പൊന്നാനിയില്‍ പുരാതന ഗുഹ; പുരാവസ്തു വകുപ്പ് സ്ഥലം സന്ദര്‍ശിച്ചു

 പൊന്നാനിയില്‍ പുരാതന ഗുഹ;  പുരാവസ്തു വകുപ്പ് സ്ഥലം സന്ദര്‍ശിച്ചു


പൊന്നാനി ഹാര്‍ബറിന് സമീപം കാന നിര്‍മാണത്തിനിടെ പുരാതന ഗുഹ കണ്ടെത്തിയ സംഭവത്തില്‍ പുരാവസ്തു വകുപ്പ്  സ്ഥലം സന്ദര്‍ശിച്ചു. കോഴിക്കോട് പഴശിരാജ മ്യൂസിയം  ഇന്‍ ചാര്‍ജ് ഓഫീസര്‍ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. പി. നന്ദകുമാര്‍ എം.എല്‍.എയുടെ പ്രത്യേക ആവശ്യപ്രകാരമാണ്  പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്. കര്‍മ്മ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പഴയ സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് കെട്ടിടത്തിന്റെ ഭാഗത്ത് അഴുക്ക് ചാല്‍ നിര്‍മാണത്തിനായി ജെ.സി.ബി ഉപയോഗിച്ച്  കുഴിയെടുതുന്നതിനിടയിലാണ് ചെങ്കല്ലുകൊണ്ട് നിര്‍മിച്ച ആര്‍ച്ചും ചെറിയ ഗുഹയും കണ്ടെത്തിയത്.

പഴയകാല ഇരുനില കെട്ടിടമായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആര്‍ച്ചാണ് നിര്‍മിച്ചിരിക്കുന്നത്. നിര്‍മാണത്തിന് ഏകദേശം നൂറു വര്‍ഷത്തിനടുത്ത് പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അടിത്തറയിലെ മണ്ണ് പൂര്‍ണ്ണമായി നീക്കി ഖനനം നടത്തിയാല്‍ മാത്രമേ കണ്ടെത്തിയ ആര്‍ച്ചിന്റെയും ഗുഹയുടെയും യഥാര്‍ഥമായ വസ്തുത ലഭിക്കൂ. ഇതിനായി മൂന്നു ദിവസത്തിനകം എട്ടുപേര്‍ അടക്കുന്ന സംഘം ഖനന നടപടികള്‍  ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പി.നന്ദകുമാര്‍ എം.എല്‍.എ,    പി. ഡബ്ലിയു ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

#360malayalam #360malayalamlive #latestnews

പി. നന്ദകുമാര്‍ എം.എല്‍.എയുടെ പ്രത്യേക ആവശ്യപ്രകാരമാണ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്....    Read More on: http://360malayalam.com/single-post.php?nid=7631
പി. നന്ദകുമാര്‍ എം.എല്‍.എയുടെ പ്രത്യേക ആവശ്യപ്രകാരമാണ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്....    Read More on: http://360malayalam.com/single-post.php?nid=7631
പൊന്നാനിയില്‍ പുരാതന ഗുഹ; പുരാവസ്തു വകുപ്പ് സ്ഥലം സന്ദര്‍ശിച്ചു പി. നന്ദകുമാര്‍ എം.എല്‍.എയുടെ പ്രത്യേക ആവശ്യപ്രകാരമാണ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്