വെളിയങ്കോട്, മാറഞ്ചേരി സ്റ്റേഡിയങ്ങളുടെ നിര്‍മാണോദ്ഘാടനം മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിച്ചു.


 മാറഞ്ചേരിയുടെയും വെളിയങ്കോടിന്റെയും കായിക സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി വെളിയങ്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മാറഞ്ചേരി പഞ്ചായത്ത് മൈതാനത്തും നിർമ്മിക്കുന്ന സ്റ്റേഡിയങ്ങളുടെ നിർമ്മാണോദ്ഘാടനം കായിക, വഖഫ്, ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.പി.നന്ദകുമാര്‍ എം.എല്‍.എ. അധ്യക്ഷനായി. സ്റ്റേഡിയത്തിന്റെ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. ഫുട്‌ബോള്‍ കോര്‍ട്ട്, ഇന്‍ഡോര്‍ കോര്‍ട്ട്, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, മഡ് ഫുട്‌ബോള്‍ കോര്‍ട്ട്, മള്‍ട്ടി പര്‍പ്പസ് കോര്‍ട്ട് ഡ്രൈനേജ് സിസ്റ്റം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങളോടെയാണ് വെളിയങ്കോട് സ്റ്റേഡിയം നിര്‍മിക്കുന്നത്. മൂന്ന് കോടി രൂപയുടെ ഭരണാനുമതിയാണ് സ്റ്റേഡിയം നിര്‍മാണത്തിനായി ലഭിച്ചത്. വെളിയങ്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ.സിന്ധു,വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേല്‍ ഷംസു, വൈസ് പ്രസിഡന്റ് ഫൗസിയ, വടക്കേ പുറത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സെയ്ദ് പുഴങ്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. അജയൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. പ്രിയ, ഹുസൈൻ പാടത്തക്കായിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽകുമാർ, പ്രധാന അധ്യാപകൻ അനിൽ കുമാർ, പി.ടി.എ. പ്രസിഡന്റ് നിഷിൽ മുഹമ്മദ്, സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ കെ.ശശി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. തുടർന്ന് പൊന്നാനി ഉപജില്ല ശാസ്ത്രമേളയിലെ വിജയികൾക്കുള്ള ട്രോഫി മന്ത്രി വിതരണം ചെയ്തു. മാറഞ്ചേരി പഞ്ചായത്ത് മൈതാനത്ത് നടന്ന ചടങ്ങിൽ സ്റ്റേഡിയത്തിന്റെ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു, മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത്, വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ്, സ്ഥിരം സമിതി അധ്യക്ഷരായ ബല്‍ക്കീസ് തൈപറമ്പ് കളത്തില്‍, നിഷ വലിയ വീട്ടില്‍, ലീന മുഹമ്മദാലി ബ്ലോക്ക് പഞ്ചായത്ത് അംഗം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഫുട്‌ബോള്‍ ടര്‍ഫ്, ഓപ്പണ്‍ ജിം എന്നിവ ഉൾപ്പെടെ രണ്ടരകോടിയാണ് മാറഞ്ചേരിയിൽ സ്റ്റേഡിയത്തില്‍ നിര്‍മാണത്തിനായി വകയിരുത്തിയിട്ടുള്ളത്.

#360malayalam #360malayalamlive #latestnews

വെളിയങ്കോട് സ്റ്റേഡിയത്തിന് മൂന്നുകോടി രൂപയും മാറഞ്ചേരി സ്റ്റേഡിയത്തിന് രണ്ടരക്കോടി രൂപയും....    Read More on: http://360malayalam.com/single-post.php?nid=7520
വെളിയങ്കോട് സ്റ്റേഡിയത്തിന് മൂന്നുകോടി രൂപയും മാറഞ്ചേരി സ്റ്റേഡിയത്തിന് രണ്ടരക്കോടി രൂപയും....    Read More on: http://360malayalam.com/single-post.php?nid=7520
വെളിയങ്കോട്, മാറഞ്ചേരി സ്റ്റേഡിയങ്ങളുടെ നിര്‍മാണോദ്ഘാടനം മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിച്ചു. വെളിയങ്കോട് സ്റ്റേഡിയത്തിന് മൂന്നുകോടി രൂപയും മാറഞ്ചേരി സ്റ്റേഡിയത്തിന് രണ്ടരക്കോടി രൂപയും. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്