ജലനടത്തവും ജലസഭയും സംഘടിപ്പിച്ചു

ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനായി 'തെളിനീരൊഴുകും നവകേരളം' സമ്പൂര്‍ണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ ജലനടത്തവും ജലസഭയും സംഘടിപ്പിച്ചു. പഞ്ചായത്ത്  പരിധിയിലെ ജലസ്രോതസ്സുകളില്‍ മലിനീകരിക്കപ്പെട്ട ഇടങ്ങള്‍ കണ്ടെത്തുക, ജനപങ്കാളിത്തത്തോടെ ഇവ നീക്കം ചെയ്ത്  ജലസ്രോതസ്സുകളുടെ വൃത്തിയും ശുചിത്വവും നിലനിര്‍ത്തുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദീന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.പി പ്രവീണ്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ റെഷീന റസാഖ്, ജബ്ബാര്‍ കുറ്റിയില്‍, പി.വി ഷണ്‍മുഖന്‍, ശാന്തിനി രവീന്ദ്രന്‍, സബിത വിനയന്‍, രാഗി രമേശ്, എന്‍.പി പ്രിന്‍ഷ, ശുചിത്വ മിഷന്‍ ബ്ലോക്ക് കോഡിനേറ്റര്‍ വി രാജന്‍, വി ഇ.ഒ രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനായി 'തെളിനീരൊഴുകും നവകേരളം' സമ്പൂര്‍ണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നന്നംമുക്ക് ഗ്രാമപഞ്...    Read More on: http://360malayalam.com/single-post.php?nid=7017
ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനായി 'തെളിനീരൊഴുകും നവകേരളം' സമ്പൂര്‍ണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നന്നംമുക്ക് ഗ്രാമപഞ്...    Read More on: http://360malayalam.com/single-post.php?nid=7017
ജലനടത്തവും ജലസഭയും സംഘടിപ്പിച്ചു ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനായി 'തെളിനീരൊഴുകും നവകേരളം' സമ്പൂര്‍ണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ ജലനടത്തവും ജലസഭയും സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയിലെ ജലസ്രോതസ്സുകളില്‍ മലിനീകരിക്കപ്പെട്ട ഇടങ്ങള്‍ കണ്ടെത്തുക, ജനപങ്കാളിത്തത്തോടെ ഇവ നീക്കം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്