പൊന്നാനി നഗരസഭ ഹാപ്പിനെസ് സെന്റർ ഒക്ടോബർ എട്ടിന് മന്ത്രി ഉദ്ഘാടനം ചെയ്യും

പൊന്നാനി നഗരസഭ ഹാപ്പിനെസ് സെന്റർ ഒക്ടോബർ എട്ടിന് മന്ത്രി ഉദ്ഘാടനം ചെയ്യും

സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു

മാനസിക വെല്ലുവിളികൾകൊണ്ട് തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കായി പൊന്നാനി നഗരസഭയിൽ സംരക്ഷണ കേന്ദ്രം ഒരുക്കുന്നു. പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച " ഹാപ്പിനെസ് സെന്റർ" (എമർജൻസി കെയർ ആൻഡ് റിക്കവറി സെന്റർ) ഒക്ടോബർ എട്ടിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷനാവും.

പൊന്നാനി നഗരസഭയുടെ 2022-23 വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്.
ചന്തപ്പടിയിലെ പഴയ ബംഗ്ലാവ് കോമ്പൗണ്ടിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. പൊന്നാനി നഗരസഭയും, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ബാനിയൻസ് എന്ന എൻ.ജി.ഒ സംഘടനയും, പൊന്നാനി ശാന്തി പെയിൻ & പാലിയേറ്റീവ് കെയറിന്റേയും, സംയുക്ത പങ്കാളിത്തത്തിലാണ് പദ്ധതി
നടപ്പിലാക്കപ്പെടുന്നത്.

ഉദ്ഘാടനത്തിന്റെ മുന്നോടിയായി നഗരസഭയിൽ സംഘടക സമിതി യോഗം ചേർന്നു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം യോഗത്തിൽ അധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, എം. ആബിദ, ടി.മുഹമ്മദ് ബഷീർ, ദി ബാനിയൻസ് ഡെപ്യൂട്ടി ഡയറക്ടർ സ്വാലിഹ്, ശാന്തി പെയിൻ & പാലിയേറ്റീവ് ബാരവാഹികളായ സാലിഹ്, അക്ബർ മൂസ, ഇ.സി.ആർ സി ഉപദേശക സമിതി അംഗം സി.പി.മുഹമ്മദ് കുഞ്ഞി, ഡോ.ഷമീൽ, നഗരസഭാ സെക്രട്ടറി എസ്. സജിറൂൺ തുടങ്ങിയവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു മാനസിക വെല്ലുവിളികൾകൊണ്ട് തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കായി പൊന്നാനി നഗരസഭയിൽ സംരക്ഷണ കേന...    Read More on: http://360malayalam.com/single-post.php?nid=7499
സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു മാനസിക വെല്ലുവിളികൾകൊണ്ട് തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കായി പൊന്നാനി നഗരസഭയിൽ സംരക്ഷണ കേന...    Read More on: http://360malayalam.com/single-post.php?nid=7499
പൊന്നാനി നഗരസഭ ഹാപ്പിനെസ് സെന്റർ ഒക്ടോബർ എട്ടിന് മന്ത്രി ഉദ്ഘാടനം ചെയ്യും സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു മാനസിക വെല്ലുവിളികൾകൊണ്ട് തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കായി പൊന്നാനി നഗരസഭയിൽ സംരക്ഷണ കേന്ദ്രം ഒരുക്കുന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്