കഞ്ചാവും ഹാഷിഷ് ഓയിലും ആയി 3 പേർ പോലീസ് പിടിയിൽ

കഞ്ചാവും ഹാഷിഷ് ഓയിലും ആയി 3 പേർ പോലീസ് പിടിയിൽ 

ആന്ധ്രാ പ്രദേശിൽ നിന്നും ജില്ലയിലേക്ക് കടത്തുകയായിരുന്ന 4 കിലോ കഞ്ചാവും ഹാഷിഷ്  ഓയിലും ആയി  പൊന്നാനി സ്വദേശികളായ 3 പേർ ആണ് മലപ്പുറം പൊന്നാനിയിൽ പോലീസിന്റെ പിടിയിൽ ആയത്. പൊന്നാനി നാരിപ്പറമ്പ് സ്വദേശികളായ 1. തുറക്കൽ അലി മകൻ അസ്‌കർ, 2. അയ്യപ്പൻകളത്തിൽ ആഷിക്, 3. പെരുന്തല്ലൂർ സ്വദേശി കണക്കന്നൂർ ഹുസൈൻ മകൻ സൽമാൻ എന്നിവരാണ് പോലീസ് പിടിയിലായത്. ആൻഡ്രപ്രദേശിൽ നിന്നും ജില്ലയിലേക്ക് വൻ തോതിൽ മയക്കുമരുന്ന് എത്തിക്കുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ. പി. എസ് ന് ലഭിച്ച രഹസ്യ  വിവരത്തിന്റെ അടിസ്ഥാനത്തിൽ തീരുർ ഡി. വൈ. എസ്. പി, കെ. എം ബിജുവിന്റെ നിർദേശപ്രകാരം പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ വിനോദ് വലിയറ്റൂരിന്റെ നേതൃത്വത്തിൽ പൊന്നാനി എസ്. ഐ നവീൻ ഷാജ്, എ. എസ്. ഐ പ്രവീൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ അനിൽ വിശ്വൻ, സാജുകുമാർ, ഉദയൻ സിവിൽ പോലീസ് ഓഫീസർ സുധീഷ്, മനു, രഘു എന്നിവരും തിരൂർ ഡാൻസാഫ് സ്‌ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികളിൽ അസ്‌കർ പൊന്നാനി പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉള്ളയാളും മുൻപും മയക്കുമരുന്ന് കേസിലും മോഷണ കേസിലും മാരഗായുധം പിടികൂടിയകേസിലും മറ്റും ഉൾപ്പെട്ടയാളുമാണ്. ആഷിക് മോഷണ കേസിൽ അസ്കറിന്റെ കൂട്ടുപ്രതിയും ആണ്. പ്രതികൾക്കെതിരെ നിയമപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കും . പിടിയിലായ പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കും. ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നവരും, വിതരണക്കാരുമായ കൂടുതൽ കണ്ണികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട് എന്നും അവരെകുറിച്ച് അന്വേഷണം നടത്തുന്നതാണ്എന്നും പോലീസ് അറിയീച്ചു

.

#360malayalam #360malayalamlive #latestnews

ആന്ധ്രാ പ്രദേശിൽ നിന്നും ജില്ലയിലേക്ക് കടത്തുകയായിരുന്ന 4 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും ആയി പൊന്നാനി സ്വദേശികളായ 3 പേർ ആണ്...    Read More on: http://360malayalam.com/single-post.php?nid=7768
ആന്ധ്രാ പ്രദേശിൽ നിന്നും ജില്ലയിലേക്ക് കടത്തുകയായിരുന്ന 4 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും ആയി പൊന്നാനി സ്വദേശികളായ 3 പേർ ആണ്...    Read More on: http://360malayalam.com/single-post.php?nid=7768
കഞ്ചാവും ഹാഷിഷ് ഓയിലും ആയി 3 പേർ പോലീസ് പിടിയിൽ ആന്ധ്രാ പ്രദേശിൽ നിന്നും ജില്ലയിലേക്ക് കടത്തുകയായിരുന്ന 4 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും ആയി പൊന്നാനി സ്വദേശികളായ 3 പേർ ആണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്