കൽ, രുദ്രൻ വാരിയത്ത്, ഏ.ടി. അലി, എ.അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക സീനത്ത് മാറഞ്ചേരി രചിച്ച യാത്രാ വിവരണ ഗ്രന്ഥമായ പിരിശത്തിന്റെ സുഗന്ധക്കാറ്റ് പ്രകാശ...    Read More on: http://360malayalam.com/single-post.php?nid=7769
മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക സീനത്ത് മാറഞ്ചേരി രചിച്ച യാത്രാ വിവരണ ഗ്രന്ഥമായ പിരിശത്തിന്റെ സുഗന്ധക്കാറ്റ് പ്രകാശ...    Read More on: http://360malayalam.com/single-post.php?nid=7769
പിരിശത്തിന്റെ സുഗന്ധക്കാറ്റ് പ്രകാശനം മാർച്ച് 18 ന് മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക സീനത്ത് മാറഞ്ചേരി രചിച്ച യാത്രാ വിവരണ ഗ്രന്ഥമായ പിരിശത്തിന്റെ സുഗന്ധക്കാറ്റ് പ്രകാശനം മാർച്ച് 18 ന് ശനിയാഴ്ച 2.30 ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്