സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

പൊന്നാനി : പൊന്നാനി ചന്തപ്പടിയിൽ 2003 മുതൽ പ്രവർത്തിച്ചു വരുന്ന 'ദി ആര്യവൈദ്യ ഫാർമസി' (കോയമ്പത്തൂർ) ലിമിറ്റഡിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

2023 ഫെബ്രുവരി 7 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുക. ആരോഗ്യ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഡോ. പ്രകാശ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക.


ഡോ. ഷിയാസ് ഹുറൈർകുട്ടി, ഡോ. നിയാസ് ഹുറൈർകുട്ടി, ഡോ. ഹനീൻ അബൂബക്കർ എന്നിവരുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരിക്കും.


സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് 10 ശതമാനം വിലക്കുറവിൽ മരുന്നുകൾ വാങ്ങിക്കുന്നതിനായുള്ള അവസരവും ആയുർവേദ ബോധവൽക്കരണ ക്ലാസും അധികൃതർ ഒരുക്കിയിട്ടുണ്ട്.


ക്യാമ്പിൽ പങ്കെടുക്കുവാനും മറ്റു അന്വേഷണങ്ങൾക്കുമായി 0494 2665 703, 9495 809 285 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

#360malayalam #360malayalamlive #latestnews

പൊന്നാനി ചന്തപ്പടിയിൽ 2003 മുതൽ പ്രവർത്തിച്ചു വരുന്ന 'ദി ആര്യവൈദ്യ ഫാർമസി' (കോയമ്പത്തൂർ) ലിമിറ്റഡിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച...    Read More on: http://360malayalam.com/single-post.php?nid=7734
പൊന്നാനി ചന്തപ്പടിയിൽ 2003 മുതൽ പ്രവർത്തിച്ചു വരുന്ന 'ദി ആര്യവൈദ്യ ഫാർമസി' (കോയമ്പത്തൂർ) ലിമിറ്റഡിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച...    Read More on: http://360malayalam.com/single-post.php?nid=7734
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് പൊന്നാനി ചന്തപ്പടിയിൽ 2003 മുതൽ പ്രവർത്തിച്ചു വരുന്ന 'ദി ആര്യവൈദ്യ ഫാർമസി' (കോയമ്പത്തൂർ) ലിമിറ്റഡിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്