പ്രളയത്തിൽ തകർന്നവർക്ക് വീടുകളൊരുക്കി പീപ്പിൾസ് ഫൗണ്ടേഷൻ.

പ്രളയത്തിൽ തകർന്നവർക്ക് വീടുകളൊരുക്കി പീപ്പിൾസ് ഫൗണ്ടേഷൻ.

താക്കോല്‍ ദാന സമര്‍പ്പണ സമ്മേളനം സെപ്തംബര്‍ ഒന്നിന് 360മലയാളം വെര്‍ച്വല്‍ സ്റ്റേജില്‍. സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

മാറഞ്ചേരി: 2018 ലെ പ്രളയത്തിൽ വീടുകൾ തകർന്ന മൂന്ന് കുടുംബങ്ങൾക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകി പീപ്പിൾസ് ഫൗണ്ടേഷൻ.

2018 ആഗസ്റ്റിലുണ്ടായ ശക്തമായ മഴയിലാണ് മാറഞ്ചേരി പഞ്ചായത്തിലെ 17-ാം വാർഡിലെ പടിഞ്ഞാറ്റു മുറിയിലുള്ള 3 വീടുകൾ പൂർണ്ണമായും തകർന്നത്. ലോണെടുത്തും മറ്റും കടം വാങ്ങി തറകൾ ഭാഗികമായി പണിത് അതിനടുത്ത് ഓല കൊണ്ട് കുടിലുകളുണ്ടാക്കി താമസിച്ച് വരികയായിരുന്നു ഈ മൂന്ന് കുടുംബങ്ങളും.

2018 ആഗസ്റ്റിലുണ്ടായ പ്രളയം അവരുടെ എല്ലാ സ്വപ്നങ്ങളും തകർത്തു. ശക്തമായ മഴയിൽ അവരുടെ കുടിലുകൾ താമസയോഗ്യമല്ലാത്ത രൂപത്തിൽ നശിച്ചു.

പിന്നെ താമസം ബന്ധുവീടുകളിൽ.

വീട് പണി നടത്തണമെന്നാവശ്യപ്പെട്ട് അവർ പല വാതിലുകളും മുട്ടി. എല്ലാവരും കൈ മലർത്തി. പിഞ്ചുകുട്ടികൾ ഉൾക്കൊള്ളുന്ന കുടുംബങ്ങൾ നിരാശയിലായി.

ഈ സമയത്താണ് പീപ്പിൾസ് ഫൗണ്ടേഷൻ പ്രവർത്തകരുടെ മുമ്പിൽ അവർ വിഷയം അവതരിപ്പി അന്നത്.*

*പീപ്പിൾസ് ഫൗണ്ടേഷന്റെ ജില്ലാ ടീം സ്ഥലം സന്ദർശിച്ചു. സാധനങ്ങളും മറ്റും എത്തിക്കാൻ പറ്റാത്ത ഒരു ഒറ്റപ്പെട്ട പ്രദേശത്തായിരുന്നു ഈ 3 കുടുംബങ്ങളും താമസിച്ചിരുന്നത്. ചതുപ്പ് നിലമായ പ്രദേശത്ത് പുതിയ വീടുകൾ നിർമ്മിക്കുക പ്രയാസകരമായിരുന്നു.

വീട്ടുകാരുടെ ദയനീയ സ്ഥിതി മനസ്സിലാക്കിയ പീപ്പിൾസ് ഫൗണ്ടേഷൻ ടീം ,വീട് നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു.


2019 ജൂലൈയിൽ ഓരോ വീടുകൾക്കും 6 ലക്ഷം രൂപം വീതം അനുവദിച്ചു. വീട് നിർമ്മാണത്തിന് പല വെല്ലുവിളികൾ ഉണ്ടായിരുന്നുവെങ്കിലും മണമൽ അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള നിർമ്മാണ കമ്മിറ്റി കഠിനപ്രയത്നം നടത്തി 2020 മാർച്ചോടെ വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ വലിയ ഉദ്ഘാടനപരിപാടികളൊന്നും നടത്താൻ പറ്റിയിരുന്നില്ല.


പലയിടങ്ങളിലായി താമസിച്ചിരുന്ന വീട്ടുകാർ കുട്ടികളോടൊപ്പം വീടുകളിൽ താമസം ആരംഭിച്ചു.


തങ്ങളുടെ സ്വപ്നങ്ങളിൽ പോലും സങ്കൽപിക്കാൻ പറ്റാത്ത രൂപത്തിൽ വീട് പൂർത്തീകരിച്ചതിലുള്ള സന്തോഷം പങ്ക് വെക്കുകയാണ് ഈ കുടുംബാംഗങ്ങൾ.


തങ്ങളുടെ സ്വപ്നവീടുകൾ സാക്ഷാത്കരിച്ച് തന്ന പീപ്പിൾസ് ഫൗണ്ടേഷനുള്ള നന്ദി പറയുമ്പോൾ അവരുടെ വാക്കുകൾ ഇടറുന്നത് കാണാമായിരുന്നു.


വീടുകളുടെ ഔപചാരികമായ സമർപ്പണം സെപ്റ്റമ്പർ 1 ന് ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് 360മലയാളം വെർച്ച്വൽ സ്റ്റേജിൽ  നിയസഭാ സ്പീക്കർ പി.ശ്രീരാമകൃഷണൻ പരിപാടി ഉദ്ഘാടനം ചെയ്യും. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ.മുഹമ്മദലി വീടുകളുടെ താക്കോൽ ദാനം നിർവ്വഹിക്കും. ഇ.ടി.മുഹമ്മദ് ബഷീർ എം.പി. മുഖ്യപ്രഭാഷണം നടത്തും. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ രക്ഷാധികാരിയും ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റുമായ സലീം മമ്പാട് യോഗത്തിൽ അധ്യക്ഷത വഹിക്കും.



യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത ജയരാജ്, മെമ്പർ സാബിറ, വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി ഗണേഷ് വടേരി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് സി.വി. ജമീല, ജില്ലാ സെക്രട്ടറി എം.സി. നസീർ , ഏരിയാ പ്രസിഡന്റ്  വി.കുഞ്ഞിമരക്കാർ, എം.ഇ.എസ് ജില്ലാ പ്രസിഡന്റ് ഒ.സി. സലാഹുദ്ധീൻ , പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോ-ഓർഡിനേറ്റർ അബൂബക്കർ കരുളായ് , ട്രസ്റ്റി എ.അബ്ദൂൾ ലത്തീഫ്, നിർമ്മാണ കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ മണമൽ എന്നിവർ സംബന്ധിക്കും.


പത്രസമ്മേളനത്തിൽ പീപ്പിൾസ് ഫൗണ്ടേഷൻ ട്രസ്റ്റ് അംഗം എ.അബ്ദുൾ ലത്തീഫ്, സ്വാഗത സംഘം ചെയർമാൻ വി.കുഞ്ഞിമരക്കാർ, ജമാൽപുറങ്ങ് എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

താക്കോല്‍ ദാന സമര്‍പ്പണ സമ്മേളനം സെപ്തംബര്‍ ഒന്നിന് 360മലയാളം വെര്‍ച്വല്‍ സ്റ്റേജില്‍. സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍ ഉദ്ഘാടനം ച...    Read More on: http://360malayalam.com/single-post.php?nid=748
താക്കോല്‍ ദാന സമര്‍പ്പണ സമ്മേളനം സെപ്തംബര്‍ ഒന്നിന് 360മലയാളം വെര്‍ച്വല്‍ സ്റ്റേജില്‍. സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍ ഉദ്ഘാടനം ച...    Read More on: http://360malayalam.com/single-post.php?nid=748
പ്രളയത്തിൽ തകർന്നവർക്ക് വീടുകളൊരുക്കി പീപ്പിൾസ് ഫൗണ്ടേഷൻ. താക്കോല്‍ ദാന സമര്‍പ്പണ സമ്മേളനം സെപ്തംബര്‍ ഒന്നിന് 360മലയാളം വെര്‍ച്വല്‍ സ്റ്റേജില്‍. സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മാറഞ്ചേരി: 2018 ലെ പ്രളയത്തിൽ വീടുകൾ തകർന്ന മൂന്ന് കുടുംബങ്ങൾക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകി പീപ്പിൾസ് ഫൗണ്ടേഷൻ. 2018 ആഗസ്റ്റിലുണ്ടായ ശക്തമായ മഴയിലാണ് മാറഞ്ചേരി പഞ്ചായത്തിലെ 17-ാം വാർഡിലെ പടിഞ്ഞാറ്റു മുറിയിലുള്ള 3 വീടുകൾ പൂർണ്ണമായും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്