വകുപ്പുകളുടെ ഏകോപനമില്ലായ്മ ജനങ്ങളെ ദുരിതത്തിലാക്കി.... കോൺഗ്രസ്‌

വകുപ്പുകളുടെ ഏകോപനമില്ലായ്മ ജനങ്ങളെ ദുരിതത്തിലാക്കി.... കോൺഗ്രസ്‌

മാറഞ്ചേരി പെരുവഴിക്കുളത്ത് കലുങ്ക് നിർമാണത്തിനിടെ വാഹനങ്ങൾ പോയി കൊണ്ടിരുന്ന ഭാഗം തകർന്നു ഗതാഗതം തടസ്സപ്പെടാൻ കാരണം ജലസേചന വകുപ്പും പൊതുമരാമത് വകുപ്പും തമ്മിലുള്ള ഏകോപനമില്ലായ്‌മ കൊണ്ടുണ്ടായതാണെന്നു മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആരോപിച്ചു. റോഡിന്റെ ഒരു ഭാഗത്തു കൂടെ വാഹനങ്ങൾ കടത്തി വിട്ടു മറുഭാഗതാണ് ജോലി നടന്നിരുന്നത്.ഇവിടെ ജോലി നടക്കുന്ന ഭാഗത്ത്‌ കുടിവെള്ള പൈപ്പുകൾ ബ്ലോക്ക്‌ ചെയ്യാതിരുന്നത് കാരണം പൈപ്പുകൾ പൊട്ടി വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് മറുഭാഗത്തു കൂടെ വെളിയൻകോട് നേർച്ചയുടെ ഭാഗമായി ഹെവി വാഹനങ്ങൾ അടക്കം കടത്തിവിട്ടത്.ഇത് റോഡ് പൂർണമായും തകരാനും ഗതാഗതം തടസ്സപ്പെടാനും കാരണമായി.അതിനാൽ ഉടൻ തന്നെ ഇവിടെ ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി കോൺഗ്രസ്‌ മുന്നിട്ടിറങ്ങുമെന്നും കോൺഗ്രസ്‌ മാറഞ്ചേരി മണ്ഡലം കമ്മിറ്റി അറിയിച്ചു.മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പെരുവഴിക്കുളത്ത് കലുങ്ക് നിർമാണത്തിനിടെ വാഹനങ്ങൾ പോയി കൊണ്ടിരുന്ന ഭാഗം തകർന്നു ഗതാഗതം തടസ്സപ്പെടാൻ കാരണം ജലസേചന വകു...    Read More on: http://360malayalam.com/single-post.php?nid=7737
മാറഞ്ചേരി പെരുവഴിക്കുളത്ത് കലുങ്ക് നിർമാണത്തിനിടെ വാഹനങ്ങൾ പോയി കൊണ്ടിരുന്ന ഭാഗം തകർന്നു ഗതാഗതം തടസ്സപ്പെടാൻ കാരണം ജലസേചന വകു...    Read More on: http://360malayalam.com/single-post.php?nid=7737
വകുപ്പുകളുടെ ഏകോപനമില്ലായ്മ ജനങ്ങളെ ദുരിതത്തിലാക്കി.... കോൺഗ്രസ്‌ മാറഞ്ചേരി പെരുവഴിക്കുളത്ത് കലുങ്ക് നിർമാണത്തിനിടെ വാഹനങ്ങൾ പോയി കൊണ്ടിരുന്ന ഭാഗം തകർന്നു ഗതാഗതം തടസ്സപ്പെടാൻ കാരണം ജലസേചന വകുപ്പും പൊതുമരാമത് വകുപ്പും തമ്മിലുള്ള ഏകോപനമില്ലായ്‌മ കൊണ്ടുണ്ടായതാണെന്നു മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്