കോയ്ക്കോട്ടാരെ ഞെട്ടിച്ച പൊന്നാനി പലഹാരം.

കോയ്ക്കോട്ടാരെ ഞെട്ടിച്ച പൊന്നാനി പലഹാരം.


പണ്ട് പൊന്നാനിന്ന് ഒരു പെണ്ണിനെ കോഴിക്കോട്ടെക്ക് കെട്ടിച്ച് . കല്ല്യാണം കഴിഞ്ഞ് പുയാപ്ലാന്റെ കുടുംബക്കാരുടെ സൽക്കാരം പൊടിപൊടിക്കുന്ന നേരം . ഒരു സൽക്കാരത്തിന് പെണ്ണിന്റെ ചെക്കന്റെ കുടുംബക്കാരെ മൊത്തം വിളിച്ചു. മൊഞ്ചുള്ള അമ്പത്തഞ്ച് തരം പലഹാരം നിരത്തി വിരുന്നു വിളിച്ചവർ പലഹാര മേന്മ കൂടെ വിളമ്പി . തത്കാരത്തിനിടക്ക്ചെറുതായി പൊന്നാനിക്കാരെ ഒന്നു താഴ്ത്തി സംസാരിച്ചു. 

വിരുന്ന് കഴിഞ്ഞ് പൊന്നാനി മടങ്ങുന്ന സംഘം ഒരു തീരുമാനമെടുത്തു , ഇതിനൊരു മറു സൽക്കാരം നടത്തണം. 

വണ്ടിയിലുണ്ടാർന്നവരെല്ലം ഓരോ വിഭവങ്ങളുടെ പേര് പറഞ്ഞപ്പോൾ കോഴിക്കോട് ഒരുക്കിയ വിഭവങ്ങളെക്കാൾ കൂടുതൽ വിഭവങ്ങളായി.

പുയാപ്ല ന്റെ ടീമിനെ അങ്ങനെ വിരുന്നാക്കി , വിരുന്നിന് ടേബിളിൽ നിരത്തിയ വിഭവങ്ങൾ കണ്ട് ഞെട്ടി .പുയാപ്ല ന്റെ ടീം അവർ ഇതുവരെ കാണാത്ത വിഭവങ്ങളുടെ പേര് ചോദിക്കലായി .

അതിലൊരു പലഹാരത്തിന്റെ പേര് ചോദിച്ചപ്പോൾ പറഞ്ഞു : ഹള്ളാവു ഹ്വാല. ( അള്ളാക്ക് അറിയാം)

ആ വിഭവം പിന്നീട് ആ പേരൊന്ന് പരിഷ്ക്കരിച്ച്

അള്ളാവാലോം ന്ന് അറിയപ്പെടാൻ തുടങ്ങി.

പൊന്നാനിയുടെ രുചി വൈവിധ്യങ്ങളിൽ പത്തിരിം ചിക്കൻ കറിം കൂടെ മാങ്ങ ഉപ്പിലിട്ടതും കൂടി കഴിക്കുന്ന പരിപാടിയുണ്ട്.

അതിനെ കളിയാക്കി

ഹലുവയും ബീഫും ഒരുമിച്ച് കഴിക്കുന്നവർ എന്ന് കളിയാക്കി പറയാറുണ്ട്.

പൊന്നാനിയിൽ നടന്ന പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സമ്മേളന അനുബന്ധമായാണ് "അപ്പങ്ങളെമ്പാടും "

എന്ന പേരിൽ ഒരു പലഹാര കൂട്ടായ്മ പൊന്നാനിയിൽ രൂപമെടുക്കുന്നത്.

61 ഇന പലഹാരങ്ങൾ അന്നവർ ഒരുക്കിയിരുന്നു.

ഒക്ടോബർ 23 ന് ഞായറാഴ്ച്ച നടക്കുന്ന പൊന്നാനി നൈതൽ ബുക്ക് പുസ്ഥകപ്രകാശന ത്തോടനുബന്ധിച്ച് അപ്പങ്ങൾ ടീം പലഹാരങ്ങൾ ഒരുക്കുന്നുണ്ട്.

രാവിലെ 9 മണിക്ക് തന്നെ

പൊന്നാനിയുടെ ദേശീയ അപ്പമായ മുട്ടപ്പത്തിരി റെഡിയാക്കും.

വെകീട്ട് 10 മണി വരെ നീളുന്ന പരിപാടിയിൽ വിവിധങ്ങളായ ഭക്ഷണ ഇനങ്ങളാണ് ഒരുക്കുന്നത്.

11 മണിക്ക് കോൽപ്പത്തിരീം മടൻ തേങ്ങ അരച്ച് വെച്ചതും.

തേങ്ങ പ്പത്തിരും ബീഫും

ഉച്ചക്ക്

10 ഇനത്തിൽ പെട്ട ബിരിയാണി 

മീൻ ബിരിയാണി , കൂന്തൾ ബിരിയാണി, ചെമ്മീൻ ബിരിയാണി തുടങ്ങി തേങ്ങച്ചോറും ബീഫും വരെ ഉണ്ടാവും.

നെയ്ച്ചോറും കല്ലുമ്മകായ റോസ്റ്റ്.

കൂന്തൾ നിറച്ചത്

ബീഫ് പിടി.

തുടങ്ങി നിരവധിയായ വിഭവങ്ങൾ ലഭ്യമാകും.

പരിപാടിയോട് അനുബന്ധിച്ച്

അപ്പങ്ങൾ ടീം ഇറക്കിയ പ്രെമോ വീഡിയോ ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

23 ന് പൊന്നാനി ഏ.വി. ഹൈസ്കൂളിലാണ് പരിപാടി.

#360malayalam #360malayalamlive #latestnews

23 -ന് പൊന്നാനി ഏ.വി. ഹൈസ്കൂളിലാണ് പരിപാടി....    Read More on: http://360malayalam.com/single-post.php?nid=7545
23 -ന് പൊന്നാനി ഏ.വി. ഹൈസ്കൂളിലാണ് പരിപാടി....    Read More on: http://360malayalam.com/single-post.php?nid=7545
കോയ്ക്കോട്ടാരെ ഞെട്ടിച്ച പൊന്നാനി പലഹാരം. 23 -ന് പൊന്നാനി ഏ.വി. ഹൈസ്കൂളിലാണ് പരിപാടി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്