എം.ടി. ബഷീർ അനുസ്‌മരണസമ്മേളനവും പുരസ്‌കാരസമർപ്പണവും സംഘടിപ്പിച്ചു

എം.ടി. ബഷീർ അനുസ്‌മരണസമ്മേളനവും പുരസ്‌കാരസമർപ്പണവും സംഘടിപ്പിച്ചു


എരമംഗലം: അർബുദത്തോട് പൊരുതുമ്പോഴും ആയിരക്കണക്കിന് അർബുദരോഗികൾക്ക് പ്രചോദനമായിമാറി ഒടുവിൽ മരണത്തിനുകീഴടങ്ങിയ എം.ടി. ബഷീർ അനുസ്‌മരണസമ്മേളനം നടത്തി. എം.ടി. ബഷീർ സ്‌മാരക വേദിയുടെ നേതൃത്വത്തിൽ മാറഞ്ചേരി കരുണാഭവനിൽ നടന്ന അനുസ്‌മരണസമ്മേളനം എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. രാജൻ ഉദ്‌ഘാടനം ചെയ്‌തു. ചെയർമാൻ ഇ. അബ്ദുൽനാസർ അധ്യക്ഷത വഹിച്ചു. പ്രഥമ എം.ടി. ബഷീർ സ്‌മാരക പുരസ്‌കാരം റിട്ട. അധ്യാപകനും ജീവകാരുണ്യ പ്രവർത്തകനുമായ വി. ഇസ്‌മായിൽ ഏറ്റുവാങ്ങി. എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. ശിവശങ്കരൻ അനുസ്‌മരണപ്രഭാഷണം നടത്തി. ലീന മുഹമ്മദാലി, ടി.കെ. മുഹമ്മദ്, കെ.പി. രാമനാഥൻ, എ.പി. വാസു, എ.കെ. ആലി, ടി. അബ്‌ദു, കെ.പി. മാധവൻ, എ.സി. ഉസ്‌മാൻ, ഒ.വി. ഇസ്‌മായിൽ തുടങ്ങിയവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

പ്രഥമ എം.ടി. ബഷീർ സ്‌മാരക പുരസ്‌കാരം റിട്ട. അധ്യാപകനും ജീവകാരുണ്യ പ്രവർത്തകനുമായ വി. ഇസ്‌മായിൽ...    Read More on: http://360malayalam.com/single-post.php?nid=7677
പ്രഥമ എം.ടി. ബഷീർ സ്‌മാരക പുരസ്‌കാരം റിട്ട. അധ്യാപകനും ജീവകാരുണ്യ പ്രവർത്തകനുമായ വി. ഇസ്‌മായിൽ...    Read More on: http://360malayalam.com/single-post.php?nid=7677
എം.ടി. ബഷീർ അനുസ്‌മരണസമ്മേളനവും പുരസ്‌കാരസമർപ്പണവും സംഘടിപ്പിച്ചു പ്രഥമ എം.ടി. ബഷീർ സ്‌മാരക പുരസ്‌കാരം റിട്ട. അധ്യാപകനും ജീവകാരുണ്യ പ്രവർത്തകനുമായ വി. ഇസ്‌മായിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്