പ്രമുഖ ഫോട്ടോ ജർണലിസ്റ്റും മാധ്യമ പ്രവർത്തകനുമായ അഷറഫ് പന്താവൂർ അന്തരിച്ചു

ചങ്ങരംകുളം. പ്രമുഖ ഫോട്ടോ ജർണലിസ്റ്റും മാധ്യമ പ്രവർത്തകനുമായ അഷറഫ്  പന്താവൂർ ( 53 ) അന്തരിച്ചു. 

ഖബറടക്കം ഇന്ന് വൈകിട്ട് 5ന് ചങ്ങരംകുളം പന്തവൂർ ജുമാ മസ്ജിദിൽ.

ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ 11ന് ആദത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. 


ന്യൂയോർക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫിയിൽ നിന്ന് ഫോട്ടോ ജേർണലിസം നേടിയ ശേഷം മാധ്യമം, വർത്തമാനം, ഇന്ത്യ ടുഡേ, ഗൾഫ് ടുഡേ, ജിസിസി ബിസിനസ്സ് ന്യൂസ്, ഇമിറാത്തി ടൈംസ്  തുടങ്ങി നിരവധി ദേശീയ അന്ധർ ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾക്കായി ഫോട്ടോജേണലിസ്റ്റായും റിപ്പോർട്ടർ ആയും പ്രവർത്തിച്ചു.


നിലവിൽ മലബാർ ന്യൂസിന്റെ മലപ്പുറം വെസ്റ്റ് റിപ്പോർട്ടറും 360മലയാളം ചാനൽ സ്ട്രിങ്ങറുമാണ്.


പ്രമുഖ ഹോട്ടൽ വ്യവസായ ശൃംഘലയായ റൈസ് ആൻഡ് ഫിഷ് റസ്റ്റോറന്റുകളുടെ  സ്ഥാപകരിൽ ഒരാളാണ്.

ഹോട്ടൽ മേഖലിയിലെ തൊഴിലാളികൾക്കും മെനേജ്മെന്റുകൽക്കും ക്വോളിറ്റി മാനേജ്മെന്റ്  പരിശീലനം നൽകുകയും മോണിറ്റർ ചെയ്യുകയും ചെയ്യുന്ന TQ വിന്റെ മാനേജിങ്ങ് ഡയറക്ടർ, 

ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹി കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയാ പേഴ്സൺസ് യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം തുടങ്ങിയ മേഖലകളിലും പ്രദേശത്തെ രാഷ്ട്രീയ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന മേഖലകളിലെ സജീവ സാനിദ്ധ്യമായിരുന്നു.

ഖമറുന്നീസ, മുനീറ എന്നിവർ ഭാര്യമാരാണ്

മക്കൾ: അമ്മാർ നൂഹ അഹമ്മദ് ആദം

#360malayalam #360malayalamlive #latestnews

പ്രമുഖ ഫോട്ടോ ജർണലിസ്റ്റും മാധ്യമ പ്രവർത്തകനുമായ അഷറഫ് പന്താവൂർ ( 53 ) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 5ന് ചങ്ങരംകുളം പന്തവൂർ ...    Read More on: http://360malayalam.com/single-post.php?nid=7493
പ്രമുഖ ഫോട്ടോ ജർണലിസ്റ്റും മാധ്യമ പ്രവർത്തകനുമായ അഷറഫ് പന്താവൂർ ( 53 ) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 5ന് ചങ്ങരംകുളം പന്തവൂർ ...    Read More on: http://360malayalam.com/single-post.php?nid=7493
പ്രമുഖ ഫോട്ടോ ജർണലിസ്റ്റും മാധ്യമ പ്രവർത്തകനുമായ അഷറഫ് പന്താവൂർ അന്തരിച്ചു പ്രമുഖ ഫോട്ടോ ജർണലിസ്റ്റും മാധ്യമ പ്രവർത്തകനുമായ അഷറഫ് പന്താവൂർ ( 53 ) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 5ന് ചങ്ങരംകുളം പന്തവൂർ ജുമാ മസ്ജിദിൽ. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ 11ന് ആദത്തിയൂർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്