പൊന്നാനി ഇലട്രിക് വെഹിക്കിള്‍ ചാര്‍ജിങ് ചാര്‍ജിങ് സ്റ്റേഷന്‍; സ്വിച്ച് ഓണ്‍ കര്‍മം നവംബര്‍ നാലിന്

പൊന്നാനി ഇലട്രിക് വെഹിക്കിള് ചാര്ജിങ് ചാര്ജിങ് സ്റ്റേഷന്; സ്വിച്ച് ഓണ് കര്മം നവംബര് നാലിന്
പൊന്നാനി ഇലക്ട്രിക് വെഹിക്കിള് ചാര്ജിങ് സ്റ്റേഷന് സ്വിച്ച് ഓണ് കര്മ്മം നവംബര് നാലിന് രാവിലെ 10.30ന് പി.നന്ദകുമാര് എം.എല്.എ നിര്വഹിക്കും. പൊന്നാനി സബ് സ്റ്റേഷനില് നടക്കുന്ന പരിപാടിയില് പൊന്നാനി നഗരസഭാ ചെയര്മാന് ശിവദാസ് ആറ്റുപുറം അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര് എം.പി മുഖ്യാതിഥിയാകും. ജില്ലയില് 122 ഇടങ്ങളിലായി കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയില് സ്ഥാപിതമാകുന്ന വിപുലമായ ചാര്ജിങ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബര് നാലിന് രാവിലെ 10.30ന് മലപ്പുറം മുണ്ടുപറമ്പ് 110 കെ.വി സബ്സറ്റേഷന് പരിസരത്ത് നടക്കുന്ന ചടങ്ങ് ഓണ്ലൈനിലൂടെ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്കുട്ടി നിര്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന് തുടങ്ങിയവര് മുഖ്യാതിഥികളാകും. പി.ഉബൈദുള്ള എം.എല്.എ അധ്യക്ഷനാകും. എം.പിമാരായ എം.പി അബ്ദുസമദ് സമദാനി, ഇ.ടി മുഹമ്മദ് ബഷീര്, രാഹുല് ഗാന്ധി, പി.വി അബ്ദുള് വഹാബ് തുടങ്ങിയവരും ജില്ലയിലെ എം.എല്.എമാരും പങ്കെടുക്കും.
നാലു ചക്ര വാഹനങ്ങള്ക്ക് ചാര്ജ് ചെയ്യുന്നതിനായി നിര്മാണം പൂര്ത്തിയായ മൂന്ന് ഫാസ്റ്റ് ചാര്ജിങ് സ്റ്റേഷനുകള് പൊന്നാനി, തിരൂര്, മലപ്പുറം എന്നിവിടങ്ങളില് പ്രവര്ത്തനസജ്ജമാകും. ജില്ലയില് ഓട്ടോറിക്ഷകള്ക്കും ഇരുചക്ര വാഹനങ്ങള്ക്കും 119 മൗണ്ടഡ് ചാര്ജിങ് സെന്ററുകളും സ്ഥാപിതമാകും. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്ജ സുരക്ഷ ഉറപ്പാക്കുക, പെട്രോള് വില വര്ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങള് മുന്നില് കണ്ടാണ് സംസ്ഥാന സര്ക്കാര് ഇ-വെഹിക്കിള് പോളിസി പ്രഖ്യാപിച്ചിരിക്കുന്നത്.

#360malayalam #360malayalamlive #latestnews

കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയില്‍ സ്ഥാപിതമാകുന്ന വിപുലമായ ചാര്‍ജിങ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പ...    Read More on: http://360malayalam.com/single-post.php?nid=7573
കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയില്‍ സ്ഥാപിതമാകുന്ന വിപുലമായ ചാര്‍ജിങ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പ...    Read More on: http://360malayalam.com/single-post.php?nid=7573
പൊന്നാനി ഇലട്രിക് വെഹിക്കിള്‍ ചാര്‍ജിങ് ചാര്‍ജിങ് സ്റ്റേഷന്‍; സ്വിച്ച് ഓണ്‍ കര്‍മം നവംബര്‍ നാലിന് കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയില്‍ സ്ഥാപിതമാകുന്ന വിപുലമായ ചാര്‍ജിങ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്