പയ്യപ്പുള്ളി മുഹമ്മദ്കുട്ടി സാഹിബ് സ്മാരക സാംസ്കാരിക വേദി.

പയ്യപ്പുള്ളി മുഹമ്മദ്കുട്ടി സാഹിബ് സ്മാരക സാംസ്കാരിക വേദി .

മാറഞ്ചേരി പഞ്ചായത്തിൽ പതിനേഴ് വർഷത്തോളം പഞ്ചായത്ത് പ്രസിഡണ്ട് പദവി വാഹിക്കുകയും മാറഞ്ചേരിയുടെ സമൂലമായ വികസനത്തിന് കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്ത വ്യക്തിയായിരുന്നു പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബ്.

മാറഞ്ചേരിയിൽ ഇന്ന് തല ഉയർത്തി നിൽക്കുന്ന പഞ്ചായത്ത് കെട്ടിടം നിൽക്കുന്ന ഭൂമിയും, വില്ലേജ് ഓഫീസ് കെട്ടിടം നിൽക്കുന്ന ഭൂമിയും ദിവസവും അഞ്ഞൂറോളം രോഗികൾ വന്നു പോകുന്ന പയ്യപ്പുള്ളി ബാപ്പു സാഹിബ് മെമ്മോറിയൽ ഹോസ്പിറ്റൽ നിൽക്കുന്ന ഭൂമി അടക്കം  അദ്ദേഹം പൊതുകാര്യങ്ങൾക്ക് വേണ്ടി വിട്ട് നൽകിയ വസ്തു വകകൾ നിരവധിയാണ്.

പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബ്.

നാലായിരത്തോളം കുട്ടികൾ പഠിക്കുന്ന മാറഞ്ചേരി ഗവർമെന്റ് ഹൈസ്കൂളിന് ഗവർമെന്റ് സ്കൂൾ എന്ന  പദവി ലഭിക്കുന്നതിന് വേണ്ടിയുള്ള തുക പോലും കണ്ടെത്തിയത്  ഭാര്യയുടെ സ്വർണ്ണം വിറ്റ് കൊണ്ടായിരുന്നു എന്ന് പോലും പറയപ്പെടുന്നു.

ഇത്രയൊക്കെ മാറഞ്ചേരിയുടെ വികസനങ്ങൾക്ക് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്തിട്ടും അദ്ദേഹത്തെ വേണ്ട പോലെ ഓർക്കാനൊ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനൊ മാറഞ്ചേരിയിൽ ഒന്നും തന്നെ നില നിൽക്കുന്നില്ല എന്നതാണ് വസ്തവം.


ഈ അടുത്ത കാലത്ത് മകൻ പി.എം അബ്ദുൾ ഗഫൂറിന്റെ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ് മാറഞ്ചേരി സെന്ററിൽ നിന്നും അദ്ദേഹത്തിന്റെ വീടിന് മുന്നിലൂടെ പോകുന്ന റോഡിന് പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബ് സ്മാരക റോഡ് എന്ന് നിലനിർത്താനയത്.


മലപ്പുറം ഡി സി.സി ട്രഷറർ ആയും  പഞ്ചായത്ത് പ്രസിഡണ്ടായും പ്രവർത്തിച്ച അദ്ദേഹം  മാറഞ്ചേരി പഞ്ചായത്തിൽ കോൺഗ്രസ് പാർട്ടിയെ വളർത്തുന്നതിന് മികച്ച പ്രവർത്തനങ്ങൾ നടത്തി മാറഞ്ചേരിക്ക് മാതൃക കാട്ടിയ വ്യക്തിയായിരുന്നു. 


പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബിനെ വരും തലമുറ ഓർക്കുന്നതിനും അദ്ദേഹത്തിന്റെ പേരിൽ മാറഞ്ചേരിക്കാർക്ക് ഗുണകരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും വേണ്ടി പയ്യപ്പുള്ളി മുഹമ്മദ്കുട്ടി സാഹിബ് സ്മാരക  സാംസ്കാരിക വേദി എന്ന സംഘടനക്ക് രൂപം നൽകും.

ആസാദ് ഇളയോടത്തിന്റെ വസതിയിൽ ചെയർമാൻ പി എം അബ്ദുൾ ഗഫൂറിന്റെ അദ്ധ്യക്ഷതയിൽ പ്രാഥമിക ചർച്ചകൾക്കായുള്ള യോഗം നടക്കുകയും  വരും ദിവസങ്ങളിൽ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ മുഴുവൻ  വ്യക്തിത്വങ്ങളെയെല്ലാം പങ്കെടുപ്പിച്ച് വിപുലമായ സാംസ്കാരിക വേദിക്ക് രൂപം നൽകുവാനാണ് ഉദ്ദേശമെന്നും  സംഘാടകർ അറിയിച്ചു.


 മീറ്റിങ്ങിൽ ആസാദ് ഇളയോടത്ത്, അഷ്റഫ് കരുവടി , കരീം ഇല്ലത്തേൽ, അശ്റഫ് പൊന്നത്ത് , മുജീബ് പരിച്ചകം, മജീദ് ഇല്ലത്തേൽ,ആർ വി ബഷീർ,  യൂസഫ് അയിനിക്കൽ, ബഷീർ ഇല്ലത്തേൽ എന്നിവർ പങ്കെടുത്തു.

കൺവീനർ സക്കീർ പൂളക്കൽ നന്ദി രേഖപ്പെടുത്തി.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിൽ പതിനേഴ് വർഷത്തോളം പഞ്ചായത്ത് പ്രസിഡണ്ട് പദവി വാഹിക്കുകയും മാറഞ്ചേരിയുടെ സമൂലമായ വികസനത്തിന് കഠിനാദ്ധ്വ...    Read More on: http://360malayalam.com/single-post.php?nid=7748
മാറഞ്ചേരി പഞ്ചായത്തിൽ പതിനേഴ് വർഷത്തോളം പഞ്ചായത്ത് പ്രസിഡണ്ട് പദവി വാഹിക്കുകയും മാറഞ്ചേരിയുടെ സമൂലമായ വികസനത്തിന് കഠിനാദ്ധ്വ...    Read More on: http://360malayalam.com/single-post.php?nid=7748
പയ്യപ്പുള്ളി മുഹമ്മദ്കുട്ടി സാഹിബ് സ്മാരക സാംസ്കാരിക വേദി. മാറഞ്ചേരി പഞ്ചായത്തിൽ പതിനേഴ് വർഷത്തോളം പഞ്ചായത്ത് പ്രസിഡണ്ട് പദവി വാഹിക്കുകയും മാറഞ്ചേരിയുടെ സമൂലമായ വികസനത്തിന് കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്ത വ്യക്തിയായിരുന്നു പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബ്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്