ഇരുട്ടിൽ തപ്പി മാറഞ്ചേരി ആശുപത്രി പരിശോധനക്ക് ഡോക്ടർമാർക്ക് ആശ്രയം മൊബൈൽ ടോർച്ച്

മാറഞ്ചേരിയിലെ പെരുമ്പടപ്പ് ബ്ലോക്ക് സാമൂഹ്യ ആരോഗ്യ കേന്ദ്രം (മാറഞ്ചേരി ഗവ ഹോസ്പിറ്റൽ) ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത് മൊബൈൽഫോൺ വെളിച്ചത്തിൽ.

ആധുനിക സൗകര്യങ്ങളും കിടത്തി ചികിത്സാ സൗകര്യങ്ങളോടും കൂടി പുനർ നിർമ്മാണം നടത്തിയിട്ടും രാഷ്ട്രിയ ആർജ്ജവമില്ലായ്മമൂലം ഇപ്പോഴും ഒപി യിൽ മാത്രം പ്രവർത്തിക്കുന്ന മാറഞ്ചേരി ആശുപത്രിയിലാണ് കരണ്ട് പോയാൽ പരിശോധനക്കും ചികിത്സക്കും മൊബൈൽഫോൺ വെളിച്ചത്തെ ആശ്രയിക്കേണ്ട ഗതിയുള്ളത്.

ഏത് ചെറിയ വീടുകളിൽ പോലും  ഇൻവെർട്ടറുള്ള ഈ കാലത്ത് മാറഞ്ചേരി ആശുപത്രിയുടെ പരിശോധന മുറികളിലോ രോഗികളുടെ നിരീക്ഷണ മുറികളിലോ കാത്തിരിപ്പു കേന്ദ്രത്തിലോ അത്തരം സംവിധാനം ഇല്ല.

സ്വന്തമായി ജനറേറ്റർ ഉണ്ടെങ്കിലും പലപ്പോഴും അത് പ്രവർത്തിക്കാറില്ലെന്നാണ് രോഗികൾ പറയുന്നത്.


നാട്ടുകാരുടെ പരാതിയെ തുടർന്ന് വിവരങ്ങൾ അന്വേഷിക്കാൻ എത്തിയവരോട് കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി കരണ്ടില്ലാതിരുന്നതിനെ തുടർന്ന് ജനറേറ്റർ  പ്രവർത്തിപ്പിപ്പിച്ചിരുന്നെന്നും ഇന്ന് ഡീസൽ ഇല്ലാത്തത് കൊണ്ടാണ് ജനറേറ്റർ പ്രവർത്തിപ്പിക്കാത്തതെന്നും ജീവനക്കാർ പറഞ്ഞു.


എന്നാൽ ഇത് ശരിയല്ലെന്നും ഇവിടെ പലപ്പോഴും ഇത്‌തന്നെയാണ്  അവസ്ഥ എന്നും നിത്യ സന്ദർശകരും ചില ജീവനക്കാരും പറഞ്ഞു.


ഉദ്യോഗസ്ഥർ ഇരിക്കുന്ന ഓഫീസ് മുറികളിൽ ഇൻവെർട്ടറുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ കടുത്ത വേനലിൽ ചൂടൂകൂടി നിൽകുന്ന സാഹചര്യത്തിൽ രോഗികളും പൊതുജനവും ഇരിക്കുകയും കെടുക്കുകയും പരിശോധനകൾക്കും ചികിത്സകൾക്കും വിധേയമാവുകയും  ചെയ്യുന്ന ഇടങ്ങളിൽ ഫാനും വെളിച്ചവും ഇല്ലാത്ത  അവസ്ഥയും കാണാനായെന്ന് പൗരാവകാശ സമിതി പ്രവർത്തകർ പറഞ്ഞു.

ഉദ്യോഗസ്ഥ ക്ഷേമം മാത്രമല്ല പൊതുജന ക്ഷേമം കൂടി ഉറപ്പ് വരുത്താനുള്ള പൊതു ഇടമാണ് ആശുപത്രികളെന്നും  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അത് ഉൾകൊണ്ട് കുറവുകൾ നികത്തി മുന്നോട്ട് പോകാൻ തയ്യാറകണമെന്നും അല്ലാത്തപക്ഷം മറ്റ് നടപടികളുമായി ജനങ്ങൾ രംഗത്തിറങ്ങേണ്ടിവരുമെന്നും മാറഞ്ചേരി പൗരവാശ സമിതി പ്രവർത്തകർ പറഞ്ഞു

#360malayalam #360malayalamlive #latestnews

മാറഞ്ചേരിയിലെ പെരുമ്പടപ്പ് ബ്ലോക്ക് സാമൂഹ്യ ആരോഗ്യ കേന്ദ്രം (മാറഞ്ചേരി ഗവ ഹോസ്പിറ്റൽ) ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത് മൊബൈൽ...    Read More on: http://360malayalam.com/single-post.php?nid=7761
മാറഞ്ചേരിയിലെ പെരുമ്പടപ്പ് ബ്ലോക്ക് സാമൂഹ്യ ആരോഗ്യ കേന്ദ്രം (മാറഞ്ചേരി ഗവ ഹോസ്പിറ്റൽ) ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത് മൊബൈൽ...    Read More on: http://360malayalam.com/single-post.php?nid=7761
ഇരുട്ടിൽ തപ്പി മാറഞ്ചേരി ആശുപത്രി പരിശോധനക്ക് ഡോക്ടർമാർക്ക് ആശ്രയം മൊബൈൽ ടോർച്ച് മാറഞ്ചേരിയിലെ പെരുമ്പടപ്പ് ബ്ലോക്ക് സാമൂഹ്യ ആരോഗ്യ കേന്ദ്രം (മാറഞ്ചേരി ഗവ ഹോസ്പിറ്റൽ) ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത് മൊബൈൽഫോൺ വെളിച്ചത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്