സഫാരി മാറഞ്ചേരി ഫെസ്റ്റ് സീസൺ ഫോർ ഡിസംബർ 20 മുതൽ

സഫാരി മാറഞ്ചേരി ഫെസ്റ്റ് സീസൺ ഫോർ ഡിസംബർ 20 മുതൽ 


ഒരുമയുടെ സൗഹൃദത്തിൻറെ സന്ദേശം വിളിച്ചോതി സഫാരി മാറഞ്ചേരി ഫെസ്റ്റ് സീസൺ ഫോർ ഡിസംബർ 20 മുതൽ 30 വരെ നടക്കും  ഡിസംബർ 22ന് മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാൾ പരിസരത്തു നിന്നും മൂന്നു മണിക്ക് ആരംഭിക്കുന്ന കൂട്ടയോട്ടം പെരുമ്പടപ്പ് SHO വിമോദ് ഫ്ലാഗ് ഓഫ് ചെയ്യും  വൈകിട്ട് 5 30 ന്  ഫെസ്റ്റ് നഗരിയിൽ സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബൂബക്കർ മടപ്പാട്ട് പതാക ഉയർത്തുന്നതോടെ മേളക്  തുടക്കമാകും തുടർന്ന് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സമീറ ഇളയത്ത് ഫെസ്റ്റ് നഗരിയിലെ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കും.


ഡിസംബർ 23 ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന ഘോഷയാത്രയ്ക്ക് ശേഷം ഫെസ്റ്റിനഗരിയിൽ വൈകിട്ട് 5 30ന് ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം പി നന്ദകുമാർ എംഎൽഎ നിർവഹിക്കും ഉദ്ഘാടന ചടങ്ങുകൾ തുടർന്ന് തൃശൂർ മെലഡി വോയ്സ് അവതരിപ്പിക്കുന്ന ഗാനമേള  നടക്കും തുടർന്ന് സമാപന ദിവസം വരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രമുഖ ട്രൂപ്പുകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.


ഡിസംബർ 30 സമാപന ദിവസംസമാപന സമ്മേളനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു നിർവഹിക്കും വാർത്താ സമ്മേളനത്തിൽ റഹ്മാൻ പോക്കർ, ടി. ശ്രീജിത്, ഖാലിദ്  മംഗലത്തേൽ, ഫൈസൽ തവയിൽ , നജ്മുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

രുമയുടെ സൗഹൃദത്തിൻറെ സന്ദേശം വിളിച്ചോതി സഫാരി മാറഞ്ചേരി ഫെസ്റ്റ് സീസൺ ഫോർ ഡിസംബർ 20 മുതൽ 30 വരെ നടക്കും...    Read More on: http://360malayalam.com/single-post.php?nid=7685
രുമയുടെ സൗഹൃദത്തിൻറെ സന്ദേശം വിളിച്ചോതി സഫാരി മാറഞ്ചേരി ഫെസ്റ്റ് സീസൺ ഫോർ ഡിസംബർ 20 മുതൽ 30 വരെ നടക്കും...    Read More on: http://360malayalam.com/single-post.php?nid=7685
സഫാരി മാറഞ്ചേരി ഫെസ്റ്റ് സീസൺ ഫോർ ഡിസംബർ 20 മുതൽ രുമയുടെ സൗഹൃദത്തിൻറെ സന്ദേശം വിളിച്ചോതി സഫാരി മാറഞ്ചേരി ഫെസ്റ്റ് സീസൺ ഫോർ ഡിസംബർ 20 മുതൽ 30 വരെ നടക്കും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്