എൽസികൾ തമ്മിൽ പോര്: തീരുമാനമാകാതെ മാറഞ്ചേരിയിലെ പ്രസിഡന്റ് പദവി

എൽസികൾ തമ്മിൽ പോര്: തീരുമാനമാകാതെ മാറഞ്ചേരിയിലെ പ്രസിഡന്റ് പദവി

മാറഞ്ചേരി:  സിപിഐ പ്രതിനിധി രാജിവെച്ച ഒഴിവിലേക്ക്  ഇനിയും പകരക്കാരിയെ കണ്ടെത്താനാകാതെ സിപിഎം.

 മുന്നണി ധാരണപ്രകാരം രണ്ട് വർഷത്തെ ഭരണശേഷം സിപിഐ രാജിവെച്ച ഒഴിവിലേക്ക് പ്രസിഡന്റിനെ നിർദ്ദേശിക്കേണ്ടത് സിപിഎം ആണ്. 

പനമ്പാട് പതിനാലാം വാർഡിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ ബീനടീച്ചറുടെ പേരാണ് ഡിസംബർവരെ പറഞ്ഞിരുന്നതെങ്കിലും സ്ഥാന കൈമാറ്റം അടുത്തപ്പോൾ അവകാശവാദവമായി മറ്റ്ചില പേരുകൾ കൂടി ഉയർന്ന് വന്നതാണ് പാർട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്.

പാർട്ടിയിൽ മുതിർന്ന എൽസി അംഗങ്ങൾ തന്നെ ജന പ്രതിനിധികളായിരിക്കെ പുതുതായി വന്ന ഒരാൾക്ക്  പ്രസിഡന്റ് സ്ഥാനം കൊടുക്കുന്നതിനെതിരെ ഒരുവിഭാഗം രംഗത്ത് വന്നിരുന്നു.

അതിന്റെ അടിസ്ഥാനത്തിൽ 4-ാം വാർഡിൽ നിന്നും  മത്സരിച്ച് വിജയിച്ച നിഷ 1-ാം വാർഡിൽ നിന്നും മത്സരിച്ച് വിജയിച്ച ബൽക്കീസ് എന്നീ പേരുകളാണ് ചർച്ചയിൽ ഉയർന്ന് വന്നത്.

എന്നാൽ പാർട്ടി ചിഹ്നത്തിലല്ലാതെ മത്സരിച്ച എൽസി അംഗത്തിന് പ്രസിഡന്റ് പദവി വേണ്ടെന്ന തീരുമാനം പാർട്ടി ആദ്യഘട്ടത്തിൽ കൈകൊണ്ടു. 

LDF ൽ പാർളിമെന്ററി പാർട്ടി നേതാവായും സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സണായും തിരഞ്ഞെടുത്ത നിഷ തത്സ്ഥാനത്ത് തുടരട്ടെ എന്ന ചർച്ചയിൽ വിഷയം രമ്യമായി പരിഹരിക്കാനിരിക്കെയാണ് മാറഞ്ചേരി എൽസി പുതിയ അംഗത്തിന്റെ പേരുമായി രംഗപ്രവേശനം ചെയ്തത്.

കാലങ്ങളായി കാഞ്ഞിരമുക്ക് ലോബി താക്കോൽ സ്ഥാനങ്ങളെല്ലാം കയ്യടക്കി വെച്ചിരിക്കുകയാണെന്നും, മാറഞ്ചേരി എൽസിക്കും അർഹമായ സ്ഥാന വിഹിതം കിട്ടണമെന്നുമാണ് മാറഞ്ചേരി എൽസിയുടെ ആവശ്യം. 11-ാംവാർഡിൽ നിന്നും വിജയിച്ച റജിലാ ഗഫൂറിന് പ്രസിഡന്റ് പദവി നർകണമെന്നാണ് മാറഞ്ചേരി എൽസിയുടെ ആവശ്യം. 

ഇതോടെ പാർട്ടിയിൽ സീനിയോറിറ്റി തർക്കം രൂക്ഷമായി. പ്രസിഡന്റ് പ്രഖ്യാപനം അനിശ്ചിതത്വത്തിൽ ആവുകയും ചെയ്തു.

വാഗ്ദാനം ചെയ്ത പ്രസിഡന്റ് സ്ഥാനം നൽകാതിരുന്നാൽ വോട്ടെടുപ്പ്  അടക്കമുള്ള തുടർ കാര്യങ്ങളിൽ കടുത്ത നിലപാട് കൈകൊള്ളുമെന്ന നിലപാടാണ് ബീനടീച്ചർക്ക് വേണ്ടി വാദിക്കുന്നവരുടേത്. 

അങ്ങനെ ഏതെങ്കിലും ഒര് പ്രതിനിധി പ്രതിഷേധ സൂചകമായി മാറിചിന്തിക്കാൻ തീരുമാനമെടുത്താൽ നിലവിൽ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പഞ്ചായത്ത് ഭരണസമിതി സാരഥ്യം കൈവിട്ടുപോകുമോ എന്ന ആശങ്കയും പാർട്ടിക്കുള്ളിൽ ചെറുതല്ലാത്ത ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. 

വാർത്തയുടെ വിശദാംശങ്ങളെടുക്കാൻ വിളിച്ചപ്പോൾ

''കാലങ്ങളായി തന്ത്രപ്രധാന കാര്യങ്ങളിലെല്ലാം അലിഖിതമായ ഒരു അപ്രമാദിത്വം കാരിഞ്ഞമുക്ക് എൽസിക്കാർ വെച്ച് പുലർത്തുന്നു എന്നും മാറഞ്ചേരിക്കാരെ വെറും പണപ്പിരിവിനുള്ളവരും പരിപാടികൾ വിജയിപ്പാക്കാനുള്ളവരും മാത്രമാക്കി താക്കോൽ സ്ഥാനങ്ങൾമുഴുവൻ കാഞ്ഞിരമുക്ക് ലോബി കയ്യിലൊതുക്കുകയാണ്. നിങ്ങൾ നോക്കൂ കഴിഞ്ഞ കാലങ്ങളിൽ എൽസി സെക്രട്ടറി പഞ്ചായത്ത് പ്രസിഡന്റ് സ്റ്റാന്റിങ്ങ് കമ്മറ്റികൾ തുടങ്ങി എല്ലാ മേഖലകളിലും അവരുടെ ആളുകളല്ലെ ബഹുഭൂരിപക്ഷവും.? അതിനെതിരെയുള്ള ഒരു പ്രതിഷേധമാണ് ഞങ്ങളുടെ  ഈ പ്രസിഡന്റ് നോമിനേഷൻ'' എന്നാണ് പേര് വിളിപ്പെടുത്തരുതെന്ന നിബന്ധനയിൽ മുതിർന്ന ഒരു പാർട്ടി നേതാവ്  വ്യക്തമാക്കിയത്.

ഒരുഭാഗത്ത് മൂപ്പ്ഇളമതർക്കവും മറുഭാഗത്ത് അധികാര വടംവലിയും രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൃത്യമായ തീരുമാനത്തിലെത്താൻ മേൽ ഘടങ്ങളുടെ ഇടപെടൽ വൈകാതെ ഉണ്ടാകുമെന്നാണ് അറിവ്.

അടുത്ത ദിവസം സംയുക്ത എൽസി കമ്മറ്റി വിളിച്ച് പ്രശ്നം രമ്യമായി പരിഹാരിക്കാൻ കഴിയും വിധം ചില ഫോർമുലകൾ അവതരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നതായി നേതൃത്വം വ്യക്തമാക്കി.

#360malayalam #360malayalamlive #latestnews

സിപിഐ പ്രതിനിധി രാജിവെച്ച ഒഴിവിലേക്ക് ഇനിയും പകരക്കാരിയെ കണ്ടെത്താനാകാതെ സിപിഎം. മുന്നണി ധാരണപ്രകാരം രണ്ട് വർഷത്തെ ഭരണശേഷം സ...    Read More on: http://360malayalam.com/single-post.php?nid=7750
സിപിഐ പ്രതിനിധി രാജിവെച്ച ഒഴിവിലേക്ക് ഇനിയും പകരക്കാരിയെ കണ്ടെത്താനാകാതെ സിപിഎം. മുന്നണി ധാരണപ്രകാരം രണ്ട് വർഷത്തെ ഭരണശേഷം സ...    Read More on: http://360malayalam.com/single-post.php?nid=7750
എൽസികൾ തമ്മിൽ പോര്: തീരുമാനമാകാതെ മാറഞ്ചേരിയിലെ പ്രസിഡന്റ് പദവി സിപിഐ പ്രതിനിധി രാജിവെച്ച ഒഴിവിലേക്ക് ഇനിയും പകരക്കാരിയെ കണ്ടെത്താനാകാതെ സിപിഎം. മുന്നണി ധാരണപ്രകാരം രണ്ട് വർഷത്തെ ഭരണശേഷം സിപിഐ രാജിവെച്ച ഒഴിവിലേക്ക് പ്രസിഡന്റിനെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്