കവി രുദ്രൻ വാരിയത്തിന്റെ 'നിലാവ് , പ്രകാശനം ചെയ്തു

മാറഞ്ചേരിചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാഗ ബുക്ക്സ് പ്രസിദ്ധീകരിച്ച കവി രുദ്രൻ വാരിയത്തിന്റെ  'നിലാവ് ,  പ്രശസ്ത നോവലിസ്റ്റ് പി.സുരേന്ദ്രൻ പ്രകാശനം നിർവ്വഹിച്ചു. ശ്രീ എം ടി നജീബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ

റഹ്മാൻ പോക്കർ അധ്യക്ഷത വഹിച്ചു. സീഡ് ഗ്ലോബൽ സ്ക്കൂളിൽ വെച്ചു  പ്രൗഡഗംഭീരമായ സദസ്സിൽ മുൻ എം ഇ എസ് കോളേജ് പ്രിൻസിപ്പാൾശ്രീ വി കെ ബേബി പുസ്തകം ഏറ്റ് വാങ്ങി.

പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ: സിന്ധു ഉദ്ഘാടനകർമ്മം നിർവ്വഹിച്ച ചടങ്ങിൽ അജിത് കൊളാടി പുസ്തക പ്പരിചയവും, മുൻപി എസ് സി ചെയർമാൻ അഡ്വ.സക്കീർ കവിയെ പരിചയപ്പെടുത്തുകയും ചെയ്തു.


മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുഖ്യാതിയായിരുന്നു.

സഫാരി ഗ്രൂപ്പു ചെയർമാൻ അബൂബക്കർ മഠപ്പാട്ടിന് വേണ്ടി സ്കൂൾ പ്രിൻസിപ്പാൾ ബിജോഷും റെഡ് പെപ്പറിന് വേണ്ടി സുധീർ മന്നിംഗയിലും കവിയെ പൊന്നാട അണിയിച്ചു ആദരിച്ചു.

ശശികണ്ണമംഗലം,ഫായിസ , ശ്രീലഷ്മി.ശ്രേയ എന്നിവർ രുദ്രൻ വാരിയത്തിന്റെ കവിതകൾ ആലപിച്ചു



ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ, ബ്ലോക്ക് മെമ്പർ നൂറുദ്ദീൻ പോഴത്ത്,

വാർഡ് മെമ്പർ സുഹറ ഉസ്മാൻ ,ലൈബററി കൗൺസിൽ ജില്ലാ എക്സികുട്ടീവ് അംഗം വാസുദേവൻ നമ്പൂതിരി, ഷാജി കാളിയത്ത് .കരീം ഇല്ലത്തേൽ,

കവി രുദ്രൻ വാരിയത്ത്, തസ്നി പി  . റനീഷ്. ഖാലിദ് മംഗലത്തേൽ  എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

കവി രുദ്രൻ വാരിയത്തിന്റെ 'നിലാവ് , പ്രശസ്ത നോവലിസ്റ്റ് പി.സുരേന്ദ്രൻ പ്രകാശനം നിർവ്വഹിച്ചു....    Read More on: http://360malayalam.com/single-post.php?nid=7721
കവി രുദ്രൻ വാരിയത്തിന്റെ 'നിലാവ് , പ്രശസ്ത നോവലിസ്റ്റ് പി.സുരേന്ദ്രൻ പ്രകാശനം നിർവ്വഹിച്ചു....    Read More on: http://360malayalam.com/single-post.php?nid=7721
കവി രുദ്രൻ വാരിയത്തിന്റെ 'നിലാവ് , പ്രകാശനം ചെയ്തു കവി രുദ്രൻ വാരിയത്തിന്റെ 'നിലാവ് , പ്രശസ്ത നോവലിസ്റ്റ് പി.സുരേന്ദ്രൻ പ്രകാശനം നിർവ്വഹിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്