‘പറക്കും തളിക’ ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ല; ലൈസൻസ് സസ്പെൻഡ് ചെയ്തു

നിയമം ലംഘിച്ച് കല്യാണയാത്ര കെസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മോട്ടോർ വാഹന വകുപ്പിന്റേതാണ് നടപടി. സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് അലങ്കരിച്ചതെന്ന് ഡ്രൈവർ വ്യക്തമാക്കി. അബദ്ധം സംഭവിച്ചതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും കെ എസ് ആർ ടി സി ഡ്രൈവർ റഷീദ് പറഞ്ഞു. ബസ് പരിശോധിച്ച ഉദ്യോഗസ്ഥർ ഡ്രൈവറോട് ഇന്ന് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു.


ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനിലാണ് നടപടി സ്വീകരിച്ചതെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു. ഇക്കാര്യത്തിൽ ഡ്രൈവർക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് ജോയിൻറെ ആർ ടി ഒ ഷോയി വർഗീസ് പറഞ്ഞു.അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെഎസ്ആർടിസി ബസാണ് മരച്ചില്ലകളും മറ്റും ചുറ്റുംവച്ചുകെട്ടി അപകടകരമാംവിധം അലങ്കരിച്ചത്.

കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് ഇടുക്കി അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെ എസ് ആ‍ർ സി ബസിനെ സിനിമയിലേതുപോലെ അണിയിച്ചൊരുക്കിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പിൻറെ നടപടി.


#360malayalam #360malayalamlive #latestnews

അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെഎസ്ആർടിസി ബസാണ് മരച്ചില്ലകളും മറ്റും ചുറ്റുംവച്ചുകെട്ടി അപകടകരമാംവിധം അലങ്കരിച്ചത്....    Read More on: http://360malayalam.com/single-post.php?nid=7624
അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെഎസ്ആർടിസി ബസാണ് മരച്ചില്ലകളും മറ്റും ചുറ്റുംവച്ചുകെട്ടി അപകടകരമാംവിധം അലങ്കരിച്ചത്....    Read More on: http://360malayalam.com/single-post.php?nid=7624
‘പറക്കും തളിക’ ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ല; ലൈസൻസ് സസ്പെൻഡ് ചെയ്തു അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെഎസ്ആർടിസി ബസാണ് മരച്ചില്ലകളും മറ്റും ചുറ്റുംവച്ചുകെട്ടി അപകടകരമാംവിധം അലങ്കരിച്ചത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്