അന്താരാഷ്ട്ര ആർട് ഫെസ്റ്റിവൽ ഫൈനൽ മത്സരം: മിമിക്രിയിൽ ഒന്നാംസ്ഥാനം നേടി പൊന്നാനിയിലെ സഹോദരങ്ങൾ

പൊന്നാനി: മിമിക്രി മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് പൊന്നാനി സ്വദേശികളായ സഹോദരങ്ങൾ.കലാഭവൻ അഷറഫിൻ്റെ മക്കളായ ബിൻഷയും അബാനുമാണ് സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി നാടിൻ്റെ അഭിമാനമായത്.

കഴിഞ്ഞ 15,08,2020 ന് വേൾഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച പ്രയാണം 

ഇന്റർ നാഷണൽ ആർട്സ് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് ഫിനാലെയിലാണ് ഇവർക്ക് ഈ നേട്ടം സ്വന്തമാക്കാനായത്.ലോകത്തിന്റെ പല കോണുകളിൽ നിന്നും ഒട്ടനവധി മലയാളികൾ പങ്കെടുത്ത കലാ മത്സരങ്ങളിൽ നിന്നും സീനിയർ വിഭാഗം മിമിക്രി മത്സരത്തിൽ നിരവധി പുരുഷ മത്സാരാർത്ഥികളെ പിന്നിലാക്കി ബിൻഷാ അഷ്‌റഫ് ഒന്നാം സ്ഥാനം നേടി.പതിനായിരം രൂപയാണ് സമ്മാന തുക.

കൂടാതെ ജൂനിയർ വിഭാഗം മിമിക്രി മത്സരത്തിൽ ബിൻഷയുടെ തന്നെ അനുജൻ അബാൻ അഷ്‌റഫും  നിരവധി മത്സാരാർത്ഥികളെ പിന്തള്ളി ഒന്നാം സ്ഥാനം നേടി. പതിനായിരം രൂപ തന്നെയാണ് സമ്മാന തുക .

അങ്ങിനെ ലോകത്തിന്റെ സകല രാജ്യങ്ങളിൽ നിന്നും നിരവധി അനവധി മലയാളികൾ മാറ്റുരച്ച ഏറേ വാശിയോടെ നടന്ന മത്സരത്തിൽ മലപ്പുറം ജില്ലയിലെ പൊന്നാനി എന്ന പ്രദേശത്ത് നിന്നും ഒരു കുടുംബത്തിലെ രണ്ടു പേർ ഒന്നാം സ്ഥാനം നേടിയെന്ന നേട്ടത്തിന് ഇവർ അർഹരായി.

മിമിക്രി കലാകാരൻ കലാഭവൻ അഷ്റഫാണ് പിതാവ് ബുഷ്‌റയാണ് മാതാവ് അനുജത്തി അഹ്‌ന അഷ്റഫ്, ശരിക്കും ഇതൊരു മിമിക്രി കുടുംബം തന്നെ.

റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ

#360malayalam #360malayalamlive #latestnews

പൊന്നാനി: മിമിക്രി മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് പൊന്നാനി സ്വദേശികളായ സഹോദരങ്ങൾ.കലാഭവൻ അഷറഫിൻ്റെ മക്കളായ ബിൻഷയും അ...    Read More on: http://360malayalam.com/single-post.php?nid=759
പൊന്നാനി: മിമിക്രി മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് പൊന്നാനി സ്വദേശികളായ സഹോദരങ്ങൾ.കലാഭവൻ അഷറഫിൻ്റെ മക്കളായ ബിൻഷയും അ...    Read More on: http://360malayalam.com/single-post.php?nid=759
അന്താരാഷ്ട്ര ആർട് ഫെസ്റ്റിവൽ ഫൈനൽ മത്സരം: മിമിക്രിയിൽ ഒന്നാംസ്ഥാനം നേടി പൊന്നാനിയിലെ സഹോദരങ്ങൾ പൊന്നാനി: മിമിക്രി മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് പൊന്നാനി സ്വദേശികളായ സഹോദരങ്ങൾ.കലാഭവൻ അഷറഫിൻ്റെ മക്കളായ ബിൻഷയും അബാനുമാണ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്