തെളിനീരൊഴുകും നവകേരളം, വെളിയംകോട് ജലസഭ ചേർന്നു

വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിൽ  തെളിനീരൊഴുകും  നവ കേരളം  പദ്ധതിയുടെ ഭാഗമായി ജലസഭ ചേർന്നു. പഞ്ചായത്ത്  കോൺഫറൻസ്  ഹാളിൾ ചേർന്ന യോഗം  പ്രസിഡൻ്റ് കല്ലാട്ടേൽ  ഷംസു  ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷയായി .  ഗ്രാമപഞ്ചായത്ത് സെക്രട്ടറി  കെ .കെ രാജൻ ,  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ  മജീദ് പാടിയോടത്ത് , സെയ്ത്  പുഴക്കര , പഞ്ചായത്ത് അംഗം  ഹുസ്സൈൻ  പാടത്തക്കായിൽ തുടങ്ങിയവർ  ആശംസ പറഞ്ഞു . കില ഫാക്കൾട്ടി അംഗം എം. പ്രകാശൻ വിഷയാവതരണം  നടത്തി. ചർച്ചയിൽ  സ്പെഷൽ വില്ലേജ്  ഓഫീസർ  ആർ .വിജയൻ , ഫിഷറീസ്  സബ് ഇൻസ്പെക്ടർ   സുലൈമാൻ , എച്ച് . ഐ. സന്തോഷ് ,  ക്യഷി ഓഫീസർ  ലമീന , മൈനർ ഇറിഗേഷൻ ഓവർസിയർ  ടി.കെ ,സതി ,  എൽ. എസ് ജി. ടി.  ഓവർസിയർ ദീപക്  വി.ഇ. ഒ . ജയേഷ് , ആയുർവേദ  ഫാർമസിസ്റ്റ് അഖിൽ ,  തൊഴിലുറപ്പ് ഓവർസിയർ  പ്രഷീന ,  രാഷ്ട്രീയ ,  സന്നദ്ധ , കോൾ മേഖല  സംഘടനകളെ  പ്രതിനിധീകരിച്ച്   സി.കെ . പ്രഭാകരൻ ,   ടി.കെ ഫസലുറഹ്മാൻ ,  സുനിൽ കാരാട്ടേൽ , ടി.ബി സമീർ ,  അലീസ് മുഹമ്മദാലി , പി.വി . മുഹമ്മദ്  , കടുങ്ങിൽ  രാമകൃഷ്ണൻ , ബാദുഷ വെളിയങ്കോട് ,  കില ഫാക്കൽറ്റി അശോകൻ  പി ,  റഫീഖ്  പുഴക്കര പ്രഗിലേഷ്  ശോഭ ,  ഗ്രാമ പഞ്ചായത്ത്  അംഗങ്ങ ളായ കെ. വേലായുധൻ, പി.  വേണുഗോപോൽ , ഷരീഫ മുഹമ്മദ് , സബിത  പുന്നക്കൽ ,  സുമിത രതീഷ് ,  അബു താഹിർ തുടങ്ങിയവർ സംസാരിച്ചു. 

മെയ്  10 ന് പെരുമുടിശ്ശേരി, പാലാഞ്ചിറ - പുല്ലാമ്പി തോട് ശുചീകരണവും , ജല നടത്തവും സംഘടിപ്പിക്കും. തുടർന്ന്  ജല സ്രോതസ്സു കളുടെ  നവീകരണവും ,  നരണിപുഴ  ഫിഷറീസു മായി  സഹകരിച്ച്  ശുചീകരിക്കുന്നതിനും തീരുമാനിച്ചു . നരണിപ്പുഴയോരത്ത്  സി. സി. ടി. വി . സ്ഥാപിക്കുന്ന തിന് വേണ്ട നടപടി സ്വീകരിക്കുമെന്ന്  ഗ്രാമപഞ്ചായത്ത്  പ്രസിഡൻറ് യോഗത്തെ അറിയിച്ചു . 

എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം , ശുചിത്വം  മഹത്വം , മഴക്കാല പൂർവ്വ ശുചീകരണ  പരിപാടി എന്നീ  ക്യാമ്പയിനും തുടക്കമായി .  

ഭക്ഷണം  വില്പന നടത്തുന്ന സ്ഥാപനങ്ങൾ ,   ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിൽ ആരോഗ്യ  വകുപ്പുമായി സഹകരിച്ച്  സംയുക്ത  പരിശോധന നടത്തുന്നതിനും , പൊതു  ഓടകളിലേക്കും , ജലസ്രോതസ്സുകളിലേക്ക് അഴുക്ക് വെള്ളം  ഒഴുക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും  യോഗം  തീരുമാനിച്ചു .  വാർഡുകളിൾ  നടന്നു വരുന്ന  വാർഡ്തല  സാനിറ്റേഷൻ കമ്മിറ്റി യോഗങ്ങൾ പൂർത്തീകരിച്ച  ശേഷം  കർമ്മ പദ്ധതി  തയ്യാറാക്കുവാനും  ജലസഭ യോഗം  തീരുമാനിച്ചു .

#360malayalam #360malayalamlive #latestnews

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ തെളിനീരൊഴുകും നവ കേരളം പദ്ധതിയുടെ ഭാഗമായി ജലസഭ ചേർന്നു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൾ ചേർന്ന യോഗം പ...    Read More on: http://360malayalam.com/single-post.php?nid=7030
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ തെളിനീരൊഴുകും നവ കേരളം പദ്ധതിയുടെ ഭാഗമായി ജലസഭ ചേർന്നു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൾ ചേർന്ന യോഗം പ...    Read More on: http://360malayalam.com/single-post.php?nid=7030
തെളിനീരൊഴുകും നവകേരളം, വെളിയംകോട് ജലസഭ ചേർന്നു വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ തെളിനീരൊഴുകും നവ കേരളം പദ്ധതിയുടെ ഭാഗമായി ജലസഭ ചേർന്നു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൾ ചേർന്ന യോഗം പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷയായി . ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ .കെ രാജൻ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്