മാറഞ്ചേരി പരിച്ചകം റോഡിലെ ഓട്ടോ റിക്ഷാ പാർക്കിങ്ങ് മാറ്റുന്നു.

മാറഞ്ചേരി പരിച്ചകം റോഡിലെ ഓട്ടോ റിക്ഷാ പാർക്കിങ്ങ് മൂലമുള്ള ഗതാഗത കുരുക്കിന് പരിഹാരമാകുന്നു.


മാറഞ്ചേരി സെന്ററിൽ തിരക്ക് സമയത്ത് ഉണ്ടാകാറുള്ള ട്രാഫിക്ക് ബ്ലോക്കിന് പ്രധാനകാരണമായി നിരവധി പരാതികൾ കേട്ടിരുന്ന പ്രധാന പ്രശ്നമായിരുന്നു സെന്ററിൽ നിന്നും പരിച്ചകം റോഡ് സൈഡിൽ പാർക്ക് ചെയ്തു വരുന്ന ഓട്ടോ സ്റ്റാന്റ്.

രാവിലേയും വൈകുന്നേരങ്ങളിലും സ്കൂൾ ബസ്സുകളും കാറുകളും ബൈക്കുകളും പല ഭാഗത്തു നിന്നും വന്നാൽ പല സമയത്തും വലിയ ഗതാഗത കുരുക്ക് നേരിട്ടിരുന്നു.

ഇതിന് പരിഹാരമായി ഇന്ന് മാറഞ്ചേരി പഞ്ചായത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ പരിച്ചകം റോഡിൽ നിന്നും 12 ഓട്ടോറിക്ഷകൾ മെയിൻ റോഡിൽ മന്നിങ്ങയിൽ ഷോപ്പിങ്ങ് കോംപ്ലക്സിന്റെ മുൻവശത്ത് പാർക്ക് ചെയ്യുവാനും നാല്  ഓട്ടോകൾ മാത്രം  പരിച്ചകം റോഡ് തുടങ്ങുന്ന ഭാഗത്ത് പാർക്ക് ചെയ്യുവാനും ധാരണയായി .

പഞ്ചായത്ത് പ്രസിഡണ്ട്  ഷെമീറ ഇളയോടത്തിന്റെ അദ്ധ്യക്ഷതയിൽ ജന പ്രതിനിധികളും പോലീസ് അധികാരികളും പൊതു പ്രവർത്തകരും , ഓട്ടോ തൊഴിലാളികളും  പങ്കെടുത്ത യോഗത്തിലാണ് ധാരണയായത്.  അടുത്ത ദിവസം മുതൽ പുതിയ രീതിയിൽ ഓട്ടോ പാർക്കിങ്ങ് നിലവിൽ വരും.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പരിച്ചകം റോഡിലെ ഓട്ടോ റിക്ഷാ പാർക്കിങ്ങ് മൂലമുള്ള ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. മാറഞ്ചേരി സെന്ററിൽ തിരക്ക് സമയത്...    Read More on: http://360malayalam.com/single-post.php?nid=7743
മാറഞ്ചേരി പരിച്ചകം റോഡിലെ ഓട്ടോ റിക്ഷാ പാർക്കിങ്ങ് മൂലമുള്ള ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. മാറഞ്ചേരി സെന്ററിൽ തിരക്ക് സമയത്...    Read More on: http://360malayalam.com/single-post.php?nid=7743
മാറഞ്ചേരി പരിച്ചകം റോഡിലെ ഓട്ടോ റിക്ഷാ പാർക്കിങ്ങ് മാറ്റുന്നു. മാറഞ്ചേരി പരിച്ചകം റോഡിലെ ഓട്ടോ റിക്ഷാ പാർക്കിങ്ങ് മൂലമുള്ള ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. മാറഞ്ചേരി സെന്ററിൽ തിരക്ക് സമയത്ത് ഉണ്ടാകാറുള്ള ട്രാഫിക്ക് ബ്ലോക്കിന് പ്രധാനകാരണമായി നിരവധി പരാതികൾ കേട്ടിരുന്ന പ്രധാന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്