മെൻസ്ട്രൽ കപ്പ് പദ്ധതിയുമായി കടപ്പുറം പഞ്ചായത്ത്

സ്ത്രീകളുടെ വ്യക്തിശുചിത്വത്തിനും പ്രകൃതിസംരക്ഷണത്തിനും ഊന്നൽ നൽകി മെൻസ്ട്രൽ കപ്പ് പദ്ധതി ആവിഷ്കരിക്കാനൊരുങ്ങുകയാണ് കടപ്പുറം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ 2022-23 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ പദ്ധതിയ്ക്ക് വേണ്ടി വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ ആയിരം സ്ത്രീകൾക്ക് സൗജന്യമായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടമായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് ബോധവൽക്കരണ ക്ലാസ് നടത്തുന്നത്. വ്യക്തി ശുചിത്വത്തിനും പരിസ്ഥിതിക്കും ഇണങ്ങിയ മെൻസ്ട്രൽ കപ്പിനെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനാണ് ക്ലാസ്. 

സാനിറ്ററി നാപ്കിനുകൾ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണവും സ്ത്രീകളിലെ ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മെൻസ്ട്രൽ കപ്പ് പദ്ധതി ആവിഷ്കരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഹസീന താജുദ്ദീൻ പറഞ്ഞു.

#360malayalam #360malayalamlive #latestnews

സ്ത്രീകളുടെ വ്യക്തിശുചിത്വത്തിനും പ്രകൃതിസംരക്ഷണത്തിനും ഊന്നൽ നൽകി മെൻസ്ട്രൽ കപ്പ് പദ്ധതി ആവിഷ്കരിക്കാനൊരുങ്ങുകയാണ് കടപ്പു...    Read More on: http://360malayalam.com/single-post.php?nid=7653
സ്ത്രീകളുടെ വ്യക്തിശുചിത്വത്തിനും പ്രകൃതിസംരക്ഷണത്തിനും ഊന്നൽ നൽകി മെൻസ്ട്രൽ കപ്പ് പദ്ധതി ആവിഷ്കരിക്കാനൊരുങ്ങുകയാണ് കടപ്പു...    Read More on: http://360malayalam.com/single-post.php?nid=7653
മെൻസ്ട്രൽ കപ്പ് പദ്ധതിയുമായി കടപ്പുറം പഞ്ചായത്ത് സ്ത്രീകളുടെ വ്യക്തിശുചിത്വത്തിനും പ്രകൃതിസംരക്ഷണത്തിനും ഊന്നൽ നൽകി മെൻസ്ട്രൽ കപ്പ് പദ്ധതി ആവിഷ്കരിക്കാനൊരുങ്ങുകയാണ് കടപ്പുറം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ 2022-23 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ പദ്ധതിയ്ക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്