റെഡ്പവര്‍ ജിസിസി നാലാമത് പഞ്ചായത്ത് സമ്മേളനം സമാപിച്ചു.

റെഡ്പവര്‍ ജിസിസി നാലാമത് പഞ്ചായത്ത് സമ്മേളനം സമാപിച്ചു.

മാറഞ്ചേരി പഞ്ചായത്തിലെ വിവിധ ജിസിസി രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ആളുകളെ കോര്‍ത്തിണക്കി 2016ല്‍ രൂപംകൊണ്ട റെഡ്പവര്‍ ജിസിസി എന്ന പ്രവാസി കൂട്ടായ്മയുടെ നാലാമത് പഞ്ചായത്ത് സമ്മേളനം ഫെബ്രുവരി 20 മുതല്‍ 27 വരെ സഖാവ് ഷെരീഫ് അമിഗോസ് നഗറില്‍ നടന്നു.


പഞ്ചായത്തിലെ 15 ബ്രാഞ്ചുകളില്‍ നിന്നായി 100ലധികം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ സമ്മേളന പ്രതിനിധികള്‍ ചര്‍ച്ച നടത്തുകയും പുതിയ ആശയങ്ങളും നിര്‍ദ്ദശങ്ങളും മുന്നോട്ടുകൊണ്ടുവരികയുമുണ്ടായി. 

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗത്തിനും, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണത്തിനും എതിരെ അണിനിരക്കുന്നതിനും, കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുന്നതിനും സമ്മേളനം ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കി.

സമ്മേളനത്തോടനുബന്ധിച്ച് വിവിധ ബ്രാഞ്ചുകളില്‍ നിന്നുള്ള കൊച്ചുകൂട്ടൂകാരുടെ കലാപരിപാടികള്‍ നടന്നു. സിപി.ഐ.എം പൊന്നാനി ഏരിയാ കമ്മിറ്റി അംഗവും റെഡ്പവര്‍ ജിസിസി രക്ഷാധികാരിയുമായ സഖാവ് ടി.എം. സിദ്ധീക്ക് പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം മുന്‍ സ്പീക്കറും നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ സഖാവ് പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സംഘടനയുടെ പ്രഥമ സെക്രട്ടറിയായിരുന്ന സഖാവ് ഷെരീഫ് അമിഗോസിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് സഖാവ് ഷിനീഷ് കണ്ണത്ത് പ്രിയസഖാവിനെ അനുസ്മരിച്ചു.  സഖാവ് റഫീഖ് പനമ്പാട് സെക്രട്ടറിയും, സഖാവ് സതീശന്‍ കടവ് പ്രസിഡന്റുമായി 37 അംഗ കമ്മിറ്റിയെ സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.

ഫെബ്രുവരി 26ന് നടന്ന പൊതുസമ്മേളനം പ്രവാസി സംഘം സംസ്ഥാന ട്രഷറര്‍ സഖാവ് ബാദുഷ കടലുണ്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സഖാവ് പികെ. ഖലീമുദ്ധീന്‍, ഇ സിന്ധു, എ.പി. വാസു, വിവി സുരേഷ്, കെ.പി.രാജന്‍, നൗഷാദ് പത്തായി തുടങ്ങിയവര്‍ പങ്കെടുത്ത സമ്മേളനത്തിന്റെ സഭാനിയന്ത്രണം സഖാവ് ബിനീഷ് നവോദയം, ഷംസു മാരാമുറ്റം, സുമേഷ് കാരക്കാട്, രതീഷ് കാഞ്ഞിരമുക്ക്, ഗദ്ദാഫി പുറങ്ങ് തുടങ്ങിയവര്‍ നടത്തി. സ്വാഗതസംഘം കണ്‍വീനര്‍ സഖാവ് സുനില്‍ കാഞ്ഞിരമുക്ക് സ്വാഗതവും റഫീഖ് പനമ്പാട് നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിലെ വിവിധ ജിസിസി രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ആളുകളെ കോര്‍ത്തിണക്കി 2016ല്‍ രൂപംകൊണ്ട റെഡ്പവര്‍ ജിസിസി എന്ന ...    Read More on: http://360malayalam.com/single-post.php?nid=7759
മാറഞ്ചേരി പഞ്ചായത്തിലെ വിവിധ ജിസിസി രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ആളുകളെ കോര്‍ത്തിണക്കി 2016ല്‍ രൂപംകൊണ്ട റെഡ്പവര്‍ ജിസിസി എന്ന ...    Read More on: http://360malayalam.com/single-post.php?nid=7759
റെഡ്പവര്‍ ജിസിസി നാലാമത് പഞ്ചായത്ത് സമ്മേളനം സമാപിച്ചു. മാറഞ്ചേരി പഞ്ചായത്തിലെ വിവിധ ജിസിസി രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ആളുകളെ കോര്‍ത്തിണക്കി 2016ല്‍ രൂപംകൊണ്ട റെഡ്പവര്‍ ജിസിസി എന്ന പ്രവാസി കൂട്ടായ്മയുടെ നാലാമത് പഞ്ചായത്ത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്