ജലയാത്രയിൽ ആദരവുകളേറ്റുവാങ്ങി കവികളായ രുദ്രൻ വാരിയത്തും ഹവ്വ ടീച്ചറും

ജലയാത്രയിൽ ആദരവുകളേറ്റുവാങ്ങി കവികളായ രുദ്രൻ വാരിയത്തും ഹവ്വ ടീച്ചറും

സ്ത്രീ ശാക്തീകരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച റെഡ് റോസ് വുമൺ എംപവർമെന്റ് ചാരിറ്റബിൾ ട്രസ്റ്റി ഐറ കീഴിൽ നൂറോളം വരുന്ന അംഗങ്ങൾ ട്രസ്റ്റ് ചെയർമാൻ കെ ടി ഹനീഫയുടെയും വൈസ് ചെയർമാൻ റംല ഹനീഫയുടെയും നേതൃത്വത്തിൽ കർമ്മ റോട്ടിൽ നീളാനദിയിലൂടെ നടത്തിയ ജലയാത്രയിൽ വെച്ചു നേഷനൽ അവാർഡ് ജേതാവ് ഹവ്വ ടീച്ചർ കൊടുങല്ലൂരിനെയും ഒരു വർഷത്തിന്നുള്ളിൽ ഏതാണ്ട് എഴുന്നൂറ് കവിതകളെഴുതുകയും മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത വെളിയംങ്കോടിന്റെ അഭിമാനമായ കവി രുദ്രൻ വാരിയത്തിനെയും ട്രോഫി നൽകി ആദരിക്കുക ഉണ്ടായി.

വീട്ടമ്മമാരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അടുക്കളകൃഷിയും, മററു വിവിധ തരത്തിലുളള ഉത്പ്പന്നങ്ങൾ നിർമ്മിച്ചു വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന ലാഭം ഓരോ കുടുംബത്തിനും ലഭിക്കുന്ന രീതിയിൽ പ്രവർത്തനം നടത്തി നാടിനു തന്നെ മാതൃകയായിത്തീർന്ന റെഡ് റോസ് വുമൺ എം പവർമെന്റ്  കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഒട്ടേറെ കുടുംബങ്ങൾക്ക് ഏറെ സഹായകരമായ ഒരു പ്രസ്ഥാനമായി മാറി കൊണ്ടിരിക്കുന്നു.

ശ്രീ കെ ടി ഹനീഫയും അദ്യേഹത്തിന്റെ സഹധർമ്മിണി റംലയുമാണ് ഈ പ്രസ്ഥാനത്തെ വളരെ മാതൃകാപരമായി മുന്നിൽ നിന്നും നയിക്കുന്നത്.

കേരളത്തിന് പുറത്ത് വളരെക്കാലത്തെ ജീവിതത്തിന് ശേഷം നാട്ടിൽ സ്ഥിര താമസമാക്കി കൊണ്ടാണ് അവർ ഈ പ്രസ്ഥാനത്തിന് ചുക്കാൻ പിടിക്കുന്നത്. യോഗത്തിൽ ബഷീർ, മൊയ്തു തുടങ്ങിയ അംഗങ്ങൾ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

സ്ത്രീ ശാക്തീകരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച റെഡ് റോസ് വുമൺ എംപവർമെന്റ് ചാരിറ്റബിൾ ട്രസ്റ്റി ഐറ കീഴിൽ നൂറോളം വരുന്ന അംഗങ്ങ...    Read More on: http://360malayalam.com/single-post.php?nid=7733
സ്ത്രീ ശാക്തീകരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച റെഡ് റോസ് വുമൺ എംപവർമെന്റ് ചാരിറ്റബിൾ ട്രസ്റ്റി ഐറ കീഴിൽ നൂറോളം വരുന്ന അംഗങ്ങ...    Read More on: http://360malayalam.com/single-post.php?nid=7733
ജലയാത്രയിൽ ആദരവുകളേറ്റുവാങ്ങി കവികളായ രുദ്രൻ വാരിയത്തും ഹവ്വ ടീച്ചറും സ്ത്രീ ശാക്തീകരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച റെഡ് റോസ് വുമൺ എംപവർമെന്റ് ചാരിറ്റബിൾ ട്രസ്റ്റി ഐറ കീഴിൽ നൂറോളം വരുന്ന അംഗങ്ങൾ ട്രസ്റ്റ് ചെയർമാൻ കെ ടി ഹനീഫയുടെയും വൈസ് ചെയർമാൻ റംല ഹനീഫയുടെയും നേതൃത്വത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്