പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കെ.എൽ.ഡി.സി. ഓഫീസ് പ്രവർത്തനം തുടങ്ങി

പൊന്നാനി കോൾ മേഖലയിലെ

കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് ശാശ്വത

പരിഹാരം കാണുന്നതിനും

കർഷകർക്ക് വിവിധ ആവശ്യങ്ങൾക്കായി

ബന്ധപ്പെടുന്നതിനും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കേരളാ ലാന്റ്

ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ( കെ എൽ ഡി സി) ഓഫീസ് പ്രവർത്തനം ആരംഭിച്ചു .

സ്ഥിരം ഓഫീസ് പ്രവർത്തനം തുടങ്ങുന്നത്

വരെ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ  കെ എൽ ഡി സി എൻജിനീയർമാരും മറ്റു ഉദ്യോഗസ്ഥരും പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസിൽ ഉണ്ടായിരിക്കും. പൊന്നാനി കോൾ മേഖലയിലെ കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി പി. നന്ദകുമാർ എംഎൽഎ നിരന്തരമായി നടത്തിയ

ഇടപെടലുകളാണ്  ഫലപ്രാപ്തിയിൽ

എത്തിയിരിക്കുന്നത് . സെപ്റ്റംബർ 26 -ന്

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 

 സംസ്ഥാന റവന്യു വകുപ്പ് മന്ത്രി

അഡ്വ. കെ. രാജന്റെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ ഇ.ടി. മുഹമ്മദ്‌ ബഷീർ എംപി,  എംഎൽഎമാരായ പി. നന്ദകുമാർ, എൻ.കെ അക്ബർ, മലപ്പുറം ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ , തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ , വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കർഷകർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തിരുന്നു. കോൾ കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക്  വേഗത്തിൽ പരിഹാരം കാണാനുള്ള സർക്കാരിന്റെ നടപടികൾ ഏറെ പ്രതീക്ഷയോടെയാണ്  കർഷകർ കാണുന്നത്.

#360malayalam #360malayalamlive #latestnews

പി. നന്ദകുമാർ എംഎൽഎ നിരന്തരമായി നടത്തിയ ഇടപെടലുകളാണ് ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നത് ...    Read More on: http://360malayalam.com/single-post.php?nid=7513
പി. നന്ദകുമാർ എംഎൽഎ നിരന്തരമായി നടത്തിയ ഇടപെടലുകളാണ് ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നത് ...    Read More on: http://360malayalam.com/single-post.php?nid=7513
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കെ.എൽ.ഡി.സി. ഓഫീസ് പ്രവർത്തനം തുടങ്ങി പി. നന്ദകുമാർ എംഎൽഎ നിരന്തരമായി നടത്തിയ ഇടപെടലുകളാണ് ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്