മാറഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസ് ഉപരോധിച്ചു.

മാറഞ്ചേരി പഞ്ചായത്ത്‌ ഭരണ സമിതി പദ്ധതികൾ നടപ്പിലാക്കാതെ ഫണ്ടുകൾ ലാപ്സാക്കുന്നതിനെതിരെ കോൺഗ്രസ്‌ മാറഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസ് ഉപരോധിച്ചു. മാർച്ച്‌ മാസമായിട്ടും റോഡുകൾ ടെണ്ടർ ചെയ്ത് പണി ആരംഭിക്കാത്തത് മൂലം മെയിന്റനൻസ്  ഫണ്ട്‌ ഒരു കോടി രൂപ നഷ്ടപ്പെടാൻ പോകുകയാണ്.സ്ട്രീറ്റ് ലൈറ്റ് റിപ്പയറിനു ഫണ്ട്‌ വെച്ചില്ല. ഭവന പുനരുദ്ധാരണം, ഭിന്നശേഷി കുട്ടികളുടെ സ്ക്കോളർഷിപ്, ടോയ്ലറ്റ് റിപ്പയറിങ് ഇവക്കൊന്നും പൈസ നൽകുന്നില്ല... താത്കാലിക ജീവനക്കാരെ നിയമിക്കുമ്പോൾ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചു സ്വന്തം പാർട്ടിക്കാരെ നിയമിക്കുന്നു... Udf മെമ്പർമാരുടെ വാർഡുകളോട് കടുത്ത അവഗണന കാണിക്കുന്നു.. ഇത്തരം നിരുത്തരവാദവും ജനദ്രോഹപരവുമായ ഭരണം അവസാനിപ്പിക്കണമെന്നാവശ്യപെട്ട് മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ ഉപരോധം ksu മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറുമായ P. റംഷാദ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മുസ്തഫ വടമുക്ക് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറും ജവഹർബാൽ മഞ്ച് നിയോജക മണ്ഡലം ചെയർമാനുമായ P. നൂറുദ്ധീൻ,ഡിസിസി മെമ്പർ A. K. ആലി,ഡിസിസി മെമ്പർ T. മാധവൻ,വാർഡ് മെമ്പർമാരായ ഉബൈദ് M. T, ഹിലർ കാഞ്ഞിരമുക്ക്,ഷിജിൽ മുക്കാല, ഗഫൂർ പുറങ്, സംഗീത രാജൻ കർഷക കോൺഗ്രസ്‌ പ്രസിഡന്റ്‌ പാലക്കൽ അബ്ദുറഹ്മാൻ, യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ശ്യാം, മഹിളാ കോൺഗ്രസ്‌ പ്രസിഡന്റ്‌ സുലൈഖ റസാഖ്,സാംസ്‌കാരിക സാഹിതി മണ്ഡലം ചെയർമാൻ രമേശ്‌ അമ്പാരത്, Intuc പ്രസിഡന്റ്‌ ഗിരീഷ് അവിണ്ടിത്തറ, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ഷൌക്കത്ത് വടമുക്ക്,കാദർ ഏനു എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്ത്‌ ഭരണ സമിതി പദ്ധതികൾ നടപ്പിലാക്കാതെ ഫണ്ടുകൾ ലാപ്സാക്കുന്നതിനെതിരെ കോൺഗ്രസ്‌ മാറഞ്ചേരി മണ്ഡലം കമ്മിറ്റിയു...    Read More on: http://360malayalam.com/single-post.php?nid=7763
മാറഞ്ചേരി പഞ്ചായത്ത്‌ ഭരണ സമിതി പദ്ധതികൾ നടപ്പിലാക്കാതെ ഫണ്ടുകൾ ലാപ്സാക്കുന്നതിനെതിരെ കോൺഗ്രസ്‌ മാറഞ്ചേരി മണ്ഡലം കമ്മിറ്റിയു...    Read More on: http://360malayalam.com/single-post.php?nid=7763
മാറഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസ് ഉപരോധിച്ചു. മാറഞ്ചേരി പഞ്ചായത്ത്‌ ഭരണ സമിതി പദ്ധതികൾ നടപ്പിലാക്കാതെ ഫണ്ടുകൾ ലാപ്സാക്കുന്നതിനെതിരെ കോൺഗ്രസ്‌ മാറഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസ് ഉപരോധിച്ചു. മാർച്ച്‌ മാസമായിട്ടും റോഡുകൾ ടെണ്ടർ ചെയ്ത് പണി ആരംഭിക്കാത്തത് മൂലം മെയിന്റനൻസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്