സ്പെക്ട്രം ബഡ്സ് സ്ഷ്യൽ സ്കൂളിലെ കുട്ടികൾ നിർമ്മിച്ച ക്ലീനിംഗ് ഉൽപന്നങ്ങളും ക്രാഫ്റ്റ് വർക്ക് ഉൽപന്നങ്ങളുടെയും വിപണന ഉദ്ഘാടനം

മലപ്പുറം ജില്ലാ കുടുംബശ്രീ മിഷന്റെ ലൈവ്ലി ഹുഡ് പ്രെജക്ടിന്റെ ഭാഗമായി  ബ്ലോക്ക് പഞ്ചായത്ത് പെരുമ്പടപ്പിന്റെ മാറഞ്ചേരി ബഡ്സ് സ്കൂളായ സ്പെക്ട്രം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ നിർമ്മിച്ച ക്ലീനിംഗ് ഉൽപന്നങ്ങളും  ക്രാഫ്റ്റ് വർക്ക് ഉൽപന്നങ്ങളുടെയും വിപണന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ : ഇ സിന്ധു നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.രാമദാസ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ മാറഞ്ചേരി ഡിവിഷൻ മെമ്പർ നൂറുദ്ധിൻപോഴത്ത് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.അജയൻ , കെ.സി.ഷിഹാബ് വാർഡ് മെമ്പർ റജുലഗഫൂർ, CD PO ആശാ റാണി.പി.എസ്, മാറഞ്ചേരി CDS ചെയർപേഴ്സൺ ഫൗസിയ, PTA പ്രസിഡന്റ് താഹിറ, മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രധാന അദ്ധ്യാപിക ആയിഷ ടീച്ചർ നന്ദിയും പറഞ്ഞു. പാള , അടക്കാത്തോട്, പുല്ല് തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച പൂക്കൾക്ക് ആവശ്യക്കാർ ഏറെയാണ്. കുട്ടികളുടെ സ്വയം തൊഴിലിന്റെ ഭാഗമായാണ് ഉൽപന്നങ്ങൾ നിർമ്മിക്കുന്നത്. പരിപാടിയിൽ സ്കൂളിലെ കുട്ടികളും അധ്യാപകരായ പ്രജിത, നന്ദന, അശ്വതി എന്നിവരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ കുടുംബശ്രീ മിഷന്റെ ലൈവ്ലി ഹുഡ് പ്രെജക്ട് ...    Read More on: http://360malayalam.com/single-post.php?nid=7535
മലപ്പുറം ജില്ലാ കുടുംബശ്രീ മിഷന്റെ ലൈവ്ലി ഹുഡ് പ്രെജക്ട് ...    Read More on: http://360malayalam.com/single-post.php?nid=7535
സ്പെക്ട്രം ബഡ്സ് സ്ഷ്യൽ സ്കൂളിലെ കുട്ടികൾ നിർമ്മിച്ച ക്ലീനിംഗ് ഉൽപന്നങ്ങളും ക്രാഫ്റ്റ് വർക്ക് ഉൽപന്നങ്ങളുടെയും വിപണന ഉദ്ഘാടനം മലപ്പുറം ജില്ലാ കുടുംബശ്രീ മിഷന്റെ ലൈവ്ലി ഹുഡ് പ്രെജക്ട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്