വിരമിക്കലിന് സഹപ്രവർത്തകർ സമ്മാനിച്ച സ്വർണ്ണ സമ്മാനം വിദ്യാലയത്തിന് സമർപ്പിച്ച് രമാദേവി ടീച്ചർ

വിരമിക്കലിന് സഹപ്രവർത്തകർ സമ്മാനിച്ച സ്വർണ്ണ സമ്മാനം വിദ്യാലയത്തിന് സമർപ്പിച്ച് രമാദേവി ടീച്ചർ

മാറഞ്ചേരി: സർവ്വീസിൽ നിന്നും വിരമിക്കുന്നതിൻ്റെ ഭാഗമായി സഹപ്രവർത്തകർ നൽകിയ സ്നേഹ സമ്മാനം അരപ്പവൻ സ്വർണ്ണ നാണയം സ്കൂളിൻ്റെ സ്ഥലമേറ്റെടുക്കുന്നതിലേക്ക് സംഭാവനയായി തിരികെ നൽകി മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും മാർച്ച് 31 ന്  വിരമിക്കുന്ന ഹയർ സെക്കൻ്ററി വിഭാഗം ഗണിതശാസ്ത്ര അധ്യാപിക രമാദേവി ടീച്ചർ.

ദീർഘനാളത്തെ സ്തുത്യാർഹമായ സേവനത്തിന് ശേഷമാണ് ടീച്ചർ ഈ വർഷം വിദ്യാലയത്തിൽ നിന്നും പടിയിറങ്ങുന്നത് . വെളിയകോട്, മാറഞ്ചേരി സ്കൂളുകളിൽ ദീർഘകാലം പ്രിൻസിപ്പൽ ചുമതല കൂടി വഹിച്ചിട്ടുണ്ട്. നേരത്തെ സ്ഥലമേറ്റെടുക്കുന്നതിലേക്ക് വലിയൊരു സംഖ്യ ടീച്ചർ സംഭാവനയായി നൽകിയിരുന്നു. മാറഞ്ചേരി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കൃഷ്ണകുമാർ മാസ്റ്ററുടെ ഭാര്യയും ഇപ്പോൾ എരമംഗലത്ത് താമസമാക്കുകയും ചെയ്യുന്ന ടീച്ചർ 

എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്ത മഞ്ഞപ്ര സ്വദേശിനിയാണ്.

ടീച്ചർ സമ്മാനിച്ച സഹായം അധ്യാപകരുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ശ്രീകല ടീച്ചർ, മുൻ പ്രിൻസിപ്പൽമാരായ റസിയ ടീച്ചർ , ശാരദ ടീച്ചർ , പ്രോജക്ട് കോഡിനേറ്റർ സി.വി.ഇബ്രാഹിം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

#360malayalam #360malayalamlive #latestnews

സർവ്വീസിൽ നിന്നും വിരമിക്കുന്നതിൻ്റെ ഭാഗമായി സഹപ്രവർത്തകർ നൽകിയ സ്നേഹ സമ്മാനം അരപ്പവൻ സ്വർണ്ണ നാണയം സ്കൂളിൻ്റെ സ്ഥലമേറ്റെടുക...    Read More on: http://360malayalam.com/single-post.php?nid=7762
സർവ്വീസിൽ നിന്നും വിരമിക്കുന്നതിൻ്റെ ഭാഗമായി സഹപ്രവർത്തകർ നൽകിയ സ്നേഹ സമ്മാനം അരപ്പവൻ സ്വർണ്ണ നാണയം സ്കൂളിൻ്റെ സ്ഥലമേറ്റെടുക...    Read More on: http://360malayalam.com/single-post.php?nid=7762
വിരമിക്കലിന് സഹപ്രവർത്തകർ സമ്മാനിച്ച സ്വർണ്ണ സമ്മാനം വിദ്യാലയത്തിന് സമർപ്പിച്ച് രമാദേവി ടീച്ചർ സർവ്വീസിൽ നിന്നും വിരമിക്കുന്നതിൻ്റെ ഭാഗമായി സഹപ്രവർത്തകർ നൽകിയ സ്നേഹ സമ്മാനം അരപ്പവൻ സ്വർണ്ണ നാണയം സ്കൂളിൻ്റെ സ്ഥലമേറ്റെടുക്കുന്നതിലേക്ക് സംഭാവനയായി തിരികെ നൽകി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്