പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവവേദിയിൽ 'വർണ്ണക്കൂട്ടം' തുറന്നു

കലോത്സവവേദിയിൽ 

'വർണ്ണക്കൂട്ടം' തുറന്നു

പൊന്നാനിയുടെ ചരിത്രവും വർത്തമാനവും പറയുന്ന ചിത്രങ്ങളുമായി വർണ്ണക്കൂട്ടം സ്കൂൾ കലോത്സവ വേദിയിൽ തുറന്നു. പൊന്നാനി ഉപജില്ലയിലെ പ്രൈമറി മുതൽ ഹയർസെക്കൻഡറി തലംവരെയുള്ള വിദ്യാർത്ഥികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കായി നടത്തിയ ചിത്രരചനാ ശില്പശാലയിലാണ് പൊന്നാനിയുടെ ചരിത്രം പറയുന്ന ചിത്രങ്ങൾ വിദ്യാർത്ഥികൾ ഒരുക്കിയത്. പൊന്നാനി പ്രസ് ക്ലബ്ബിന്റെയും വന്നേരിനാട് പ്രസ് ഫോറത്തിന്റെയും സഹകരണത്തോടെയാണ് സമഗ്ര ശിക്ഷാ കേരളം പൊന്നാനി യു.ആർ.സിയുടെ നേതൃത്വത്തിൽ വർണ്ണക്കൂട്ടം ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത്. വർണ്ണക്കൂട്ടം ചിത്രപ്രദർശനം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു. പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ്. ഷോജ മുഖ്യാതിഥിയായിരുന്നു. ഫർഹാൻ ബിയ്യം, അജിത് ലൂക്ക്, പി.പി. നൗഷാദ്, ഇ.പി. സക്കീർ, ചിത്രകലാ അധ്യാപകൻ പ്രമോദ് പള്ളത്ത് തുടങ്ങിയവർ പ്രസംഗിച്ചു. പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദിക്ക്‌ അടുത്തയാണ് വർണ്ണ കൂട്ടം ചിത്രപ്രദർശന വേദി ഒരുക്കിയിരിക്കുന്നത്. കലോത്സവത്തിന്റെ സമാപന ദിവസംവരെ പ്രദർശനം ഉണ്ടായിരിക്കും. അതോടൊപ്പം വിദ്യാർത്ഥികൾക്കായി തൽസമയ ചിത്രരചനയും നടക്കും.

#360malayalam #360malayalamlive #latestnews

കലോത്സവത്തിന്റെ സമാപന ദിവസംവരെ പ്രദർശനം ഉണ്ടായിരിക്കും. അതോടൊപ്പം വിദ്യാർത്ഥികൾക്കായി തൽസമയ ചിത്രരചനയും നടക്കും....    Read More on: http://360malayalam.com/single-post.php?nid=7646
കലോത്സവത്തിന്റെ സമാപന ദിവസംവരെ പ്രദർശനം ഉണ്ടായിരിക്കും. അതോടൊപ്പം വിദ്യാർത്ഥികൾക്കായി തൽസമയ ചിത്രരചനയും നടക്കും....    Read More on: http://360malayalam.com/single-post.php?nid=7646
പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവവേദിയിൽ 'വർണ്ണക്കൂട്ടം' തുറന്നു കലോത്സവത്തിന്റെ സമാപന ദിവസംവരെ പ്രദർശനം ഉണ്ടായിരിക്കും. അതോടൊപ്പം വിദ്യാർത്ഥികൾക്കായി തൽസമയ ചിത്രരചനയും നടക്കും. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്