എക്സലന്‍സി ടെസ്റ്റ് സംഘടിപ്പിച്ചു

എക്സലന്‍സി ടെസ്റ്റ് സംഘടിപ്പിച്ചു

മാറഞ്ചേരി: എസ്‌.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷക്ക് മുന്നോടിയായി വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(വെഫി)ക്ക് കീഴിൽ മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി എക്‌സലൻസി ടെസ്റ്റ് എന്ന പേരില്‍ മാതൃകാ പരീക്ഷ നടത്തിവരുന്നു. ഡിവിഷനിലെ ഏഴ് കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക ഘടകങ്ങള്‍ മുഖേന നേരത്തെ അപേക്ഷിച്ച വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.


എസ്‌.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിലും, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് , മാത്തമാറ്റിക്സ്, അക്കൗണ്ടന്‍സി, എക്കണോമിക്സ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടന്നത്. എക്‌സലൻസി ടെസ്റ്റിനോടനുബന്ധിച്ചു ഗൈഡൻസ് &  മോട്ടിവേഷൻ ക്ലാസും നടന്നു. 


എക്‌സലൻസി ടെസ്റ്റിന്റെ പൊന്നാനി ഡിവിഷൻ ഉദ്ഘാടനം മാറഞ്ചേരി ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ  അസബാഹ്‌ ആർട്സ് & സയൻസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫൊസർ എം ൻ മുഹമ്മദ്‌ കോയ നിര്‍വഹിച്ചു. ഡിവിഷന്‍ പ്രസിഡന്‍റ് സൈഫുദ്ധീൻ സഅദി അധ്യക്ഷത വഹിച്ചു.അധ്യാപകൻ ഡോക്ടർ അലി മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. ഡിവിഷന്‍ ഭാരവാഹികളായ ഷകീർ സഖാഫി , അസ്‌ലം നാലകം ,സയ്യിദ് ജദീർ അഹ്സൻ, നസീഫ്,സിനാൻ മാറഞ്ചേരി,റാഫി അദനി,അനസ് കെ വൈ,ഷഫീഖ് അഹ്സനി,മുർഷിദ് എരമംഗലം, ആദിൽ വെളിയങ്കോട് എന്നിവര്‍ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി: എസ്‌.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷക്ക് മുന്നോടിയായി വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(വെഫി)ക്ക് കീഴിൽ മാ...    Read More on: http://360malayalam.com/single-post.php?nid=7718
മാറഞ്ചേരി: എസ്‌.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷക്ക് മുന്നോടിയായി വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(വെഫി)ക്ക് കീഴിൽ മാ...    Read More on: http://360malayalam.com/single-post.php?nid=7718
എക്സലന്‍സി ടെസ്റ്റ് സംഘടിപ്പിച്ചു മാറഞ്ചേരി: എസ്‌.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷക്ക് മുന്നോടിയായി വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(വെഫി)ക്ക് കീഴിൽ മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി എക്‌സലൻസി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്