പുറങ്ങ് വലിയറക്കൽ തോട് തടയണ നാടിന് സമര്‍പ്പിച്ചു

പുറങ്ങ് വലിയറക്കൽ തോടിനു കുറുകെ നിർമ്മിച്ച വെർട്ടിക്കൽ ക്രോസ് ബാർ ( തടയണ ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു ഉൽഘാടനം ചെയ്തു .


കാഞ്ഞിരമുക്ക് പുഴയിൽ നിന്നും ഉപ്പുവെള്ളം ഈ തോടിലൂടെ കയറി പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെടുകയും , വലിയ തോതിൽ കൃഷി ഭൂമി കൃഷിയിറക്കാൻ കഴിയാതെ തരിശായി മാറുകയും ചെയ്തിരുന്നു .  ഈ പശ്ചാത്തലത്തിലാണ്  ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ ജല സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി 21-22 വാർഷിക പദ്ധതിയിലൂടെ 8.5 ലക്ഷം രൂപ വകയിരുത്തി വിസിബി നിർമ്മാണം പൂർത്തിയാക്കിയത് . 

ഘട്ടം ഘട്ട മായി ഇത്തരം പ്രശ്നങ്ങൾക്ക് ബ്ലോക്ക് പരിധിയിൽ ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു . 

ബ്ലോക്ക് ഡിവിഷൻ മെമ്പർ kc ശിഹാബ് അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത് പ്രസിഡന്റ് സമീറ ഇളയിടത് ബ്ലോക്ക് മെമ്പർമാരായ പി നൂറുദ്ധീൻ , പി അജയൻ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ നിഷാദ് അബൂബക്കർ , ലീന മുഹമ്മദലി , ബല്‍കീസ് , ബീന ടീച്ചർ ബ്ലോക്ക് സീനിയർ ക്ലാർക്ക് പ്രവീഷ് ബാബു അടക്കമുള്ളവർ സംസാരിച്ചു

#360malayalam #360malayalamlive #latestnews

ബ്ലോക്ക് പഞ്ചായത്തിന്റെ ജല സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി 21-22 വാർഷിക പദ്ധതിയിലൂടെ 8.5 ലക്ഷം രൂപ വകയിരുത്തി വിസിബി നിർമ്മാണം പൂർത്ത...    Read More on: http://360malayalam.com/single-post.php?nid=7524
ബ്ലോക്ക് പഞ്ചായത്തിന്റെ ജല സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി 21-22 വാർഷിക പദ്ധതിയിലൂടെ 8.5 ലക്ഷം രൂപ വകയിരുത്തി വിസിബി നിർമ്മാണം പൂർത്ത...    Read More on: http://360malayalam.com/single-post.php?nid=7524
പുറങ്ങ് വലിയറക്കൽ തോട് തടയണ നാടിന് സമര്‍പ്പിച്ചു ബ്ലോക്ക് പഞ്ചായത്തിന്റെ ജല സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി 21-22 വാർഷിക പദ്ധതിയിലൂടെ 8.5 ലക്ഷം രൂപ വകയിരുത്തി വിസിബി നിർമ്മാണം പൂർത്തിയാക്കിയത് . തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്