മാറഞ്ചേരി വില്ലേജ് ഓഫീസറുടെ പോസ്റ്റ് പുന:സ്ഥാപിക്കുക: പൗരാവകാശ സംരക്ഷണ സമിതി, മാറഞ്ചേരി.

മാറഞ്ചേരി വില്ലേജ് ഓഫീസിലേക്ക് പോസ്റ്റ് ചെയ്ത വില്ലേജ് ഓഫീസർ സംഘടനാ സ്വാധീനമുപയോഗിച്ച് വില്ലേജ് ഓഫീസറുടെ പോസ്റ്റ്,  വർക്കിംഗ് അറേഞ്ച് മെന്റ് വഴി തിരുവനന്തപുരത്തേക്ക് കൊണ്ട് പോയതു കൊണ്ട് ജനം ദുരിതത്തിലായിരിക്കുകയാണെന്നും വിവിധ സർട്ടിഫികറ്റുകൾക്കായി വരുന്ന നൂറ് കണക്കിന് അപേക്ഷകൾ തീർപ്പാക്കാൻ വില്ലേജ് ഓഫീസറില്ലാത്തത് കാരണം കെട്ടി കിടക്കുകയാണെന്നും മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

വില്ലേജ് ഓഫീസറുടെ പോസ്റ്റ് സഹിതം തിരുവനന്തപുരത്തേക്ക് മാറ്റിയത് കാരണം പുതിയ വില്ലേജ് ഓഫീസറെ നിയമിക്കാൻ പറ്റാത്ത അവസ്ഥയിലാണ് അധികൃതർ.

 കഴിഞ്ഞ ഏപ്രിൽ 19 ന് മലപ്പുറം ജില്ലാ കളക്ടറുടെ ട്രാൻസ്ഫർ ഉത്തരവ് പ്രകാരം ആറ്റിങ്ങൽ റീസർവ്വെ ഓഫീസിൽ ഹെഡ് ക്ലാർക്കായിരുന്ന കെ.പ്രദീപ് കുമാറിനെ മാറഞ്ചേരി വില്ലേജ് ഓഫീസറായി പോസ്റ്റ് ചെയ്യുകയും, പ്രദീപ് കുമാർ ഇപ്പോൾ ജോലി ചെയ്യുന്ന തിരുവനന്തപുരം ഡിസാസ്റ്റർ മാനേജ്‌മെന്റ് ഓഫീസിലെ കാൾ സെന്ററിൽ തുടരാൻ അനുവദിക്കുകയുമായിരുന്നു. നേരഞ്ഞെ ആറ്റിങ്ങലിൽ റിസർവ്വെ ഓഫീസിലെ ഹെഡ് ക്ലാർക്ക് പോസ്റ്റ് വർക്കിംഗ് അറേഞ്ച് മെന്റിൽ തിരുവനന്തപുരത്തേക്ക് മാറ്റി കാൾ സെന്ററിൽ ജോലി ചെയ്ത് വരികയായിരുന്നപ്പോഴാണ് പ്രദീപ് കുമാറിനെ വില്ലേജ് ഓഫീസറായി മാറഞ്ചേരിയിൽ പോസ്റ്റ് ചെയ്യുന്നത്.

റവന്യൂ വകുപ്പിൽ പുതുതായി ഏർപ്പെടുത്തിയ ഓൺലൈൻ ട്രാൻസ്ഫർ വഴി പ്രദീപ് കുമാറിനെ മാറഞ്ചേരി വില്ലേജ് ഓഫീസറായി നിയമിക്കുകയായിരുന്നു. ഭരണക്ഷി അനുകൂല യൂനിയനായ ജോയിൻ കൗൺസിലിന്റെ സജീവ പ്രവർത്തകനായിരുന്ന പ്രദീപ് കുമാർ , മാറഞ്ചേരിയിൽ വരാതെ തന്നെ പോസ്റ്റ് അവിടേക്ക് മാറ്റി ഉത്തരവിടുവിപ്പിക്കുകയായിരുന്നു. ശമ്പളം ഇവിടെ എഴുതി പ്രദീപ് കുമാറിന് അയച്ച് കൊടുക്കുകയാണ്.

പൊന്നാനി താലൂക്കിലെ മാറഞ്ചേരിയിൽ വില്ലേജ് ഓഫീസറില്ലാത്തത് താലൂക്കിനും തലവേദന ആയിരിക്കുകയാണ്. വില്ലേജിൽ നിന്ന് കിട്ടേണ്ട റിപ്പോർട്ടുകൾ ഒന്നും ലഭിക്കാത്തത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നു. പൊന്നാനി തഹസിൽദാർ മറ്റ് വില്ലേജ് ഓഫീസുകളിൽ നിന്നും താലുക്ക് ഓഫീസിൽ നിന്നും ചിലരെ വർക്കിംഗ് അറേഞ്ച് മെന്റിൽ നിയമിച്ച് താൽക്കാലിക ആശ്വാസം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഇവിടെക്ക് പകരം വന്ന ഉദ്യോഗസ്ഥർ, അവരുട ഓഫീസുകളിൽ നിന്ന് വരുമ്പോൾ അവിടെയും ആളില്ലാത്ത പ്രശ്നമുണ്ടാക്കുന്നുണ്ട്.

മാത്രമല്ല സ്പെഷ്യൽ വില്ലേജ് ഓഫീസറടക്കം 3 പോസ്റ്റുകൾ മാറഞ്ചേരി വില്ലേജിൽ ഒഴിഞ്ഞ് കിടക്കുകയാണ്. വില്ലേജിൽ ലഭിക്കുന്ന വിവിധ അപേക്ഷകളിൽ ഫീൽഡിൽ പോയി അന്വേഷിക്കാൻ പോലും ആളില്ലാത്തത് കൊണ്ട് നടക്കുന്നില്ല.

ദിവസവും മുന്നുറോളം വരുമാന സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ഇവിടെ ലഭിക്കുന്നുണ്ട്. കൂടാതെ മറ്റ് സർട്ടിഫിക്കറ്റുകൾക്കു വേണ്ടിയും ധാരാളം അപേക്ഷകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നന്നംമുക്ക് വില്ലേജ് ഓഫീസിൽ സ്പെഷ്യൽ വില്ലേജ് ഓഫീസറായ എൻ.കെ.അബ്ദുന്നാസർ ആണ് വർക്ക് അറേഞ്ച് മെന്റിൽ ഇവിടെയുള്ള ജോലികൾ ചെയ്ത് കൊണ്ടിരിക്കുന്നത്. വീട്ടിൽ വന്ന് രാത്രി രണ്ട് മണി വരെ ഇരുന്നാണ് ഇദ്ദേഹം സർട്ടിഫിക്കറ്റുകൾ പാസ്സാക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട നിരവധി സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി ഫീൽഡിൽ പോയി അന്വേഷിക്കാൻ ആളില്ലാത്തത് കാരണം കുമിഞ്ഞ് കൂടിക്കിടക്കുകയാണ്.

റവന്യൂ വകുപ്പിൽ തിരക്കില്ലാത്ത നിരവധി ഓഫീസുകളിൽ ഉദ്ദ്യോസ്ഥരെ വർക്കിംഗ് അറേഞ്ച്മെന്റൽ കൊണ്ട് പോകാവുന്നതാണ്. അതിന് പകരം റവന്യൂ വകുപ്പിൽ ഏറ്റവും കൂടുതൽ ജോലി ഭാരമുള വില്ലേജ് ഓഫീസുകളിലെ ഉദ്ദ്യോഗസ്ഥരെ ഭരണസ്വാധീനം ഉപയോഗിച്ച് മറ്റ് ആവശ്യങ്ങൾക്ക്  ഉപയോഗിക്കുന്നത് ഒഴിവാക്കി ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് മാറഞ്ചേരി പൗരാവാകാശ സംരക്ഷണ സമിതി ആവശ്യപ്പെടുകയാണ്. 



തിരുവനന്തപുരത്തേക്ക് കൊണ്ട് പോയ മാറഞ്ചേരി വില്ലേജ് ഓഫീസറുടെ പോസ്റ്റ് അടിയന്തിരമായി തിരിച്ച് പുന:സ്ഥാപിക്കാൻ വേണ്ട നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും ഈ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിച്ച് പ്രശ്നം പരിഹരിക്കണമെന്നും ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നും സമിതി ആവശ്യപ്പെടുകയാണ്. റവന്യു വകുപ്പിൽ ആവശ്യമില്ലാത്ത പോസ്റ്റുകൾ ഒഴിവാക്കി ജനം കൂടുതൽ ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകളിൽ കൂടുതൽ പോസ്റ്റുകൾ അനുവദിക്കണമെന്നും ആവശ്യപ്പെടുകയാണ

പത്രസമ്മേളനത്തിൽ സമിതി ജനറൽ സെക്രട്ടറി എ.അബ്ദുൾ ലത്തീഫ്, ട്രഷററർ എം.ടി. നജീബ്, എക്സി. അംഗങ്ങളായ എ.ടി. അലി, കരീം ഇല്ലത്തേൽ,  എന്നിവർ പങ്കെടുത്തു


വില്ലേജ് ഓഫീസർ കസേരയും കൊണ്ട് പോയി: ജനം ദുരിദത്തിൽ

മാറഞ്ചേരി വില്ലേജ് ഓഫീസിലേക്ക് പോസ്റ്റ് ചെയ്ത വില്ലേജ് ഓഫീസർ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് വില്ലേജ് ഓഫീസറുടെ പോസ്റ്റ്,  വർക്കിംഗ് അറേഞ്ച് മെന്റ് വഴി തിരുവനന്തപുരത്തേക്ക് കൊണ്ട് പോയതു കൊണ്ട് ജനം ദുരിതത്തിലായി. വിവിധ സർട്ടിഫികറ്റുകൾക്കായി വരുന്ന നൂറ് കണക്കിന് അപേക്ഷകൾ തീർപ്പാക്കാൻ വില്ലേജ് ഓഫീസറില്ലാത്തത് കാരണം കെട്ടി കിടക്കുകയാണ്. വില്ലേജ് ഓഫീസറുടെ പോസ്റ്റ് സഹിതം തിരുവനന്തപുരത്തേക്ക് മാറ്റിയത് കാരണം പുതിയ വില്ലേജ് ഓഫീസറെ നിയമിക്കാൻ പറ്റാത്ത അവസ്ഥയിലാണ് അധികൃതർ.

 കഴിഞ്ഞ ഏപ്രിൽ 19 ന് മലപ്പുറം ജില്ലാ കളക്ടറുടെ ട്രാൻസ്ഫർ ഉത്തരവ് പ്രകാരം ആറ്റിങ്ങൽ റീസർവ്വെ ഓഫീസിൽ ഹെഡ് ക്ലാർക്കായിരുന്ന കെ.പ്രദീപ് കുമാറിനെ മാറഞ്ചേരി വില്ലേജ് ഓഫീസറായി പോസ്റ്റ് ചെയ്യുകയും, പ്രദീപ് കുമാർ ഇപ്പോൾ ജോലി ചെയ്യുന്ന തിരുവനന്തപുരം ഡിസാസ്റ്റർ മാനേജ്‌മെന്റ് ഓഫീസിലെ കാൾ സെന്ററിൽ തുടരാൻ അനുവദിക്കുകയുമായിരുന്നു. നേരഞ്ഞെ ആറ്റിങ്ങലിൽ റിസർവ്വെ ഓഫീസിലെ ഹെഡ് ക്ലാർക്ക് പോസ്റ്റ് വർക്കിംഗ് അറേഞ്ച് മെന്റിൽ തിരുവനന്തപുരത്തേക്ക് മാറ്റി കാൾ സെന്ററിൽ ജോലി ചെയ്ത് വരികയായിരുന്നപ്പോഴാണ് പ്രദീപ് കുമാറിനെ വില്ലേജ് ഓഫീസറായി മാറഞ്ചേരിയിൽ പോസ്റ്റ് ചെയ്യുന്നത്.

റവന്യൂ വകുപ്പിൽ പുതുതായി ഏർപ്പെടുത്തിയ ഓൺലൈൻ ട്രാൻസ്ഫർ വഴി പ്രദീപ് കുമാറിനെ മാറഞ്ചേരി വില്ലേജ് ഓഫീസറായി നിയമിക്കുകയായിരുന്നു. ഭരണക്ഷി അനുകൂല യൂനിയനായ ജോയിൻ കൗൺസിലിന്റെ സജീവ പ്രവർത്തകനായിരുന്ന പ്രദീപ് കുമാർ മാറഞ്ചേരിയിൽ വരാതെ തന്നെ പോസ്റ്റ് അവിടേക്ക് മാറ്റി ഉത്തരവിടുകയായിരുന്നു. ശമ്പളം ഇവിടെ എഴുതി പ്രദീപ് കുമാറിന് അയച്ച് കൊടുക്കുകയാണ്.

പൊന്നാനി താലൂക്കിലെ മാറഞ്ചേരിയിൽ വില്ലേജ് ഓഫീസറില്ലാത്തത് താലൂക്കിനും തലവേദന ആയിരിക്കുകയാണ്. വില്ലേജിൽ നിന്ന് കിട്ടേണ്ട റിപ്പോർട്ടുകൾ ഒന്നും ലഭിക്കാത്തത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നു. പൊന്നാനി തഹസിൽദാർ മറ്റ് വില്ലേജ് ഓഫീസുകളിൽ നിന്നും താലുക്ക് ഓഫീസിൽ നിന്നും ചിലരെ വർക്കിംഗ് അറേഞ്ച് മെന്റിൽ നിയമിച്ച് താൽക്കാലിക ആശ്വാസം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഇവിടെക്ക് പകരം വന്ന ഉദ്യോഗസ്ഥർ, അവരുട ഓഫീസുകളിൽ നിന്ന് വരുമ്പോൾ അവിടെയും ആളില്ലാത്ത പ്രശ്നമുണ്ടാക്കുന്നുണ്ട്.

മാത്രമല്ല സ്പെഷ്യൽ വില്ലേജ് ഓഫീസറടക്കം 3 പോസ്റ്റുകൾ ഒഴിഞ്ഞ് കിടക്കുകയാണ്. വില്ലേജിൽ ലഭിക്കുന്ന വിവിധ അപേക്ഷകളിൽ ഫീൽഡിൽ പോയി അന്വേഷിക്കാൻ പോലും ആളില്ലാത്തത് കൊണ്ട് നടക്കുന്നില്ല.

ദിവസവും മുന്നുറോളം വരുമാന സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ഇവിടെ ലഭിക്കുന്നുണ്ട്. കൂടാതെ മറ്റ് സർട്ടിഫിക്കറ്റുകൾക്കും വേണ്ടിയും ധാരാളം അപേക്ഷകൾ വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നന്നംമുക്ക് വില്ലേജ് ഓഫീസിൽ സ്പെഷ്യൽ വില്ലേജ് ഓഫീസറായ എൻ.കെ.അബ്ദുന്നാസർ ആണ് വർക്ക് അറേഞ്ച് മെന്റിൽ ഇവിടെയുള്ള ജോലികൾ ചെയ്ത് കൊണ്ടിരിക്കുന്നത്. വീട്ടിൽ വന്ന് രാത്രി രണ്ട് മണി വരെ ഇരുന്നാണ് ഇദ്ദേഹം സർട്ടിഫിക്കറ്റുകൾ പാസ്സാക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട നിരവധി സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി ഫീൽഡിൽ പോയി അന്വേഷിക്കാൻ ആളില്ലാത്തത് കാരണം കുമിഞ്ഞ് കൂടിക്കിടക്കുകയാണ്.

റവന്യൂ വകുപ്പിൽ തിരക്കില്ലാത്ത നിരവധി ഓഫീസുകളിൽ അധികം പണിയില്ലാതെ ഇരിക്കുന്ന ഉദ്ദ്യോസ്ഥരെ വർക്കിംഗ് അറേഞ്ച്മെന്റൽ കൊണ്ട് പോകാവുന്നതാണ്. അതിന് പകരം റവന്യൂ വകുപ്പിൽ ഏറ്റവും കൂടുതൽ ജോലി ഭാരമുള വില്ലേജ് ഓഫീസുകളിലെ ഉദ്ദ്യോഗസ്ഥരെ ഭരണസ്വാധീനം ഉപയോഗിച്ച് മറ്റ് ആവശ്യങ്ങൾക്ക്  ഉപയോഗിക്കുന്നത് ഒഴിവാക്കി ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.



മാറഞ്ചേരി വില്ലേജ് ഓഫീസർ പോസ്റ്റ് പുന:സ്ഥാപിക്കുക

പൗരാവകാശ സംരക്ഷണ സമിതി റവന്യു മന്ത്രിക്കും ഉദ്ദ്യോഗസ്ഥർക്കും നിവേദനം നൽകി.


വർക്കിംഗ് അറേഞ്ച്മെന്റ് വഴിമാറഞ്ചേരി വില്ലേജ് ഓഫീസർ പോസ്റ്റ് തിരുവനന്തപുരത്തേക്ക് കൊണ്ട് പോയ നടപടി റദ്ദാക്കി വില്ലേജ് ഓഫീസർ പോസ്റ്റ് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി റവന്യു വകുപ്പ് മന്ത്രി വി.കെ.രാജൻ, തിരുവനന്തപുരം റവന്യൂ കമ്മീഷണർ, മലപ്പുറം ജില്ലാ കളക്റ്റർ. പൊന്നാനി താഹസിൽദാർ എന്നിവർക്ക് നിവേദനം നൽകി.


#360malayalam #360malayalamlive #latestnews

വിവിധ സർട്ടിഫികറ്റുകൾക്കായി വരുന്ന നൂറ് കണക്കിന് അപേക്ഷകൾ തീർപ്പാക്കാൻ വില്ലേജ് ഓഫീസറില്ലാത്തത് കാരണം കെട്ടി കിടക്കുകയാണെന്ന...    Read More on: http://360malayalam.com/single-post.php?nid=7512
വിവിധ സർട്ടിഫികറ്റുകൾക്കായി വരുന്ന നൂറ് കണക്കിന് അപേക്ഷകൾ തീർപ്പാക്കാൻ വില്ലേജ് ഓഫീസറില്ലാത്തത് കാരണം കെട്ടി കിടക്കുകയാണെന്ന...    Read More on: http://360malayalam.com/single-post.php?nid=7512
മാറഞ്ചേരി വില്ലേജ് ഓഫീസറുടെ പോസ്റ്റ് പുന:സ്ഥാപിക്കുക: പൗരാവകാശ സംരക്ഷണ സമിതി, മാറഞ്ചേരി. വിവിധ സർട്ടിഫികറ്റുകൾക്കായി വരുന്ന നൂറ് കണക്കിന് അപേക്ഷകൾ തീർപ്പാക്കാൻ വില്ലേജ് ഓഫീസറില്ലാത്തത് കാരണം കെട്ടി കിടക്കുകയാണെന്നും മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്