സി.പി.എം പൊന്നാനി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പുസ്തകത്തിര2022

വായനയുടെ വസന്ത കാലത്തിന് അരങ്ങുണർത്തിയാണ് സി.പി.എം പൊന്നാനി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പുസ്തകത്തിര സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ പുസ്തകത്തിരയുടെ ഭാഗമായി വിവിധ പരിപാടികൾ നടക്കും. മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച കെ.എ ഉമ്മർ കുട്ടിയുടെ പത്തേമാരി കഥകൾ എന്ന പുസ്തകമാണ് നൈതൽ ബുക്സ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ഗുജറാത്ത് കലാപം ആസ്പദമാക്കി രേവതി ലോൾ എഴുതിയ വെറുപ്പിൻ്റെ ശരീരശാസ്ത്രം എന്ന പുസ്തകത്തെ ആസ്പദമാക്കി ആൾക്കൂട്ടം വെറുപ്പ്, വർഗീയത എന്ന വിഷയത്തിൽ നടക്കുന്ന സംവാദപരിപാടി സുനിൽ.പി. ഇളയിടം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രാജീവ് രാമചന്ദ്രൻ്റെ ചെളി പുരളാത്ത പന്ത് എന്ന പുസ്തകത്തെ ആസ്പദമാക്കി പന്തുരുളുമ്പോൾ എന്ന സംഭാഷണത്തിൽ കളിയനുഭവങ്ങൾ, പാട്ടുകൾ, എന്നിവയുമായി പ്രമുഖർ പങ്കെടുക്കും. ഉച്ചക്ക് മൂന്ന് മണിക്ക് ഫുട്ബോൾ പ്രതിരോധം, രാഷ്ട്രീയം എന്ന വിഷയത്തിൽ നടക്കുന്ന സംവാദം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പങ്കെടുക്കും.വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന കെ.എ ഉമ്മർ കുട്ടിയുടെ പത്തേമാരി കഥകൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം എ.വിജയരാഘവൻ നിർവ്വഹിക്കും. ഗായിക പുഷ്പാവതി പൊയ്പ്പാടത്ത് പുസ്തകം ഏറ്റുവാങ്ങും. നൈതൽ ബുക്സ് ലോഗോ പ്രകാശനം പി.ശ്രീരാമകൃഷ്ണൻ നിർവ്വഹിക്കും.സംവിധായകൻ കമൽ മുഖ്യാതിഷിയാകും. തുടർന്ന് പൊന്നാനി കളരിയുടെ വർത്തമാനം എന്ന സെഷനിൽ പ്രമുഖ സാഹിത്യകാരൻമാർ പങ്കെടുക്കും. പൊന്നാനി പാട്ടുകാരുടെ പാട്ടുപെയ്ത്ത്, പൊന്നാനി പലഹാരങ്ങളുടെ ലൈവ് നിർമ്മാണവും, ചിത്ര ഫോട്ടോ പ്രദർശനവും നടക്കും. വാർത്ത സമ്മേളനത്തിൽ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.പി.കെ ഖലീമുദ്ദീൻ, സി.പി മുഹമ്മദ്കുഞ്ഞി, പ്രൊഫ.കെ. ഇമ്പിച്ചിക്കോയ എന്നിവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

ഞായറാഴ്ച വിവിധ പരിപാടികളോടെയാണ് പുസ്തകത്തിരയെന്ന പേരിൽ പരിപാടി നടത്തുന്നത്...    Read More on: http://360malayalam.com/single-post.php?nid=7539
ഞായറാഴ്ച വിവിധ പരിപാടികളോടെയാണ് പുസ്തകത്തിരയെന്ന പേരിൽ പരിപാടി നടത്തുന്നത്...    Read More on: http://360malayalam.com/single-post.php?nid=7539
സി.പി.എം പൊന്നാനി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പുസ്തകത്തിര2022 ഞായറാഴ്ച വിവിധ പരിപാടികളോടെയാണ് പുസ്തകത്തിരയെന്ന പേരിൽ പരിപാടി നടത്തുന്നത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്