പാഠ്യപദ്ധതി പരിഷ്കരണ ചർച്ച: കെ.പി.എസ്.ടി.എ. പ്രതിഷേധിച്ചു.

പാഠ്യപദ്ധതി പരിഷ്കരണ ചർച്ച

ഏകപക്ഷീയ നീക്കത്തിൽ

 കെ.പി.എസ്.ടി.എ. പ്രതിഷേധിച്ചു.


പൊന്നാനി: കേരള പാഠ്യപദ്ധതി പരിഷ്കരണ സമൂഹ ചർച്ചയിൽ പൊന്നാനി ഉപജില്ലയിൽ സ്കൂൾ അധികൃതരുടെ അനുവാദമില്ലാതെ യു.ആർ.സി തലത്തിൽ ഏകപക്ഷീയമായി ഭരണപക്ഷ സംഘടനയിലെ അധ്യാപകരെ മാത്രം ഉൾപ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിച്ച് നടത്തിയ നീക്കം വിവാദമായി. പൊന്നാനി യു.ആർ.സിയിൽ വെച്ച് നടക്കുന്ന അധ്യാപക പരിശീലനത്തിലേക്കാണ് സ്കൂൾ അധികൃതർ പോലുമറിയാതെ ഏകപക്ഷീയ നീക്കം നടത്തിയത്. വിഷയത്തിൽ കെ.പി.എസ്.ടി.എ പൊന്നാനി സബ് ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. സംഘടനയുടെ പരാതി ഭാരവാഹികൾ ബി.പി.സിക്ക് സമർപ്പിക്കുകയും ചെയ്തു. കെ.പി.എസ്.ടി.എ സംസ്ഥാനകമ്മറ്റി അംഗം ടി കെ സതീശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ദിപു ജോൺ, എം പ്രജിത് കുമാർ, സബ് ജില്ല പ്രസിഡൻ്റ് വി പ്രദീപ് കുമാർ, സ്റ്റോജിൻ പ്രതിഷേധത്തിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പാഠ്യപദ്ധതി പരിഷ്കരണ ചർച്ച ഏകപക്ഷീയം ...    Read More on: http://360malayalam.com/single-post.php?nid=7544
പാഠ്യപദ്ധതി പരിഷ്കരണ ചർച്ച ഏകപക്ഷീയം ...    Read More on: http://360malayalam.com/single-post.php?nid=7544
പാഠ്യപദ്ധതി പരിഷ്കരണ ചർച്ച: കെ.പി.എസ്.ടി.എ. പ്രതിഷേധിച്ചു. പാഠ്യപദ്ധതി പരിഷ്കരണ ചർച്ച ഏകപക്ഷീയം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്