തിങ്കളാഴ്ച നോര്‍ക്ക പ്രവാസി നിക്ഷേപ സംഗമത്തിന് മലപ്പുറം വേദിയാകും


നോര്‍ക്ക പ്രവാസി നിക്ഷേപ സംഗമം മലപ്പുറത്ത്.


നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി നിക്ഷേപ സംഗമം ഒക്ടോബര്‍ 17 ന് (തിങ്കള്‍) മലപ്പുറത്തു ചേരും. സംസ്ഥാനത്ത് പ്രവാസി നിക്ഷേപം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് നിക്ഷേപ സംഗമം. മലപ്പുറം കാവുങ്കലില്‍ ഹോട്ടല്‍ Woodbine Foliage ല്‍ തിങ്കളാഴ്ച രാവിലെ 9.45 ന് ബഹു. മലപ്പുറം ലോക്‌സഭാഗം ഡോ. എം.പി അബ്ദുസ്സമദ് സമദാനി നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യും. മലപ്പുറം എം.എല്‍.എ.  പി. ഉബൈദുളള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍  മുഖ്യതിഥിയാകും.  മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കടേരി, നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി, കെഐഇഡി സി.ഇ. ഒ  ശരത്ത്. വി. രാജ്, നോര്‍ക്ക റൂട്ട്‌സ് നോർക്ക ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, ഡിസ്ട്രിക്റ്റ് ഇന്‍ഡസ്ട്രീസ് സെന്റര്‍ ജനറല്‍ മാനേജര്‍  രഞ്ജിത്ത് ബാബു, ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ ജിതേന്ദ്രന്‍ പി. പി എന്നിവർ സംസാരിക്കും.

സംരംഭകര്‍, പ്രവാസി നിക്ഷേപകര്‍, ധനകാര്യസ്ഥാപന പ്രതിനിധികള്‍, ബിസ്സിനസ്സ് വിദഗ്ദര്‍, നോര്‍ക്ക റൂട്ട്‌സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നിക്ഷേപസംഗമത്തില്‍ പങ്കെടുക്കും.

വിവിധ മേഖലകളില്‍ നിലവിലുളളതും, പുതിയതുമായ സംരംഭങ്ങളില്‍ നിക്ഷേപത്തിനായി പ്രവാസികളായ നിക്ഷേപകരെ കണ്ടെത്തുത്തിന്നതിന് അവസരമുണ്ട്. പുതിയ സംരംഭങ്ങള്‍ക്കും,  നിലവിലുളളവയില്‍ പങ്കാളികളാകാനും നിക്ഷേപ സംഗമത്തില്‍ അവസരമുണ്ടാകും. മുന്‍കൂട്ടി റജിസറ്റര്‍ ചെയ്ത സംരംഭകര്‍ക്കു മാത്രമേ പങ്കെടുക്കാന്‍ അവസരമുണ്ടാകൂ. പ്രവാസികള്‍ക്കും, വിദേശത്തുനിന്നും തിരികെവന്നവര്‍ക്കും ബിസ്സിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, സഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നോര്‍ക്ക റൂട്ട്‌സ് ആരംഭിച്ച സംവിധാനമാണ് നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റ (NBFC).

#360malayalam #360malayalamlive #latestnews

നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യതിഥിയാകും...    Read More on: http://360malayalam.com/single-post.php?nid=7526
നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യതിഥിയാകും...    Read More on: http://360malayalam.com/single-post.php?nid=7526
തിങ്കളാഴ്ച നോര്‍ക്ക പ്രവാസി നിക്ഷേപ സംഗമത്തിന് മലപ്പുറം വേദിയാകും നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യതിഥിയാകും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്