സ്ഥാപനത്തിന് നേരെ അക്രമം നടന്നതായി പരാതി

എരമംഗലത്ത് ലൈറ്റ് & സൗണ്ട് റന്റിങ്ങ് സ്ഥാപനത്തിന് നേരെ  ആക്രമം നടന്നതായി പരാതി.


യുവകലാ സാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയും ജനയുഗം പ്രത്രത്തിന്റെ റിപ്പോർട്ടറുമായ പ്രിഗിലേഷിന്റെ ശോഭ ലൈറ്റ് & സൗണ്ട്സ് എന്ന സ്ഥാപത്തിന് നേരെയാണ് രാത്രിയുടെ മറവിൽ ആക്രമണം നടന്നതായി പരാതിയുള്ളത്.

സ്ഥാപനത്തിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന എൽഇടി ലൈറ്റ് ബോഡുകൾ, സ്വാഗത ബോർഡുകൾ, ഫ്ലക്സ് ബോഡുകൾ തുടങ്ങിയവ തച്ചു തകർക്കുകയും ഫ്ലക്സുകൾ കീറി വികൃതമാക്കുകയും ചിലവസ്തുക്കൾ അഗ്നിക്ക്  ഇരയാക്കുകയും ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച്ച രാവിലെ കടതുറക്കാൻ എത്തിയപ്പോഴാണ് അക്രമം നടന്നതായി അറിയാൻ കഴിഞ്ഞതെന്ന് പ്രിഗിലേഷ് പറഞ്ഞു.


അടുത്തിടെ മലയാളത്തിലിറങ്ങിയ ഒരു സിനിമയെ കുറിച്ചും, യുക്തിവാദത്തെകുറിച്ചും ഫെയ്സ്ബുക്കിലിട്ട പോസ്റ്റുകളെ ചൊല്ലി ചില ചർച്ചകൾ നടന്നിരുന്നു.  ഇതേ തുടർന്ന് പ്രദേശത്തെ ചില വ്യക്തികളിൽ നിന്ന് തനിക്ക് ഭീഷണി സന്ദേശങ്ങളും ലഭിച്ചിരുന്നു. ഇതേകുറിച്ചും താൻ സ്ക്രീൻ ഷോട്ട് സഹിതം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതാണോ അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നതായി പ്രഗിലേഷ് പെരുമ്പടപ്പ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.


സാമൂഹ്യ മധ്യമ ചർച്ചകൾ അക്രമത്തിലേക്ക് എത്തിയതായാലും സാഹചര്യം മൊതലെടുത്ത്  സാമൂഹ്യ വിരുദ്ധ ശക്തികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാലും. അഭിപ്രായ സ്വാതന്ത്രത്തിന് മേലുളള കടന്ന് കയറ്റമെന്ന നിലയിൽ ഇതിനെ കാണുന്നു എന്നും ആശയത്തെ ആശയംകൊണ്ടാണ് അക്രമംകൊണ്ടല്ല നേരിടേണ്ടതെന്നും.  മാധ്യമ പ്രവർത്തകന്റെ സ്ഥാപനത്തിന് നേരെ ഉണ്ടായ അക്രമത്തിൽ കൃത്യമായ അന്വേഷണം നടത്തി ഉടൻ പ്രതികളെ കണ്ടെത്താൻ പോലീസ് തയ്യാറാകണമെന്നും വന്നേരിനാട് പ്രസ്ഫോറം പ്രവർത്തകർ സംയുക്ത പ്രസ്ഥാവനയിലൂടെ  ആവശ്യപ്പെട്ടു.

#360malayalam #360malayalamlive #latestnews

സാമൂഹ്യ മധ്യമ ചർച്ചകൾ അക്രമത്തിലേക്ക് എത്തിയതായാലും സാഹചര്യം മൊതലെടുത്ത് സാമൂഹ്യ വിരുദ്ധ ശക്തികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്ക...    Read More on: http://360malayalam.com/single-post.php?nid=7699
സാമൂഹ്യ മധ്യമ ചർച്ചകൾ അക്രമത്തിലേക്ക് എത്തിയതായാലും സാഹചര്യം മൊതലെടുത്ത് സാമൂഹ്യ വിരുദ്ധ ശക്തികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്ക...    Read More on: http://360malayalam.com/single-post.php?nid=7699
സ്ഥാപനത്തിന് നേരെ അക്രമം നടന്നതായി പരാതി സാമൂഹ്യ മധ്യമ ചർച്ചകൾ അക്രമത്തിലേക്ക് എത്തിയതായാലും സാഹചര്യം മൊതലെടുത്ത് സാമൂഹ്യ വിരുദ്ധ ശക്തികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാലും. അഭിപ്രായ സ്വാതന്ത്രത്തിന് മേലുളള കടന്ന് കയറ്റമെന്ന നിലയിൽ ഇതിനെ കാണുന്നു എന്നും ആശയത്തെ ആശയംകൊണ്ടാണ് അക്രമംകൊണ്ടല്ല നേരിടേണ്ടതെന്നും. മാധ്യമ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്