പരിച്ചകം സൗഹൃദത്തണലിൽ തെസ്നിക്കും കുടുംബത്തിനും സുരക്ഷിതഭവനമായി

പരിച്ചകം സൗഹൃദത്തണലിൽ തെസ്നിക്കും കുടുംബത്തിനും സുരക്ഷിതഭവനമായി 


 മാറഞ്ചേരി: മാറഞ്ചേരി പരിച്ചകം പ്രദേശത്തെ സുഹൃത്തുക്കൾ സൗഹൃദം പറഞ്ഞിരുന്നു നേരംകൂട്ടുന്നവരല്ല. പകരം തങ്ങളുടെ സൗഹൃദം നാട്ടുകാർക്കും സുഹൃത്തുക്കൾക്കും കാരുണ്യത്തിന്റെ കൈനീട്ടമാവുകയാണ്. പരിച്ചകം സ്വദേശി തെസ്നിക്കും കുടുംബത്തിനും പരിച്ചകം സൗഹൃദവേദിയുടെ നേതൃത്വത്തിൽ സുരക്ഷിതവും മനോഹരവുമായ വീട് നിർമിച്ചുനൽകി. 625 ചതുരശ്ര അടി വിസ്തീർണത്തിനുള്ള കോൺക്രീറ്റ് ഭവനത്തിന് ഏഴര ലക്ഷം രൂപയാണ് ചെലവ്. പരിച്ചകം സൗഹൃദവേദി അംഗങ്ങളും അവരുമായി ബന്ധപ്പെട്ടുള്ള സുമനസ്സുകളും കൈകോർത്താണ് വീട് നിർമാണത്തിനാവശ്യമായ തുക കണ്ടെത്തിയത്.  പൂർത്തിയാക്കിയ വീടിന്റെ താക്കോൽ കൈമാറ്റം പരിച്ചകം സൗഹൃദവേദി രക്ഷാധികാരി അഷ്‌റഫ് അയക്കുളത്തേൽ ഉദ്‌ഘാടനം ചെയ്‌തു. മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അംഗവും സൗഹൃദവേദി ചെയർമാനുമായ കെ. മെഹറലി, കൺവീനർ ലത്തീഫ് താഴത്തേൽ തുടങ്ങിയവർ പങ്കെടുത്തു. 

#360malayalam #360malayalamlive #latestnews

പരിച്ചകം സൗഹൃദവേദി അംഗങ്ങളും അവരുമായി ബന്ധപ്പെട്ടുള്ള സുമനസ്സുകളും കൈകോർത്താണ് വീട് നിർമാണത്തിനാവശ്യമായ തുക കണ്ടെത്തിയത്. ...    Read More on: http://360malayalam.com/single-post.php?nid=7510
പരിച്ചകം സൗഹൃദവേദി അംഗങ്ങളും അവരുമായി ബന്ധപ്പെട്ടുള്ള സുമനസ്സുകളും കൈകോർത്താണ് വീട് നിർമാണത്തിനാവശ്യമായ തുക കണ്ടെത്തിയത്. ...    Read More on: http://360malayalam.com/single-post.php?nid=7510
പരിച്ചകം സൗഹൃദത്തണലിൽ തെസ്നിക്കും കുടുംബത്തിനും സുരക്ഷിതഭവനമായി പരിച്ചകം സൗഹൃദവേദി അംഗങ്ങളും അവരുമായി ബന്ധപ്പെട്ടുള്ള സുമനസ്സുകളും കൈകോർത്താണ് വീട് നിർമാണത്തിനാവശ്യമായ തുക കണ്ടെത്തിയത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്