എസ്‌ എസ്‌ എഫ് റോഡ് മാർച്ച് പ്രൗഢമായി

എസ്‌ എസ്‌ എഫ് റോഡ് മാർച്ച് പ്രൗഢമായി 

പുറങ്ങ് : നമ്മൾ ഇന്ത്യൻ ജനത എന്ന ശീർഷകത്തിൽ കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി വിദ്യാർഥി സമ്മേളനത്തിൻ്റെ ഭാഗമായി എസ്‌ എസ്‌ എഫ് പൊന്നാനി ഡിവിഷൻ റോഡ് മാർച്ച്‌ സംഘടിപ്പിച്ചു. ഡിവിഷൻ 'ഐൻ അംഗങ്ങളുടെ' നേതൃത്വത്തിലാണ് മാർച്ച് നടന്നത്.കേരള മുസ്‌ലിം ജമാഅത്ത് പൊന്നാനി സോൺ പ്രസിഡന്റ്‌ സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി ഫ്ലാഗ് ഓഫ് ചെയ്തു. പുറങ്ങിൽ നിന്നും ആരംഭിച് പുത്തൻപള്ളിയിൽ സമാപിച്ച മാർച്ചിൽ 300 ഓളം പ്രവർത്തകർ അണി നിരന്നു.കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് സോൺ കമ്മിറ്റികൾ ഉൾക്കൊള്ളുന്ന സംഘാടക സമിതിയാണ് മാർച്ചിന് വേണ്ട ക്രമീകരണങ്ങൾ നടത്തിയത്.വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ 'നമ്മൾ ഇന്ത്യൻ ജനത' എന്ന പ്രമേയത്തിൽ എസ്‌ എസ്‌ എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി സിറാജ് താനൂർ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറിമാരായ മൻസൂർ പുത്തൻപള്ളി,റഫീഖ് അഹ്സനി,എസ്‌ വൈ എസ്‌ പൊന്നാനി സോൺ പ്രസിഡന്റ്‌ കരീം സഅദി എന്നിവർ സംബന്ധിച്ചു. ഡിവിഷൻ പ്രസിഡന്റ്‌ സൈഫുദ്ധീൻ സഅദി റോഡ് മാർച്ചിന് നേതൃത്വം നൽകി. ഡിവിഷൻ ജനറൽ സെക്രട്ടറി ശകീർ സഖാഫി സ്വാഗതവും അസ്‌ലം നാലകം നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

നമ്മൾ ഇന്ത്യൻ ജനത എന്ന ശീർഷകത്തിൽ കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി വിദ്യാർഥി സമ്മേളനത്തിൻ്റെ ഭാഗമായി എസ്‌ എസ്‌ എഫ് ...    Read More on: http://360malayalam.com/single-post.php?nid=7760
നമ്മൾ ഇന്ത്യൻ ജനത എന്ന ശീർഷകത്തിൽ കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി വിദ്യാർഥി സമ്മേളനത്തിൻ്റെ ഭാഗമായി എസ്‌ എസ്‌ എഫ് ...    Read More on: http://360malayalam.com/single-post.php?nid=7760
എസ്‌ എസ്‌ എഫ് റോഡ് മാർച്ച് പ്രൗഢമായി നമ്മൾ ഇന്ത്യൻ ജനത എന്ന ശീർഷകത്തിൽ കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി വിദ്യാർഥി സമ്മേളനത്തിൻ്റെ ഭാഗമായി എസ്‌ എസ്‌ എഫ് പൊന്നാനി ഡിവിഷൻ റോഡ് മാർച്ച്‌ സംഘടിപ്പിച്ചു. ഡിവിഷൻ 'ഐൻ അംഗങ്ങളുടെ' തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്