ടി.ആർ.സി. കലാസാംസ്‌കാരിക വേദി ഉദ്‌ഘാടനം ചെയ്‌തു

മാറഞ്ചേരി പനമ്പാട് ദേശത്തെ നാടകത്തിലൂടെ മലയാളിക്ക് പരിചയപ്പെടുത്തിയ നാടക സംവിധായകനും പ്രചാരകനുമായിരുന്ന തിരുത്തുമ്മൽ രാമചന്ദ്രൻ എന്ന ടി.ആർ.സിയുടെ സ്‌മരണയിൽ പനമ്പാട് നവോദയം കേന്ദ്രീകരിച്ചു ടി.ആർ.സി. കലാസാംസ്‌കാരിക വേദി പ്രവർത്തനം തുടങ്ങി. ടി.ആർ.സി. കലാസാംസ്‌കാരിക വേദി സിനിമാനടൻ ശിവജി ഗുരുവായൂർ ഉദ്‌ഘാടനം ചെയ്‌തു. സ്റ്റൈൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിനിമാതാരം രജനി മുരളി മുഖ്യാതിഥിയായിരുന്നു. ടിആർ.സിയോടൊപ്പം നാടകരംഗത്ത് സജീവമായിരുന്ന മറവ മുഹമ്മദ്‌കുട്ടി, എം.വി. കുഞ്ഞുമുഹമ്മദ് എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. എ.പി. വാസു, രജീഷ് മന്മാനാട്ടേൽ, രവീന്ദ്രൻ തിരുത്തുമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു. ഗായകൻ ബക്കർ മാറഞ്ചേരിയും സംഘവും അവതരിപ്പിച്ച സംഗീതവിരുന്നും നടന്നു.

#360malayalam #360malayalamlive #latestnews

പനമ്പാട് നവോദയം കേന്ദ്രീകരിച്ചു ടി.ആർ.സി. കലാസാംസ്‌കാരിക വേദി പ്രവർത്തനം തുടങ്ങി...    Read More on: http://360malayalam.com/single-post.php?nid=7574
പനമ്പാട് നവോദയം കേന്ദ്രീകരിച്ചു ടി.ആർ.സി. കലാസാംസ്‌കാരിക വേദി പ്രവർത്തനം തുടങ്ങി...    Read More on: http://360malayalam.com/single-post.php?nid=7574
ടി.ആർ.സി. കലാസാംസ്‌കാരിക വേദി ഉദ്‌ഘാടനം ചെയ്‌തു പനമ്പാട് നവോദയം കേന്ദ്രീകരിച്ചു ടി.ആർ.സി. കലാസാംസ്‌കാരിക വേദി പ്രവർത്തനം തുടങ്ങി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്