കിസാൻ മേള സംഘടിപ്പിച്ചു

കിസാൻ മേള സംഘടിപ്പിച്ചു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ജൈവവൈവിധ്യ  പരിപാലന സമിതിയും സംയുക്തമായി കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് *കിസാൻ  മേള* സംഘടിപ്പിച്ചു. വിവിധ കുടുംബശ്രീ ഗ്രൂപ്പുകൾ, സന്നദ്ധ സംഘടനകൾ, നഴ്സറികൾ , ജൈവ ഉൽപാദന ഗ്രൂപ്പുകൾ എന്നിവയുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്തു. കേരള കാർഷിക സർവകലാശാല , കൃഷി വിജ്ഞാനകേന്ദ്രം എന്നിവിടങ്ങളിലെ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു. മേള പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദാമിനി. കെ അധ്യക്ഷത വഹിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടയിൽ, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.രാമദാസ് മാസ്റ്റർ, താജുന്നീസ പി.വി., ബ്ലോക്ക് മെമ്പർമാരായ അജയൻ പുത്തൻപുരയ്ക്കൽ, പി.റംഷാദ്, നൂറുദ്ദീൻ പോഴത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ എം കെ സുബൈർ, സുരേഷ് കാക്കനാത്ത് ,  രാജൻ.പി, കെ എം അനന്തകൃഷ്ണൻ ,  യൂസഫലി പി.പി., രാമകൃഷ്ണൻ , അയിരൂർ മുഹമ്മദാലി കമറുദ്ദീൻ എന്നിവർ സംസാരിച്ചു. കൃഷി ഡെപ്യൂട്ടിഡയറക്ടർ ബീന. എസ്. പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റൻറ് ഡയറക്ടർ എം.വി. വിനയൻ സ്വാഗതവും മാറഞ്ചേരി കൃഷി ഓഫീസർ മഞ്ജു പി എസ് സി നന്ദിയും പറഞ്ഞു. നെൽകൃഷി, പച്ചക്കറി കൃഷി എന്നീ വിഷയങ്ങളിൽ ഡോ.ധനലക്ഷ്മി, ഡോ. നാജിത എന്നിവർ വിഷയമവതരിപ്പിച്ചു.

വിവിധ പഞ്ചായത്തുകളിൽ നിന്നായി 350 ഓളം കർഷകർ മേള സന്ദർശിച്ചു.

#360malayalam #360malayalamlive #latestnews

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ജൈവവൈവിധ്യ പരിപാലന സമിതിയും സംയുക്തമായി കിളിയിൽ പ്ലാസ ഓഡിറ്...    Read More on: http://360malayalam.com/single-post.php?nid=7724
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ജൈവവൈവിധ്യ പരിപാലന സമിതിയും സംയുക്തമായി കിളിയിൽ പ്ലാസ ഓഡിറ്...    Read More on: http://360malayalam.com/single-post.php?nid=7724
കിസാൻ മേള സംഘടിപ്പിച്ചു കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ജൈവവൈവിധ്യ പരിപാലന സമിതിയും സംയുക്തമായി കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് *കിസാൻ മേള* സംഘടിപ്പിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്