വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് നേതാവുമായ റിയാസ് പഴഞ്ഞി കോൺഗ്രസിൽ നിന്ന് രാജിവെച്ചു.

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് നേതാവുമായ റിയാസ് പഴഞ്ഞി കോൺഗ്രസിൽ നിന്ന് രാജിവെച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗവും വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ റിയാസ് പഴഞ്ഞി കോൺഗ്രസിൽനിന്ന് രാജിവെച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ നവമാധ്യമങ്ങൾ വഴിയാണ് കോൺഗ്രസ് വിടുന്നുവന്നകാര്യം റിയാസ് അറിയിച്ചത്. കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായ റിയാസ് പഴഞ്ഞി യൂത്ത് കോൺഗ്രസ് വെളിയങ്കോട് മണ്ഡലം പ്രസിഡണ്ടായും നിയോജകമണ്ഡലം ഭാരവാഹിയായും യൂത്ത് കോൺഗ്രസ് പൊന്നാനി പാർലമെന്റ് മണ്ഡലം ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെയാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തത്.


പൊന്നാനി നിയോജകമണ്ഡലത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ഐ എ ഗ്രൂപ്പുകളിൽ മാറിമാറി പരീക്ഷണം നടത്തിയ നേതാവ് കൂടിയാണ് റിയാസ്. കെപിസിസി മുൻ സെക്രട്ടറിയും യുഡിഎഫ് ജില്ലാ ചെയർമാനുമായ പിടി അജയ്മോഹന്റെ ഐ ഗ്രൂപ്പിനൊപ്പം നിൽക്കുമ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് വെളിയങ്കോട് മണ്ഡലം അധ്യക്ഷനായത്. പിന്നീട് യുഡിഎഫ് മുൻ ജില്ലാ ചെയർമാനായിരുന്ന അന്തരിച്ചു പോയ യു അബൂബക്കറിന്റെ മകൻ ഷാജി കാളിയത്തിനോടൊപ്പം പൊന്നാനി മണ്ഡലത്തിലെ എ ഗ്രൂപ്പിന്റെ മുന്നണി പോരാളിയായി. പിന്നീട് എ ഗ്രൂപ്പിൽനിന്നും തെറ്റി വി ഡി സതീശനൊപ്പമായിരുന്നു. പൊന്നാനി മണ്ഡലത്തിനകത്ത് ജനപിന്തുണയുള്ള യൂത്ത് കോൺഗ്രസ് നേതാവ് കൂടിയാണ് റിയാസ് പഴഞ്ഞി.



സിപിഐയുടെ കോട്ടയായിരുന്ന വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ചാണ് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അംഗവും പിന്നീട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായത്.


അടുത്തിടെയായി പ്രാദേശിക നേതൃത്വത്തോട് കലഹിച്ചു നിൽക്കുകയായിരുന്നു.


ഇതുമൂലമുള്ള മനംമടുപ്പാണ് കോൺഗ്രസ് വിടുന്നതിന് കാരണമായതെന്ന് അറിയുന്നു. അടുത്തിടയായി സിപിഐ സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുത്ത വനിതാ നേതാവിനെ അഭിനന്ദിച്ച് റിയാസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.


കോൺഗ്രസിൽ നിന്ന് രാജിവച്ച റിയാസ് ഇടത് കേന്ദ്രത്തിൽ എത്തുമെന്നതാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.


 റിയാസ് പഴഞ്ഞി നവമാധ്യമത്തിൽ പങ്കുവെച്ച് പോസ്റ്റ് വായിക്കാം..


പ്രിയപ്പെട്ട സഹോദരന്മാരെ ,


ഇങ്ങനെ നാടകീയമായ ഒരന്തരീക്ഷം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടില്ല . ഈ രീതിയിൽ ചർച്ചയാവുന്നതും ആഗ്രഹിച്ചിട്ടില്ല. ഏതെങ്കിലും രീതിയിൽ സമരസപ്പെടാവുന്ന സാഹചര്യം ബാക്കിയില്ലാത്തതിനാൽ മാത്രമാണ് ആഴ്ചകളായി മനസ്സിലുള്ള ബോധ്യത്തെ തീരുമാനമായി രൂപപ്പെടുത്തിയത്. എരമംഗലം നൽകിയ സ്നേഹം കലവറയില്ലാത്തതാണ്. എളിയ രീതിയിൽ തിരിച്ചു നൽകാൻ കഴിഞ്ഞിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. എരമംഗലം നൽകിയ എല്ലാ അനുഭവങ്ങളും ശിഷ്ട ജീവിതത്തിൽ പാഠങ്ങളുമാണ്. ചില ബോധ്യങ്ങൾ വേദനിപ്പിക്കുന്ന തീരുമാനങ്ങളിലേക്ക് നമ്മെ എത്തിക്കും. ജീവിതത്തിലെ ഏറ്റവും വേദനയേറിയ തീരുമാനങ്ങളിൽ ഒന്ന് ഇന്നെടുത്തു. ഹൃദയം നുറുങ്ങുന്ന വേദനയോടെ ... പ്രസ്ഥാനത്തിൽ നിന്നും വിട വാങ്ങുന്നു ... ഈ ഘട്ടത്തിൽ ആരെയും കുറ്റപ്പെടുത്തുവാനോ വിരൽ ചൂണ്ടാനോ ആഗ്രഹിക്കുന്നില്ല ... ഒരു തെരഞ്ഞെടുപ്പു മുഖത്ത് വെച്ച് വില പേശാനോ , പുന:സംഘടനാ ഘട്ടത്തിൽ സ്ഥാനം ആഗ്രഹിച്ച് വില പേശുന്നു എന്ന് വ്യാഖാനിക്കാൻ അവസരം നൽകാനോ കാത്തു നിൽക്കുന്നില്ല ... ഇതു വരെ ലഭിച്ച പ്രാധാന്യമെല്ലാം ഒരു പ്രസ്ഥാനത്തിൻ്റെ ഭാഗമായി നിൽക്കുമ്പോൾ മാത്രം ലഭിച്ചതാണെന്നും അതില്ലാതാവുമ്പോൾ ഒരു വ്യക്തി മാത്രമായ ചെറിയ ലോകത്തേക്ക് മാറുമെന്നും ബോധ്യമുണ്ട് . എന്നാലും ബോധ്യങ്ങൾ ആ ചെറിയ ലോകത്തേക്ക് തന്നെ നിർബന്ധിക്കുന്നു. 

ഒരു മഹാപ്രസ്ഥാനത്തിൽ നിന്നും ഒരു വ്യക്തി കൊഴിഞ്ഞുപോവുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല . ആ മഹാപ്രവാഹത്തിൻ്റെ പ്രവേഗം നിങ്ങളിലൂടെ പൂർവ്വാധികം ശക്തമാവട്ടേ ....

എല്ലാവരോടും സ്നേഹം മാത്രം ...


റിയാസ് പഴഞ്ഞി

#360malayalam #360malayalamlive #latestnews

അടുത്തിടെയായി പ്രാദേശിക നേതൃത്വത്തോട് കലഹിച്ചു നിൽക്കുകയായിരുന്നു....    Read More on: http://360malayalam.com/single-post.php?nid=7521
അടുത്തിടെയായി പ്രാദേശിക നേതൃത്വത്തോട് കലഹിച്ചു നിൽക്കുകയായിരുന്നു....    Read More on: http://360malayalam.com/single-post.php?nid=7521
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് നേതാവുമായ റിയാസ് പഴഞ്ഞി കോൺഗ്രസിൽ നിന്ന് രാജിവെച്ചു. അടുത്തിടെയായി പ്രാദേശിക നേതൃത്വത്തോട് കലഹിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്