മാതൃഭാഷാ ദിനചരണം നടത്തി

മാതൃഭാഷാ ദിനചരണം നടത്തി

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന പൊന്നാനി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ലോക മാതൃഭാഷാ ദിനാചരണം നടത്തി. പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം നിർവഹിച്ചു.  പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ ശരത് ചന്ദ്ര ബാബു. വി ചടങ്ങിൽ അധ്യക്ഷനായി. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ മലയാള ഭാഷാ ചോദ്യോത്തര മത്സരത്തിൽ പ്രവീണ പി ഒന്നാം സ്ഥാനം നേടി. ഷബ്‌ന, നീതു കെ.പി തുടങ്ങിയവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്തമാക്കി.

വിജയികൾക്ക് നഗരസഭാ അധ്യക്ഷൻ പുരസ്‌കാരം വിതരണം ചെയ്തു.

പൊന്നാനി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം മുൻ പ്രിൻസിപ്പാൾ പ്രൊഫ.മുഹമ്മദ്‌ ഇക്ബാൽ,  ഐ.സി.എസ്. ആർ പ്രിൻസിപ്പാൾ പ്രൊഫ. ഇമ്പിച്ചി കോയ തങ്ങൾ, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം ജീവനക്കാരായ അബ്ദുൽ സലീം, ഷബ്‌ന മുഹമ്മദ്‌ യൂസഫ്, റജീന സി.പി, വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന പൊന്നാനി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ലോക മാതൃ...    Read More on: http://360malayalam.com/single-post.php?nid=7752
സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന പൊന്നാനി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ലോക മാതൃ...    Read More on: http://360malayalam.com/single-post.php?nid=7752
മാതൃഭാഷാ ദിനചരണം നടത്തി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന പൊന്നാനി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ലോക മാതൃഭാഷാ ദിനാചരണം നടത്തി. പൊന്നാനി നഗരസഭാ അധ്യക്ഷൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്