പൊന്നാനി പ്രസ് ക്ലബ്ബും, വന്നേരിനാട് പ്രസ് ഫോറവും, സമഗ്ര ശിക്ഷാ കേരളം പൊന്നാനി യു.ആർ.സിയും സംയുക്തമായി വിദ്യാർത്ഥികൾക്കായി ചിത്രരചന ക്യാമ്പ് നടത്തി.

പൊന്നാനി പ്രസ് ക്ലബ്ബും, വന്നേരിനാട് പ്രസ് ഫോറവും, സമഗ്ര ശിക്ഷാ കേരളം പൊന്നാനി യു.ആർ.സിയും സംയുക്തമായി വിദ്യാർത്ഥികൾക്കായി ചിത്രരചന ക്യാമ്പ് നടത്തി. വിദ്യാർത്ഥികളുടെ മികച്ച ചിത്രങ്ങൾ പൊന്നാനി ഉപജില്ല കലോത്സവത്തിൽ പ്രദർശിപ്പിക്കും


പൊന്നാനി ഉപജില്ലയിലെ വിദ്യാലയങ്ങളിൽ ചിത്രരചനയിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കായാണ് ചിത്രരചന ക്യാമ്പ് നടത്തിയത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികളാണ് ചിത്രരചന ക്യാമ്പിൽ പങ്കെടുത്തത്.പെൻസിൽ ഡ്രോയിങ്ങ് ,അക്രിലിക്ക്, ജലച്ഛായം എന്നീ ഇനങ്ങളിൽ ആദ്യ ദിന ക്യാമ്പിൽ 19 വിദ്യാർത്ഥികൾ പങ്കെടുത്തു.തുടർക്യാമ്പ് നടത്തി ഇതിൽ നിന്നും മികച്ച ചിത്രങ്ങൾ പൊന്നാനി ഉപജില്ല കലോത്സവ നഗരിയിൽ പ്രദർശിപ്പിക്കും. പൊന്നാനി പ്രസ് ക്ലബ്ബും, വന്നേരിനാട് പ്രസ് ഫോറവും, സമഗ്ര ശിക്ഷ കേരളവും സംയുക്തമായി വിദ്യാർത്ഥികളുടെ കലാ ശേഷികൾ പ്രദർശിപ്പിക്കാനൊരിടം എന്ന നിലയിലാണ് ക്യാമ്പ് നടത്തിയത്. പൊന്നാനി ബി.പി.സി. ഹരിആനന്ദകുമാർ വിദ്യാർത്ഥികൾക്ക് മാർഗ്ഗ നിർദ്ദേശം നൽകി. ക്യാമ്പിന് ചിത്രകലാധ്യാപകൻ പ്രമോദ് പള്ളത്ത്, ഫാറൂഖ് വെളിയങ്കോട്, രമേശ് അമ്പാരത്ത്, പി.പി.നൗഷാദ്, ഇ.പി സക്കീർ, അരവിന്ദാക്ഷൻ എന്നിവർ നേതൃത്വം നൽകി

#360malayalam #360malayalamlive #latestnews

വിദ്യാർത്ഥികളുടെ മികച്ച ചിത്രങ്ങൾ പൊന്നാനി ഉപജില്ല കലോത്സവത്തിൽ പ്രദർശിപ്പിക്കും...    Read More on: http://360malayalam.com/single-post.php?nid=7626
വിദ്യാർത്ഥികളുടെ മികച്ച ചിത്രങ്ങൾ പൊന്നാനി ഉപജില്ല കലോത്സവത്തിൽ പ്രദർശിപ്പിക്കും...    Read More on: http://360malayalam.com/single-post.php?nid=7626
പൊന്നാനി പ്രസ് ക്ലബ്ബും, വന്നേരിനാട് പ്രസ് ഫോറവും, സമഗ്ര ശിക്ഷാ കേരളം പൊന്നാനി യു.ആർ.സിയും സംയുക്തമായി വിദ്യാർത്ഥികൾക്കായി ചിത്രരചന ക്യാമ്പ് നടത്തി. വിദ്യാർത്ഥികളുടെ മികച്ച ചിത്രങ്ങൾ പൊന്നാനി ഉപജില്ല കലോത്സവത്തിൽ പ്രദർശിപ്പിക്കും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്