ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മന്ത്രി നിർവ്വഹിച്ചു

ആലംകോട് ഗ്രാമപഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായിക  വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ നിർവ്വഹിച്ചു. 2024 ഓടെ ദാരിദ്ര നിർമാർജനത്തിൽ പൂർണ്ണത കൈവരിക്കാൻ സംസ്ഥാനത്തിന്  കഴിയും. ഇതിനായി വിവിധ പ്രവർത്തനങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവ മുഖേന നടപ്പിലാക്കി വരുന്നു. 2025 ഓടെ കേരളത്തെ സമ്പൂർണ്ണ വികസിത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വി. അബ്ദുറഹ്മാൻ കൂട്ടിചേർത്തു.


ചടങ്ങിൽ ശിലാഫലകം മന്ത്രി വി. അബ്ദുറഹിമാൻ അനാച്ഛാദനം ചെയ്തു. ആലംകോട് പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.ഹാബിറ്ററ്റ് ടെക്നോളജി ഗ്രൂപ്പ് പ്രോജക്ട്  മാനേജർ അനുരാഗ് പ്രോജക്ട് അവതരണം നടത്തി. 

പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 2.5 കോടി ചിലവിൽ മൂന്നു നിലകളിലായാണ് കെട്ടിടം ഒരുങ്ങുന്നത്. 6834 ചതുരശ്ര അടിയിലാണ് നിർമാണം. കാർ പാർക്കിങ്, കോൺഫറൻസ് ഹാൾ, ഫ്രണ്ട് ഓഫീസ്,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എൻ.ആർ.ഇ.ജി.എസ്), കുടുംബശ്രീ, ഹരിത കർമസേന ഓഫീസ്, എ.ഇ ഓഫീസ് എന്നീ വിഭാഗങ്ങൾക്കുള്ള സൗകര്യവും പുതിയ കെട്ടിടത്തിൽ സജ്ജീകരിക്കും.


പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, ആലംകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി. രാംദാസ് മാഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ മുഹമ്മദ് ഷെരീഫ്, ഷഹന നാസർ, സി കെ പ്രകാശൻ, പെരുമ്പടപ്പ് ബ്ലോക്ക് അംഗങ്ങളായ വി.വി.കരുണാകരൻ, റീസ പ്രകാശൻ, ജമീല, ആലംകോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് അഷറഫ്, ചന്ദ്രമതി, വിനീത, സുനിത ചെർളശ്ശേരി, ശശി പൂക്കേപുറത്ത്, അബ്ദുൾ മജീദ്, അബ്ദുൾ സലാം, മൈമൂന ഫാറൂഖ്, സുജിത സുനിൽ, ആസിയ ഇബ്രാഹിം, തസ്നീം അബ്ദുൾ ബഷീർ, ഹക്കീം പെരുമുക്ക്, നിംന ചെമ്പ്ര, പഞ്ചായത്ത് സെക്രട്ടറി ജഗദമ്മ , രാഷ്ടീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



#360malayalam #360malayalamlive #latestnews

ആലംകോട് ഗ്രാമപഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായിക വകുപ്പ് മന്ത്രി വി.അബ്ദു ...    Read More on: http://360malayalam.com/single-post.php?nid=7981
ആലംകോട് ഗ്രാമപഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായിക വകുപ്പ് മന്ത്രി വി.അബ്ദു ...    Read More on: http://360malayalam.com/single-post.php?nid=7981
ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മന്ത്രി നിർവ്വഹിച്ചു ആലംകോട് ഗ്രാമപഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ നിർവ്വഹിച്ചു. 2024 ഓടെ ദാരിദ്ര നിർമാർജനത്തിൽ പൂർണ്ണത കൈവരിക്കാൻ സംസ്ഥാനത്തിന് കഴിയും. ഇതിനായി വിവിധ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്