മാറഞ്ചേരി പഞ്ചായത്ത് നക്ഷത്ര വനവും ജൈവ വൈവിധ്യ പാർക്കും തീവെച്ച് നശിപ്പിച്ച നിലയിൽ

ചുറ്റുമതിലും ഗേറ്റും അടിച്ചുതകർത്തു

മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചാ യത്ത് എട്ടാം വാർഡിൽ തുറുവാണം ശ്മശാനത്തോട് ചേർന്ന് ദേശീ യ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ നിർമിച്ച നക്ഷത്രം വനവും ജൈവ വൈവിധ്യ പാർ ക്കും സാമൂഹിക വിരുദ്ധർ തീവെ ച്ച് നശിപ്പിച്ചതായി പരാതി.

 നക്ഷത്ര വനത്തിന്റെ ചുറ്റുമതിലിനോട് ചേർന്ന ഗേറ്റും മതിലും തകർത്തി ട്ടുണ്ട്. ഏഴു വർഷമായി പരിപാലിച്ച് വരുന്ന നൂറുകണക്കിന് തൈകളാണ് പൂക്കളും ഫലങ്ങളുമായി നിന്നിരുന്ന ചെടികളും മരങ്ങളുമാണ് തീവെച്ച് നശിപ്പിച്ചത്.

വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ബീനടീച്ചറുടെ   നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം ന്ദർശിച്ചു. 

മരങ്ങൾക്കും ചെടികൾക്കും കടുത്തവേനലിൽ ചൂടേൽകാതിരിക്കാൻ തണലൊരുക്കിയ ഓലകൾ മുഴുവൻ താഴെ പുൽതകിടിയിൽ വിരിച്ച ശേഷം തീകത്തിച്ചതായാണ് കാണുന്നത്.

ഇതിൽനിന്നും തീ അബദ്ധവശാൽ പടർന്നതല്ലെന്നും തീ സമീപപ്രദേശത്തേക്കോ വഴികളിലേക്കോ പടരാതിരിക്കാനുള്ള മുൻകരുതലോടെ ബോധപൂർവം പ്രവർത്തിച്ചതായും  പ്രാഥമീക കാഴ്ച്ചയിൽ തന്നെ ബോധ്യമാണെന്നും സ്ഥലം സന്ദർശിച്ച സംഘം വിലയിരുത്തി.

പ്രതികളെ ഉടൻ കണ്ടെത്തണ മെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകി. 

സോഷ്യൽ ഫോറസ്ട്രി യുമായി സഹകരിച്ചും, ഹരിതകേരള മിഷൻ, കേരളജൈവ വൈവിദ്യബോർഡ് ആയുഷ് മന്ത്രാലയം തുടങ്ങി നിരവധി സർക്കാർ ഏജൻസികളുടേയും വിവിധ സനദ്ധ സംഘടനകളുടെ സഹകര ണത്തോടെയാണ് ഈ നക്ഷത്രവനവും ജൈവ വൈവിധ്യ പാർക്കും ഇവിടെ പരിപാലിച്ച് പോന്നിരുന്നത്.  വർഷങ്ങളായി നട്ട് നനച്ച് പൂക്കളും ഫലങ്ങളുമായി നിന്നിരുന്ന ചെടികളും മരങ്ങളും പുൽതകിടിയും  കത്തിച്ചതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

#360malayalam #360malayalamlive #latestnews

മരങ്ങൾക്കും ചെടികൾക്കും കടുത്തവേനലിൽ ചൂടേൽകാതിരിക്കാൻ തണലൊരുക്കിയ ഓലകൾ മുഴുവൻ താഴെ പുൽതകിടിയിൽ വിരിച്ച ശേഷം തീകത്തിച്ചതായാണ്...    Read More on: http://360malayalam.com/single-post.php?nid=7766
മരങ്ങൾക്കും ചെടികൾക്കും കടുത്തവേനലിൽ ചൂടേൽകാതിരിക്കാൻ തണലൊരുക്കിയ ഓലകൾ മുഴുവൻ താഴെ പുൽതകിടിയിൽ വിരിച്ച ശേഷം തീകത്തിച്ചതായാണ്...    Read More on: http://360malayalam.com/single-post.php?nid=7766
മാറഞ്ചേരി പഞ്ചായത്ത് നക്ഷത്ര വനവും ജൈവ വൈവിധ്യ പാർക്കും തീവെച്ച് നശിപ്പിച്ച നിലയിൽ മരങ്ങൾക്കും ചെടികൾക്കും കടുത്തവേനലിൽ ചൂടേൽകാതിരിക്കാൻ തണലൊരുക്കിയ ഓലകൾ മുഴുവൻ താഴെ പുൽതകിടിയിൽ വിരിച്ച ശേഷം തീകത്തിച്ചതായാണ് കാണുന്നത്. ഇതിൽനിന്നും തീ അബദ്ധവശാൽ പടർന്നതല്ലെന്നും തീ സമീപപ്രദേശത്തേക്കോ വഴികളിലേക്കോ പടരാതിരിക്കാനുള്ള മുൻകരുതലോടെ ബോധപൂർവം പ്രവർത്തിച്ചതായും പ്രാഥമീക കാഴ്ച്ചയിൽ തന്നെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്