മൂത്രസംബന്ധമായ അസുഖം അക്യുപങ്ചർ ചികിത്സയിലൂടെ മാറ്റാമെന്ന് പറഞ്ഞു കബളിപ്പിച്ചതായി പരാതി

മൂത്രസംബന്ധമായ അസുഖം അക്യുപങ്ചർ ചികിത്സയിലൂടെ മാറ്റാമെന്ന് പറഞ്ഞു കബളിപ്പിച്ചതായി പരാതി 


 അക്യുപങ്ച്ർ ചികിത്സയിലൂടെ മൂത്രസംബന്ധമായ അസുഖം മാറ്റിത്തരാമെന്ന് പറഞ്ഞു കബളിപ്പിച്ചതായി പരാതി. മാറഞ്ചേരി സ്വദേശി തവയിൽ അബൂബക്കറാണ് മാറഞ്ചേരി സെന്ററിൽ അക്യുപങ്ച്ർ ചികിത്സനടത്തുന്ന ശുഹൈബ് റിയാലുവിനെതിരെ രംഗത്തുവന്നിരിക്കുന്നത്. പത്തുവർഷമായി അബൂബക്കറിന്റെ പിത്തസഞ്ചിയിൽ വേദനയുമായി ബന്ധപ്പെട്ടാണ് അക്യുപങ്ച്ർ ചികിത്സകനെ സമീപിക്കുന്നത്. തന്റെ ചികിത്സയിലൂടെ പൂർണമായും മാറ്റിത്തരാമെന്ന് വിശ്വസിപ്പിക്കുകയും ഇംഗ്ലീഷ് മരുന്നുകൾ കഴിക്കരുതെന്നും ഡോക്ടർമാരെ കാണരുതെന്നും പറഞ്ഞു വിലക്കിയതായും അബൂബക്കർ പറയുന്നു. ഒക്ടോബർ ഏഴിന് കൈകാലുകളിൽ ശരീരത്തിന്റെ വലതുഭാഗത്തും വേദനയുണ്ടായപ്പോൾ അക്യുപങ്ച്ർ ചികിത്സകനോട് ആശുപത്രിയിൽപോയി ഡോക്ടറെ കാണുവാൻ അനുവാദം ചോദിച്ചുവെങ്കിലും വിലക്കിയതായും പിന്നീട് തളർന്നുവീണപ്പോൾ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നുവെന്നും അബൂബക്കർ പറയുന്നു. പ്രമേഹം നിയന്ത്രിക്കാനാവാത്തതിനാൽ തലച്ചോറിൽ കൊഴുപ്പ് കയറിയാണ് അസുഖം മൂർച്ഛിച്ചതെന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. അക്യുപങ്ച്ർ ചികിത്സനടത്തുന്ന ശുഹൈബ് റിയാലുവാണ് തന്റെ അസുഖം മൂർച്ഛിക്കുന്നതിന് കാരണമായതെന്നും ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും അക്യുപങ്ച്ർ ചികിത്സ നടത്തുന്നതിന് ബന്ധപ്പെട്ടവരുടെ അനുമതിയുണ്ടെന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അബൂബക്കർ പെരുമ്പടപ്പ് പോലീസിനും മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കും പരാതിനൽകിയിട്ടുണ്ട്. പരാതി ലഭിച്ചതായും അന്വേഷണം നടത്തുന്നതായും പോലീസ് അറിയിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി സെന്ററിൽ അക്യുപങ്ച്ർ ചികിത്സനടത്തുന്ന ശുഹൈബ് റിയാലുവിനെതിരെ...    Read More on: http://360malayalam.com/single-post.php?nid=7532
മാറഞ്ചേരി സെന്ററിൽ അക്യുപങ്ച്ർ ചികിത്സനടത്തുന്ന ശുഹൈബ് റിയാലുവിനെതിരെ...    Read More on: http://360malayalam.com/single-post.php?nid=7532
മൂത്രസംബന്ധമായ അസുഖം അക്യുപങ്ചർ ചികിത്സയിലൂടെ മാറ്റാമെന്ന് പറഞ്ഞു കബളിപ്പിച്ചതായി പരാതി മാറഞ്ചേരി സെന്ററിൽ അക്യുപങ്ച്ർ ചികിത്സനടത്തുന്ന ശുഹൈബ് റിയാലുവിനെതിരെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്