ഇതൊരു ഓർമപ്പെടുത്തൽ; ശ്രീരാമകൃഷ്ണന് മറുപടിയുമായി സ്വപ്‌ന, ചിത്രങ്ങളും പുറത്തുവിട്ടു

ഇതൊരു ഓർമപ്പെടുത്തൽ; ശ്രീരാമകൃഷ്ണന് മറുപടിയുമായി സ്വപ്‌ന, ചിത്രങ്ങളും പുറത്തുവിട്ടു



 മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തിന് മറുപടി നൽകി സ്വപ്ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങൾ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടാണ് സ്വപ്ന മറുപടി നൽകിയിരിക്കുന്നത്.


ശ്രീരാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനും വാദങ്ങൾക്കുമുള്ള വിനീതമായ മറുപടിയാണിതെന്നും ഇതൊരു ഓർമപ്പെടുത്തലാണെന്നും ചിത്രങ്ങൾക്കൊപ്പം സ്വപ്ന ഫെയ്സ്ബുക്കിൽ കുറിച്ചു. ഇത് അദ്ദേഹത്തെ ഒന്നും ഓർമിപ്പിക്കുന്നില്ലെങ്കിൽ തനിക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഈ മാന്യനോട് അഭ്യർഥിക്കുകയാണെന്നും ബാക്കി തെളിവുകളെല്ലാം താൻ കോടതിക്ക് മുന്നിൽ ഹാജരാക്കാമെന്നും സ്വപ്ന പറഞ്ഞു.


ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യചിത്രങ്ങളും അദ്ദേഹത്തിനൊപ്പം സ്വപ്നയും സരിത്തും നിൽക്കുന്ന ചിത്രങ്ങളുമാണ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുള്ളത്. ഇതിനൊപ്പം മദ്യക്കുപ്പിയുടെ ഒരു ചിത്രവും ശ്രീരാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടും സ്വപ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്.


'ചിത്രവധം മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ്' എന്ന തലക്കെട്ടോടെയുള്ള ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പി.ശ്രീരാമകൃഷ്ണൻ തനിക്കെതിരേയുള്ള ആരോപണങ്ങളിൽ വിശദീകരണം നൽകിയിരുന്നത്. അസംബന്ധവും അസത്യപ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോൾ പുതിയതരം ആരോപണങ്ങളിലേക്ക് ശൈലി മാറ്റം സംഭവിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.കുടുംബത്തോടൊപ്പമാണ് ഔദ്യോഗിക വസതിയിൽ താമസിച്ചിരുന്നത്. അവിടെ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം നിരവധി പേർ ഉണ്ടാകാറുണ്ട്. അവരുടെയെല്ലാം കണ്ണുവെട്ടിച്ച് അവിടേക്ക് ആരെങ്കിലും ഒറ്റയ്ക്ക് വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം തനിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.


ഊഹാപോഹങ്ങളും അസത്യങ്ങളും, ബ്രേക്കിംഗ് ന്യൂസും തലക്കെട്ടുകളുമായി നിറയുമ്പോൾ ശൂന്യതയിൽ നിന്നുള്ള വാർത്തകൾ സ്വയം തിരുത്തി കൊള്ളട്ടെ എന്നാണ് കരുതിയിരുന്നത്. ആരോപണങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ടുപോകാനാവൂ. പാർട്ടിയുമായി ആലോചിച്ച് അക്കാര്യത്തിൽ ഒരു നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.


#360malayalam #360malayalamlive #latestnews

"എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഞാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുന്നു"; ചിത്രങ്ങള്‍ പുറത്തുവിട്ട് വെല്ലുവിളിച്ച് സ്വപ്ന.......    Read More on: http://360malayalam.com/single-post.php?nid=7555
"എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഞാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുന്നു"; ചിത്രങ്ങള്‍ പുറത്തുവിട്ട് വെല്ലുവിളിച്ച് സ്വപ്ന.......    Read More on: http://360malayalam.com/single-post.php?nid=7555
ഇതൊരു ഓർമപ്പെടുത്തൽ; ശ്രീരാമകൃഷ്ണന് മറുപടിയുമായി സ്വപ്‌ന, ചിത്രങ്ങളും പുറത്തുവിട്ടു "എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഞാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുന്നു"; ചിത്രങ്ങള്‍ പുറത്തുവിട്ട് വെല്ലുവിളിച്ച് സ്വപ്ന.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്